ഉജ്ജ്വലം
ദൃശ്യരൂപം
ഏ.ആർ രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ പരാമർശിക്കുന്ന ഒരു വൃത്തമാണ് ഉജ്ജ്വലം. സമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പ്രതിപാദിച്ചിട്ടുള്ളത്. ജഗതി ഛന്ദസ്സിൽ ഉൾപ്പെട്ട വൃത്തമാണിത്. [1]
ലക്ഷണം
[തിരുത്തുക]“ | ഉജ്ജ്വലമാം ഭഭനയ ഗണമെങ്കിൽ | ” |
രണ്ട് ഭഗണവും അതിനെത്തുടർന്ന് നഗണവും പിന്നീട് യഗണവും ക്രമേണ വരുന്നത് ഉജ്ജ്വലം എന്ന വൃത്തം. അതായത് ആദ്യ ഗുരു വരുന്ന രണ്ട് പദവും തുടർന്ന് ലഘുമാത്രമുള്ള ഒരു പദവും പിന്നീട് ആദ്യയലഘുവുള്ള ഒരു പദവും വന്നാൽ ഉജ്ജ്വല.
– υ υ/– υ υ/υ υ υ/υ – – ഇത്തരത്തിൽ ഗണം തിരിക്കാവുന്നതാണ്.
അവലംബം
[തിരുത്തുക]- ↑ "വൃത്തമഞ്ജരി" (PDF). സായാഹ്ന. September 4, 2020. Retrieved September 4, 2020.
പുറം കണ്ണികൾ
[തിരുത്തുക]- വൃത്തമഞ്ജരി (വിക്കിഗ്രന്ഥശാലയിൽ)