"വൃത്തം (ഛന്ദഃശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:छन्द
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: eu:Metrika (olerkigintza)
വരി 415: വരി 415:
[[eo:Piedo (poetiko)]]
[[eo:Piedo (poetiko)]]
[[es:Métrica]]
[[es:Métrica]]
[[eu:Metrika (olerkigintza)]]
[[fa:وزن شعر]]
[[fa:وزن شعر]]
[[fi:Runomitta]]
[[fi:Runomitta]]

19:50, 16 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഛന്ദശ്ശാസ്ത്രമനുസരിച്ച്, അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമിക്കുന്ന തോതാണ് വൃത്തം. പദ്യസാഹിത്യത്തിൽ, അക്ഷരപദാദികൾ അനുവാചകർക്ക് ആസ്വാദ്യത പകരത്തക്കവിധം ക്രമീകരിക്കുന്ന രീതികളിൽ ഒന്നാണ്‌ വൃത്തം.

പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽ‌വത്

ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ സംസ്കൃതത്തിലുണ്ടെങ്കിലും, ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ.

വൃത്തം എന്ന പേരിൽ തന്നെ ഒരു വൃത്തമുണ്ട്.

വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും

ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" (അക്ഷരവൃത്തങ്ങൾ) എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്. വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, രതോദ്ധത, സ്വാഗത, വംശസ്ഥം ദ്രുതവിളംബിതം തുടങ്ങിയവ അക്ഷരവൃത്തങ്ങളും ആര്യ, ഗീതി, ഉദ്ഗീതി, ആര്യാഗീതി, വൈതാലീയം തുടങ്ങിയവ മാത്രാവൃത്തങ്ങളുമാണ്.

പദ്യത്തിന്റെ വൃത്തം കണ്ടെത്തുന്ന വിധം

ഒരു പദ്യത്തിന്റെ വൃത്തം കണ്ടുപിടിക്കുന്നതിന് പദ്യത്തിലെ അക്ഷരങ്ങളെ ആദ്യമായി മൂന്നക്ഷരങ്ങൾവീതം വരുന്ന ഗണങ്ങളായി തിരിക്കണം. അനന്തരം ഗണത്തിലെ ഓരോ അക്ഷരവും ഗുരുവാണോ-ലഘുവാണോ എന്ന് കണ്ടെത്തി അക്ഷരത്തിന്റെ മുകളിൽ ചിഹ്നങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തണം. ഗണങ്ങളുടെ പേര് നിർണയിച്ച് അതിന്റെ ആദ്യക്ഷരം ഓരോ ഗണത്തിന്റെയും മുകളിലായി എഴുതണം. പിന്നീട് വൃത്തലക്ഷണപ്രകാരം വൃത്തം നിർണയിക്കാം.

ചില കവിതകളും അവയുടെ വൃത്തങ്ങളും

  • ബധിരവിലാപം- പുഷ്പിതാഗ്ര
  • മഗ്ദലനമറിയം-മഞ്ജരി
  • കൊച്ചു സീത - കാകളി
  • സുന്ദരകാണ്ഡം- കളകാഞ്ചി
  • കർണ്ണ പർവം-അന്നനട
  • കരുണ-നതോന്നത
  • വീണപൂവ്- വസന്തതിലകം


"https://ml.wikipedia.org/w/index.php?title=വൃത്തം_(ഛന്ദഃശാസ്ത്രം)&oldid=1205921" എന്ന താളിൽനിന്ന് ശേഖരിച്ചത്