നതോന്നത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭാഷാവൃത്തമാണ്‌ നതോന്നത.ഈ വൃത്തത്തിൽ ഒന്നാം പാദത്തിൽ രണ്ട് അക്ഷരം വരുന്ന 8 ഗണങ്ങളുംരണ്ടാം പാദത്തിൽ രണ്ട് അക്ഷരം വരുന്ന 6 ഗണവും ഒരു അക്ഷരം വരുന്ന ഒരു ഗണവും രണ്ട് പാദങ്ങളിലും 8അക്ഷരങ്ങൾ കഴിഞ്ഞ് യതിയും വരുന്നതാണ്. ഈ വൃത്തം പ്രധാനമായും വഞ്ചിപ്പാട്ടിലാണ് ഉപയോഗിക്കുന്നത്.[1]

രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. കുമാരനാശാന്റെ കരുണ എന്ന കാവ്യവും അർണ്ണോസ് പാതിരിയുടെ പുത്തൻ പാന എന്ന കാവ്യത്തി പന്ത്രണ്ടാം പാദവും നതോന്നത വൃത്തത്തിലെ മറ്റ് കൃതികളാണ്.

ലക്ഷണം[തിരുത്തുക]

ഉദാഹരണം:

""സാന്ദീ/പനീ/ ഗൃഹേ/ പണ്ടു/സാഹ/സാൽ ക/ഴിഞ്ഞ/തും നാം/
സാദ/രം വേ/ദശാ/സ്ത്രങ്ങ/ളഭ്യ/സിച്ച/തും""

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-08. Retrieved 2009-09-23.


"https://ml.wikipedia.org/w/index.php?title=നതോന്നത&oldid=3863574" എന്ന താളിൽനിന്ന് ശേഖരിച്ചത്