ശിഖരിണി (വൃത്തം)
ദൃശ്യരൂപം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ശിഖരിണി. അത്യഷ്ടി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 17 അക്ഷരങ്ങൾ) സമവൃത്തം.
ലക്ഷണം (വൃത്തമഞ്ജരി)
[തിരുത്തുക]“ | യതിക്കാറിൽത്തട്ടും യമനസഭലം ഗം ശിഖരിണീ | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “യ മ ന സ ഭ” എന്നീ ഗണങ്ങളും ഒരു ലഘുവും ഒരു ഗുരുവും ആറാമത്തെ അക്ഷരത്തിനു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണു ശിഖരിണി.
v - - - - - / v v v v v - - v v v -
ലക്ഷണത്തിൽ പറഞ്ഞിട്ടില്ലെങ്കിലും പന്ത്രണ്ടാമത്തെ അക്ഷരത്തിനു ശേഷവും യതി കാണാറുണ്ടു്.
ഉദാഹരണങ്ങൾ
[തിരുത്തുക]- കഴിഞ്ഞേ പോകുന്നൂ... (കെ. എൻ. ഡി.)
“ | കഴിഞ്ഞേ പോകുന്നൂ പകലുമിരവും ജർജ്ജരിതമായ് കൊഴിഞ്ഞേ വീഴുന്നൂ നിറമുടയൊരെൻ പീലികൾ വൃഥാ |
” |
2. നാരായണീയം ദശകം 24
[തിരുത്തുക]ഹിരണ്യാക്ഷേ പോത്രിപ്രവരവപുഷാ ദേവ ഭവതാ
ഹതേ ശോകക്രോധഗ്ലപിതധൃതിരേതസ്യ സഹജ:
ഹിരണ്യപ്രാരംഭ : കശിപുരമരാരാതിസദസി
പ്രതിജ്ഞമാതേനേ തവ കില വധാർത്ഥം മധുരിപോ