വർദ്ധമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള വൃത്തമാണ് വർദ്ധമാനം. വൃത്തമഞ്ജരിയിൽ വിഷമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പരാമർശിച്ചിരിക്കുന്നത്. ഉപസ്ഥിതപ്രചുപിത എന്ന വൃത്തതിൽനിന്നും നിഷ്പാദിപ്പിക്കുന്ന വൃത്തമാണിത്. ലക്ഷണം ഉപസ്ഥിതപ്രചുപിത വൃത്തത്തിന്റെതുതന്നെയാണ്.

ലക്ഷണം[തിരുത്തുക]

ഒന്നാംപാദമതൊറ്റയായ് മസം ജഭഗം ഗം

പുനരത്ര സനജരേഫഗങ്ങൾ രണ്ടിൽ
അഥ നയുഗള സഗണം
പ്രചുപിത നനനജയമുപസ്ഥിതപൂർവം

ഉപസ്ഥിതപ്രചുപിതത്തിന്റെ മൂന്നാം‌പാദത്തിന് നനസ നനസ എന്നു ഗണങ്ങൾ ചെയ്താൽ ഉണ്ടാകുന്നതിന് ‘വർദ്ധമാന’ മെന്നു പേർ. [1]

അവലംബം[തിരുത്തുക]

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
"https://ml.wikipedia.org/w/index.php?title=വർദ്ധമാനം&oldid=2904342" എന്ന താളിൽനിന്ന് ശേഖരിച്ചത്