കാകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ കാകളി. കാകളിയുമായി ഏറെ സാമ്യമുള്ള മറ്റൊരു വൃത്തമാണ്‌ മഞ്ജരി. കിളിപ്പാട്ട്‌പ്രസ്ഥാനത്തിലെ പ്രധാന വൃത്തങ്ങളിലൊന്നാണിത്‌.

പ്രസിദ്ധമായ കവിതകൾ[തിരുത്തുക]

അധ്യാത്മരാമായണം അയോധ്യാകാണ്ഡം, മഹാഭാരതം സഭാപർവം, ചാണക്യസൂത്രം രണ്ടാം പാദം എന്നിവ കാകളി വൃത്തത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്. ശീതങ്കൻ തുള്ളൽപ്പാട്ടുകളിലും കാകളി വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

ലക്ഷണം[തിരുത്തുക]

കാകളിയുടെ ലക്ഷണം വൃത്തമഞ്‌ജരിയിൽ

കേരളകൗമുദി എന്ന വ്യാകരണ വൃത്താലങ്കാര ലക്ഷണ ഗ്രന്ഥത്തിലുള്ള ലക്ഷണം

വൃത്തവിചാരം എന്ന ഗ്രന്ഥത്തിൽ നല്കിയിരിക്കുന്ന നിർവ്വചനം

[1]

==വകഭേദങ്ങൾ==

കളകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി, മഞ്‌ജരി തുടങ്ങിയ വൃത്തങ്ങൾ കാകളിയുടെ വകഭേദങ്ങളാണ്‌. ഗണത്തിന്‌ മൂന്നക്ഷരത്തിൽ, അധികം വരുന്ന കാകളികളാണ് അധികാകളികൾ. കളകാഞ്ചി, മണികാഞ്ചി, അതിസമ്മത, മിശ്രകാകളി, കലേന്ദുവദന, സ്‌തിമിത, അതിസ്‌തിമിത എന്നിവ അധികകാകളികളാണ്. ഊനത വരുന്ന കാകളികളാണ് ഊനകാകളികൾ . ഊനകാകളി, ദ്രുതകാകളി, കല്യാണി, സമ്പുടിതം എന്നിവയാണവ. ഗണത്തിനു മൂന്നക്ഷരമെങ്കിലും ആറാറുമാത്ര വരുന്ന കാകളികളാണ് ശ്ലഥകാകളികൾ. ഏതെങ്കിലും ഗണത്തിന്‌ ആറുമാത്രയ്‌ക്കു വേണ്ടത്ര വർണം തികയാത്ത കാകളികളാണ് ഊനശ്ലഥകാകളികൾ . മഞ്‌ ജരി, സർപ്പിണി, ഉപസർപ്പിണി, സമാസമം എന്നിവ ഊനശ്ലഥകാകളികൾ.


  1. വൃത്തവിചാരം, കെ കെ വാദ്ധ്യാർ എൻ ബി എസ് കോട്ടയം 1967 പേജ് 42
"https://ml.wikipedia.org/w/index.php?title=കാകളി&oldid=3497004" എന്ന താളിൽനിന്ന് ശേഖരിച്ചത്