വിപരീതാഖ്യാനകി
ദൃശ്യരൂപം
വിപരീതാഖ്യാനകി അർദ്ധസമവൃത്തമാണ്.[1] വൃത്തമഞ്ജരിയിൽ അർദ്ധസമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പ്രതിപാദിക്കുന്നത്. വിഷമപാദങ്ങളിൽ ഇന്ദ്രവജ്രയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും പ്രയോഗിച്ചാൽ ആഖ്യാനകി വൃത്തമാകും. ഇതു തിരിച്ചായാൽ, അതായത് വിഷമപാദങ്ങളിൽ ഉപേന്ദ്രവജ്രയും സമപാദങ്ങളിൽ ഇന്ദ്രവജ്രയും പ്രയോഗിച്ചാൽ വിപരീതാഖ്യാനകി എന്ന വൃത്തം രൂപപ്പെടുന്നു.
ലക്ഷണം
[തിരുത്തുക]ആഖ്യനകിയുടെ ലക്ഷണം താഴെ പറയുന്നു.
“ | ആഖ്യാനകിക്കൊറ്റയിലിന്ദ്രവജ്ര -
യിരട്ടയിൽ പിന്നെയുപേന്ദ്രവജ്ര. |
” |
വിപരീതാഖ്യാനകിയാവുമ്പോൾ
“ | ഇഹൈവ പാദങ്ങൾ മറിച്ചുവെച്ചാ-
ലാഖ്യാനകീ കേൾ വിപരീതയാകും |
” |
ഉദാഹരണം
[തിരുത്തുക]നിബദ്ധമുഗ്ദ്ധാഞ്ജലിരേഷ യാചേ
നീരന്ധ്രദൈന്യോന്നതമുക്തകണ്ഠം
ദയാംബുധേ ദേവ ഭവത്‌കടാക്ഷ-
ദാക്ഷിണ്യലേശേന സകൃന്നിഷിഞ്ച
--ശ്രീകൃഷ്ണകർണ്ണാമൃതം
അവലംബം
[തിരുത്തുക]- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ