വൃത്തം (ഛന്ദഃശാസ്ത്രം)
ഛന്ദശ്ശാസ്ത്രമനുസരിച്ച്, അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം. പദ്യസാഹിത്യത്തിൽ, അക്ഷരപദാദികൾ അനുവാചകർക്ക് ആസ്വാദ്യത പകരത്തക്കവിധം ക്രമീകരിക്കുന്ന രീതികളിൽ ഒന്നാണ് വൃത്തം. ഭാഷാവൃത്തം,സംസ്കൃതവൃത്തം എന്നിങ്ങനെ വൃത്തങ്ങൾ രണ്ടുതരത്തിലുണ്ട്.
പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽവത്
ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ സംസ്കൃതത്തിലുണ്ടെങ്കിലും, ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ.
വൃത്തം എന്ന പേരിൽ തന്നെ ഒരു വൃത്തമുണ്ട്.
വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും[തിരുത്തുക]
ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" (അക്ഷരവൃത്തങ്ങൾ) എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്. വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, രതോദ്ധത, സ്വാഗത, വംശസ്ഥം ദ്രുതവിളംബിതം തുടങ്ങിയവ അക്ഷരവൃത്തങ്ങളും ആര്യ, ഗീതി, ഉദ്ഗീതി, ആര്യാഗീതി, വൈതാളീയം തുടങ്ങിയവ മാത്രാവൃത്തങ്ങളുമാണ്.
പദ്യത്തിന്റെ വൃത്തം കണ്ടെത്തുന്ന വിധം[തിരുത്തുക]
ഒരു പദ്യത്തിന്റെ വൃത്തം കണ്ടുപിടിക്കുന്നതിന് പദ്യത്തിലെ അക്ഷരങ്ങളെ ആദ്യമായി മൂന്നക്ഷരങ്ങൾവീതം വരുന്ന ഗണങ്ങളായി തിരിക്കണം. അനന്തരം ഗണത്തിലെ ഓരോ അക്ഷരവും ഗുരുവാണോ-ലഘുവാണോ എന്ന് കണ്ടെത്തി അക്ഷരത്തിന്റെ മുകളിൽ ചിഹ്നങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തണം. ഗണങ്ങളുടെ പേര് നിർണയിച്ച് അതിന്റെ ആദ്യക്ഷരം ഓരോ ഗണത്തിന്റെയും മുകളിലായി എഴുതണം. പിന്നീട് വൃത്തലക്ഷണപ്രകാരം വൃത്തം നിർണയിക്കാം.
ചില കവിതകളും അവയുടെ വൃത്തങ്ങളും ലക്ഷണങ്ങളും[തിരുത്തുക]
- ബധിരവിലാപം- പുഷ്പിതാഗ്ര
- മഗ്ദലനമറിയം-മഞ്ജരി
- കൊച്ചു സീത - കാകളി
- സുന്ദരകാണ്ഡം- കളകാഞ്ചി
- കർണ്ണ പർവം-അന്നനട
- കരുണ-നതോന്നത
- വീണപൂവ്- വസന്തതിലകം
- ചിന്താവിഷ്ടയായ സീത - വിയോഗിനി
- കൃഷ്ണഗാഥ- മഞ്ജരി - ശ്ലഥകാകളി കാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ചരിയായിടും .
- മാമ്പഴം- കേക - മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ പതിന്നാലിനാറുഗണം പാദം രണ്ടിലുമൊന്നുപോൽ ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്കുയതി പാദാദി പൊരുത്തമിതുകേകയാം .
- കുചേലവൃത്തം വഞ്ചിപ്പാട്ട്-നതോന്നത - ഗണംദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മറ്റതിൽ ഗണമാറരനില്കേണംരണ്ടുമെട്ടാമതക്ഷരേ ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻപേർ നതേന്നത.
- നളിനി - രഥോദ്ധത
- സൂര്യകാന്തി - കേക
{{ചട്ടം|വൃത്തമഞ്ജരിയിലെ • അനപായം • അനുഷ്ടുപ്പ് • അനംഗശേഖരം • അന്നനട • അപരവക്ത്രം • അപരാജിത • അപരാന്തിക • അമല • അമലതരം • അമൃതധാര • അലസ • അലോല • അവനി • അർണ്ണം • അർണ്ണവം • അർദ്ധകേക • അശ്വഗതി • അശ്വഗതി • അശ്വലളിതം • അസംബാധ • ആഖ്യാനകി • ആപാതാളിക • ആപീഡം • ആര്യ • ആര്യാഗീതി • ഇക്ഷുദണ്ഡിക • ഇന്ദുവദന • ഇന്ദ്രവജ്ര • ഇന്ദ്രവംശ • ഉജ്ജ്വല • ഉജ്ജ്വലം • ഉത്പലമാലിക • ഉദീച്യവൃത്തി • ഉദ്ഗത • ഉദ്ഗീതി • ഉപഗീതി • ഉപചിത്രം • ഉപചിത്രം • ഉപജാതി • ഉപമാലിനി • ഉപസർപ്പിണി • ഉപസ്ഥിത • ഉപസ്ഥിതം • ഉപസ്ഥിതപ്രചുപിത • ഉപേന്ദ്രവജ്ര • ഉർവശി • ഊനകാകളി • ഊനതരംഗിണി • ഏല • ഔപച്ഛന്ദസികം • കന്യ • കന്യ • കന്യകാമണി • കബരി • കമനീയം • കമലദിവാകരം • കമലാകരം • കമലാക്ഷം • കരകമലം • കരുണാകരം • കരംഭം • കലിക • കലേന്ദുവദന • കല്യാണി • കളകാഞ്ചി • കളത്രം • കാകളി • കാന്ത • കാമക്രീഡ • കാരീരം • കുമാരി (ത്രിഷ്ടുപ്ഛന്ദസ്സ്) • കുമാരി (ശക്വരീച്ഛന്ദസ്സ്) • കുമുദിനി • കുമുദ്വതി • കുലപാലം • കുവലിനി • കുസുമമഞ്ജരി • കുസുമിതലതാവേല്ലിത • കുസുമവിചിത്ര • കൃശമദ്ധ്യ • കേക • കേതുമതി • കേരളി • കോകരതം • ക്രൗഞ്ചപദ • ക്രൗഞ്ചപദം • ക്ഷമ • ഖഗ • ഗംഗ • ഗാഥ • ഗിരിശിഖരം • ഗിരിസാരം • ഗീതി • ഗുണജാലം • ഗുണസദനം • ഗുരു • ഗൗരി • ചഞ്ചരീകാവലി • ചണ്ഡവൃഷ്ടിപ്രയാതം • ചന്ദനസാരം • ചന്ദ്രരേഖ • ചന്ദ്രലേഖ • ചന്ദ്രലേഖ • ചന്ദ്രവർത്മ • ചപലാവക്‌ത്രം • ചപലാര്യ • ചമ്പകമാല • ചാരണഗീതം • ചാരുഹാസിനി • ചിത്രപദ • ചിത്രലേഖ • ചിത്രവൃത്ത • ഛാന്ദസി • ജഗതീതിലകം • ജഘനചപല • ജലധരനീലം • ജലധരമാല • ജലോദ്ധതഗതി • ജീമൂതം • ജ്വാല • തടിനി • തനുമദ്ധ്യ • തന്വി • തരംഗിണി (വൃത്തം) • തരംഗിണി • തവിപുല • താമരസം • തോടകം • ത്രിഖണ്ഡിക • ദക്ഷിണാന്തിക • ദളം • ദിശ • ദൂഷണഹരണം • ദോധകം • ദ്രുതകാകളി • ദ്രുതഗതി • ദ്രുതപദം • ദ്രുതമദ്ധ്യ • ദ്രുതവിളംബിതം • ധരണി • ധാരാനന്ദിനി • ധീരലളിത • ധൃതകുതുകം • നതോന്നത • നർക്കുടകം • നവതാരണ്യം • നവമാലിക • നവിപുല • നാഗരികം • നാരാചിക • നാരി • നിശ • നൃപതിലലാമം • പഞ്ചചാമരം • പത്ഥ്യ • പത്ഥ്യാര്യ • പത്ഥ്യാവക്‌ത്രം • പത്രലത • പദചതുരൂർദ്ധ്വം • പരാവതി • പരിണാമം • പരിമളം • പര്യസ്തകാഞ്ചി • പല്ലവിനി • പാത്രം (വൃത്തം) • പുടം • പുളകം • പുഷ്പിതാഗ്ര • പൃത്ഥ്വി • പൃത്ഥ്വി • പ്രചിതകം • പ്രഥമപദം • പ്രഭ • പ്രഭദ്രകം • പ്രഭദ്രകം • പ്രമദ • പ്രമാണിക • പ്രമിതാക്ഷര • പ്രമുദിതവദന • പ്രവൃത്തകം • പ്രഹരണതിലകം • പ്രഹർഷിണി • പ്രാച്യവൃത്തി • പ്രിയംവദ • ഫലമുഖി • ഭദ്രക • ഭദ്രകം • ഭദ്രവിരാൾ • ഭദ്രിക • ഭവതരണം • ഭവസാരം • ഭവിപുല • ഭാരതി • ഭുജംഗപ്രയാതം • ഭുജംഗവിജൃംഭിതം • ഭ്രമരവിലസിതം • ഭ്രമരാവലി • മകരന്ദിക • മഞ്ജരി • മഞ്ജുഭാഷിണി • മഞ്ജുള • മണികാഞ്ചി • മണിഘൃണി • മണിദീപം • മണിദീപ്തി • മണിമകുടം • മണിമദ്ധ്യം • മണിമാല • മത്ത • മത്തകാശിനി • മത്തമയൂരം • മത്താക്രീഡാ • മത്തേഭം • മത്തേഭവിക്രീഡിതം • മദനാർത്ത • മദനീയം • മദമന്ഥര • മദലേഖ • മദിര • മധുകരകളഭം • മധുമതി • മധുരതരം • മനോരമ വൃത്തം • മന്ദാക്രാന്ത • മയൂരസാരിണി • മരതകനീലം • മല്ലിക • മവിപുല • മഹാമാലിക • മാത്രാസമകം • മാണവകം • മാനിനി • മാരകാകളി • മാല • മാലിനി • മാലതി • മിശ്രകാകളി • മുഖചപല • മൃഗി • മേഘവിഷ്ഫൂർജ്ജിതം • മൗക്തികദാമ • മൗക്തികപംക്തി • മൗക്തികമാല • മംഗളഫലകം • യുഗ്മവിപുല • രത്നാവലി • രഥോദ്ധത • രജനി • രമണം • രമണം • രമണം • രമണി • രമണീയം • രവിപുല • രവിരദനം • രസപാത്രം • രസരംഗം • രുക്മവതി • രുചിരതരം • ലക്ഷ്മി (വൃത്തം) • ലലന • ലലാമം • ലവലി • ലളിത • ലളിത • ലളിതം • ലളിതം • ലളിതപദം • ലളിതശരീരം • ലീലാകരം • വക്ത്രം • വനമാലം • വർദ്ധമാനം • വലജം • വസന്തമാലിക • വസന്തതിലകം • വസുധ • വസുമതി • വാണി • വാണിനി • വാതോർമ്മി • വാനവാസിക • വിതാനം • വിദ്യുത്ത് • വിദ്യുന്മാല • വിപരീതപത്ഥ്യാവക്‌ത്രം • വിപരീതാഖ്യാനകി • വിപുലാര്യ • വിയോഗിനി • വിലാസിനി • വിശ്ലോകം • വൃത്ത • വൃത്തം • വേഗവതി • വേണി • വൈതാളീയം • വൈശ്വദേവി • വംശപത്രപതിതം • വംശയഷ്ടിക • വംശസ്ഥം • വ്യാളം • ശങ്കരചരിതം • ശശധരബിംബം • ശശികല • ശശികല • ശാർദ്ദൂലവിക്രീഡിതം • ശാലിനി • ശിഖരിണി • ശിവം • ശിതാഗ്ര • ശുദ്ധവിരാൾ • ശിശുഭൃത • ശുദ്ധവിരാഡാർഷഭം • ശുഭഗതി • ശുഭചരിതം • ശുഭജാതം • ശൈലശിഖ • ശംഭുനടനം • ശ്യേനിക • ശ്രവണീയം • ശ്രീ • ശ്രീസദനം • സകലകലം • സമാനിക • സമാസമം • സമ്മത • സമ്പുടിതം • സരസ • സരോരുഹം • സരോജസമം • സർപ്പിണി • സലിലനിധി • സംസാരം • സാരവതി • സാരസകലിക • സാരസനയന • സിംഹവിക്രാന്തം • സിംഹവിഷ്ഫൂർജ്ജിതം • സുകൃതം • സുകേസരം • സുഖകരം • സുഖാവഹം • സുദതി • സുഭഗ • സുമംഗല • സുമുഖി • സുമുഖി • സുലലാമം • സുവദന • സുശരീരം • സുഷമ • സൗരഭം • സ്തിമിത • സ്രഗ്ദ്ധര • സ്രഗ്വിണി • സ്വാഗത • സ്ത്രീ • ഹരനർത്തനം • ഹരി • ഹരിണപ്ലുത • ഹരിണപ്ലുതം • ഹരിണി • ഹംസപ്ലുതം • ഹംസമാല • ഹംസരുത • ശുഭജാതം
|}