Jump to content

മണക്കാട്, കൊല്ലം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണക്കാട് എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മണക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. മണക്കാട് (വിവക്ഷകൾ)

കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മണക്കാട് (English:Manakkadu). കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകളിൽ 33-ആമത്തെ വാർഡാണു മണക്കാട്.[1]. കൊല്ലം കോർപ്പറേഷൻറെ 6 മേഖലകളിലൊന്നായ വടക്കേവിള വില്ലേജിനു കീഴീലുള്ള വാർഡാണിത്.

ഭരണസംവിധാനം

[തിരുത്തുക]

കൊല്ലം കോർപ്പറേഷന്റെ അധികാര പരിധിയിലുള്ള പ്രദേശമാണിത്.ഭരണസൗകര്യങ്ങൾക്കായി കോർപ്പറേഷനെ 6 മേഖലകളായി(zones) തിരിച്ചിട്ടുണ്ട്.അവയാണ്

  1. സെൻട്രൽ സോൺ 1
  2. സെൻട്രൽ സോൺ 2
  3. കിളിക്കൊല്ലൂർ
  4. ശക്തികുളങ്ങര
  5. വടക്കേവിള
  6. ഇരവിപുരം

ഇതിൽ വടക്കേവിള വില്ലേജിനു കീഴിൽ വരുന്ന വാർഡാണ് മുള്ളുവിള (വാർഡ് നമ്പർ-33).മറ്റു വാർഡുകൾ താഴെ,

മണക്കാട് വാർഡിൻറെ ഇപ്പോഴത്തെ കൗൺസിലർ എൻ. സഹൃദയൻ ( സി.പി.എം. ) ആണ്.[2] [1].

ജനജീവിതം

[തിരുത്തുക]

2011ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 7789 ആണ്.ആകെ വീടുകളുടെ എണ്ണം 1794 ആണ്.ഉയർന്ന സാക്ഷരത (93.32%)യുള്ള പ്രദേശമാണ്.സ്ത്രീ-പുരുഷ അനുപാതം 1063 അണ്.[3].കേരളീയ വസ്ത്രധാരണ-ഭക്ഷണ ജീവിത രീതികളാണ് ഇവിടുത്തെ ജനങ്ങളുടേത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "കൊല്ലം കോർപ്പറേഷൻ-ഔദ്യോഗിക വെബ്സൈറ്റ്,Date retrieved 2015-03-27". Archived from the original on 2014-09-10. Retrieved 2015-03-29.
  2. 'കോർപ്പറേഷനിൽ ഇവർ സാരഥികൾ', മലയാള മനോരമ, 2015 നവംബർ 8, പേജ് 3, കൊല്ലം എഡിഷൻ.
  3. (PDF) Kollam_Draft CDP_Final_30th June 14.pdf - Kollam Corporation, retrieved on 2015-03-26
"https://ml.wikipedia.org/w/index.php?title=മണക്കാട്,_കൊല്ലം_ജില്ല&oldid=3639994" എന്ന താളിൽനിന്ന് ശേഖരിച്ചത്