Jump to content

ആഖ്യാനകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഖ്യാനകി അർദ്ധസമവൃത്തമാണ്. വൃത്തമഞ്ജരിയിൽ അർദ്ധസമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പ്രതിപാദിക്കുന്നത്. വിഷമപാദങ്ങളിൽ ഇന്ദ്രവജ്രയും  സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും പ്രയോഗിച്ചാൽ ആഖ്യാനകി വൃത്തമാകും. ഒന്നാമത്തെയും മൂന്നാമത്തെയും വരികൾ  ഇന്ദ്രവജ്രയിലും രണ്ടാമത്തെയും നാലാമത്തെയും വരികൾ ഉപേന്ദ്രവജ്രയിലും  എഴുതിയാൽ ആഖ്യാനകി വൃത്തത്തിലാകും.

ലക്ഷണം

[തിരുത്തുക]

വിഷമപാദം: തഗണം, തഗണം  ,ജഗണം, ഗുരു, ഗുരു എന്ന ക്രമത്തിലാണ് ( ഇന്ദ്രവജ്ര.)

താളം-തംതംത  തംതംത  തതംത തംതം.

- - U  /  - - U  /  U - U  /  - - 

സമപാദം: ജഗണം/ തഗണം / ജഗണം / ഗുരു /ഗുരു എന്ന ക്രമത്തിലാണ് (ഉപേന്ദ്രവജ്ര)

താളം- തതംത തംതംത തതംത തംതം

U - U / - - U / U - U / - - 

ആഖ്യാനകി:

തംതംത  തംതംത  തതംത തംതം

തതംത തംതംത തതംത തംതം

ഉദാഹരണം

[തിരുത്തുക]

ഭൃംഗാഞ്ജനച്ചാർത്തൊടു ചേർത്തു ചാർത്തീ
മുഖത്തിലോമൽത്തിലകം മധുശ്രീ;
ചേലൊത്തചെഞ്ചായമുഴിഞ്ഞു മെല്ലെ
മിനുക്കിനാൾ മാന്തളിരാകുമോഷ്ഠം

( കുമാരസംഭവം)

ഭൃംഗാഞ്ജ / നച്ചാർത്തൊ / ടുചേർത്തു / ചാർത്തീ

( ഇന്ദ്രവജ്ര)

മുഖത്തി / ലോമൽത്തി / ലകംമ / ധുശ്രീ

( ഉപേന്ദ്രവജ്ര)

ചേലൊത്ത / ചെഞ്ചായ/ മുഴിഞ്ഞു / മെല്ലെ

( ഇന്ദ്രവജ്ര)

മിനുക്കി / നാൾമാന്ത /ളിരാകു/ മോഷ്ഠം

( ഉപേന്ദ്രവജ്ര)

  U –/ U - -/ U U –/ U _ _


"https://ml.wikipedia.org/w/index.php?title=ആഖ്യാനകി&oldid=2904509" എന്ന താളിൽനിന്ന് ശേഖരിച്ചത്