തനുമദ്ധ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സംസ്കൃതവൃത്തമാണ് തനുമദ്ധ്യ. ഓരോ പാദത്തിലും ആറക്ഷരങ്ങൾ ചേർന്ന ഗായത്രി ഛന്ദസ്സിലാണ് ഇതുൾപ്പെടുന്നത്. തഗണം, യഗണം എന്നിവ ഓരോ പാദത്തതിലും യഥാക്രമം ചേർന്നുവന്നാൽ തനുമദ്ധ്യയാകും.ഈ വൃത്തത്തിലെ ഗുരുലഘുവിന്യാസം : 'ഗംഗംല|ലഗംഗം'എന്നിങ്ങനെയാണ്.

ലക്ഷണം[തിരുത്തുക]

മലയാളത്തിൽ:

  1. വൃത്തമഞ്ജരി
തം യം തനുമദ്ധ്യാ

സംസ്കൃത ലക്ഷണം

  • വൃത്തരത്നാകരം - കേദാരഭട്ടൻ
त्यौ स्तस्तनुमध्या।
തയൗസ്തസ്തനുമദ്ധ്യാ
  • നാട്യശാസ്ത്രം - ഭരതമുനി
"ആദ്യേ പുനരന്ത്യേ

ദ്വേ ദ്വേ ഗുരുണീ ചേത്
സാ സ്യാത്തനുമദ്ധ്യാ
ഗായത്രസമുത്ഥാ "

ആദ്യത്തിലും അവസാനത്തിലും ഈരണ്ടു ഗുരുക്കളോടുകൂടി ഗായത്രീഛന്ദസ്സിലുളവാകുന്ന വൃത്തത്തിനു 'തനുമദ്ധ്യ' എന്നു പേര്. തഗണം (അന്ത്യലഘു) യഗണം (ആദ്യലഘു)എന്നിവ ചേർന്നുവരുമ്പോൾ,പാദത്തിലെ ആദ്യത്തെയും അവസാനത്തെയും ഈരണ്ടക്ഷരങ്ങൾ ഗുരുവും നടുവിലെത്തെ രണ്ടക്ഷരങ്ങൾ ലഘുവുമായിരിക്കും. ഇപ്രകാരം മദ്ധ്യഭാഗം കൃശമായതുകൊണ്ടാണ് തനുമദ്ധ്യാ എന്ന പേര് സിദ്ധിച്ചത്.

ഉദാഹരണങ്ങൾ[തിരുത്തുക]

പണ്ടങ്ങൾ വെടിഞ്ഞോൾ

കണ്ണിങ്ങെഴുതാത്തോൾ
കയ്യിൽക്കവിൾചേർത്തോൾ
നീയോതനുമദ്ധ്യ - നാട്യശാസ്ത്രം. വിവർത്തനം കെ.പി നാരായണപിഷാരടി


ഗ്ലാനിർയദിധർമേ

വൃദ്ധിർയദധർമേ
തസ്മിൻസമയേऽഹം
മാമേവ സൃജാമി


"https://ml.wikipedia.org/w/index.php?title=തനുമദ്ധ്യ&oldid=2388239" എന്ന താളിൽനിന്ന് ശേഖരിച്ചത്