വൃത്തം (കൃതിച്ഛന്ദസ്സ്)
ദൃശ്യരൂപം
സമവൃത്തപ്രകരണത്തിൽ വരുന്ന വൃത്തമാണ് വൃത്തം
ലക്ഷണം
[തിരുത്തുക]മൂന്നുവട്ടമിങ്ങു രേഫഭജങ്ങൾ ചേർന്നതും ഗലങ്ങൾ വൃത്തമെന്ന്.
വിശദീകരണം
[തിരുത്തുക]രജ രജ രജ ഗല അല്ലെങ്കിൽ ഗുരു ലഘു എന്ന ക്രമത്തിൽ 20 അക്ഷരം ചേർന്ന് വരുന്ന വൃത്തമാണ് 'വൃത്തം'.[1]
ഉദാഹരണം
[തിരുത്തുക]മോഹമാകുമന്ധകാരസന്തതിക്കുദിച്ചുയർന്നിടുന്ന ബാല-
മോഹനാർക്കരശ്മിയായിടും സരസ്വതീപദാരവിന്ദരേണു
ചീർത്ത മൗഢ്യമായ പങ്കഭാരമാണ്ടു കുണ്ഠമായി മേവിടുന്ന
ചിത്തദർപ്പണം കണക്കിലൊന്നു തേച്ചഹോ തെളിച്ചിടേണമിന്ന്
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി, ഏ.ആർ. രാജരാജവർമ്മ