മുള്ളുവിള, കൊല്ലം ജില്ല
മുള്ളുവിള | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
• ഭരണസമിതി | കോർപ്പറേഷൻ കൗൺസിൽ |
• കൗൺസിലർ | എസ്. ആർ. ബിന്ദു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) (2015 മുതൽ-തുടരുന്നു) |
(2011) | |
• ആകെ | 7,117 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലിഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691010, വടക്കേവിള. പി.ഓ. |
ടെലിഫോൺ കോഡ് | 0474 |
വാഹന റെജിസ്ട്രേഷൻ | KL-02 |
സാക്ഷരത - 93.70%
സ്ത്രീ-പുരുഷ അനുപാതം - 1042 |
കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുള്ളുവിള (English:Mulluvila). കൊല്ലം നഗരത്തിൽ നിന്നും 5 കി.മീ. അകലെ വടക്കുകിഴക്ക് ദിശയിലാണ് ഈ പ്രദേശം.സ്ഥലത്തിൻറെ നിർദ്ദേശാങ്കങ്ങൾ 8°53'7 N ഉം 76°38'12S ഉം ആണ്.[1]. മുമ്പ്
കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകളിൽ 25-ആമത്തെ വാർഡായിരുന്നു മുള്ളുവിള.[2]. 2015-ൽ നടന്ന വാർഡ് വിഭജനത്തെത്തുടർന്ന് മുള്ളുവിള വാർഡിനെ പാലത്തറ ഡിവിഷനിൽ ലയിപ്പിച്ചു.[3] കൊല്ലം കോർപ്പറേഷൻറെ 6 മേഖലകളിലൊന്നായ വടക്കേവിള വില്ലേജിനു കീഴീലുള്ള ഒരു വാർഡാണ് പാലത്തറ.മുള്ളുവിളയ്ക്കു ചുറ്റുമുള്ള മറ്റു പ്രദേശങ്ങളാണ് അയത്തിൽ, വടക്കേവിള, പള്ളിമുക്ക്, കൂനമ്പായിക്കുളം എന്നിവ.ഏറ്റവും അടുത്തുള്ള പ്രധാന നഗരങ്ങളാണ് കൊല്ലം, കൊട്ടിയം, തുടങ്ങിയവ.[4]
ഭരണസംവിധാനം
[തിരുത്തുക]കൊല്ലം കോർപ്പറേഷൻറെ അധികാര പരിധിയിലുള്ള പ്രദേശമാണിത്.ഭരണസൗകര്യങ്ങൾക്കായി കോർപ്പറേഷനെ 6 മേഖലകളായി(zones) തിരിച്ചിട്ടുണ്ട്.അവയാണ്
- സെൻട്രൽ സോൺ 1
- സെൻട്രൽ സോൺ 2
- കിളിക്കൊല്ലൂർ
- ശക്തികുളങ്ങര
- വടക്കേവിള
- ഇരവിപുരം
ഇതിൽ വടക്കേവിള വില്ലേജിനു കീഴിൽ വരുന്ന വാർഡാണ് പാലത്തറ (വാർഡ് നമ്പർ-32).മറ്റു വാർഡുകൾ താഴെ,
പാലത്തറ വാർഡിൻറെ ഇപ്പോഴത്തെ കൗൺസിലർ എസ്.ആർ. ബിന്ദു ( കോൺഗ്രസ് ) ആണ്. 2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ് അധികാരത്തിലെത്തിയത്.[5]
ജനജീവിതം
[തിരുത്തുക]2011ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 7117 ആണ്.ആകെ വീടുകളുടെ എണ്ണം 1641 ആണ്.ഉയർന്ന സാക്ഷരത (93.70%)യുള്ള പ്രദേശമാണ്.സ്ത്രീ-പുരുഷ അനുപാതം 1042 അണ്.[6].കേരളീയ വസ്ത്രധാരണ-ഭക്ഷണ ജീവിത രീതികളാണ് ഇവിടുത്തെ ജനങ്ങളുടേത്.
വിദ്യാലയങ്ങൾ
[തിരുത്തുക]ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശമാണിത്. ഇതിൽ സർക്കാർ സ്കൂളുകളും സ്വകാര്യ കോളേജുകളും ട്യൂട്ടോറിയലുകളും ഉൾപ്പെടുന്നു.
ദേവിവിലാസം എൽ.പി.എസ്
[തിരുത്തുക]ഇവിടുത്തെ പ്രധാന പ്രാഥമിക വിദ്യാലയമാണ്(Primary School) ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ.സർക്കാർ അധീനതയിലുള്ള ഈ സ്കൂളിൽ ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസുവരെയുണ്ട്.ഈയടുത്ത സമയത്തായി എൽ.കെ.ജിയും യു.കെ.ജിയും നിലവിൽ വന്നു. മലയാളം/ഇംഗ്ലിഷ് മീഡിയം സ്കൂളാണിത്. വടക്കേവിള വലിയ കൂനമ്പായിക്കുളം ഭദ്രകാളി ദേവി ക്ഷേത്രത്തിനോടു ചേർന്ന് സ്ഥിതി ചെയ്യുന്നതിനാലാണ് സ്കൂളിന് ദേവിവിലാസം എന്ന പേര് ലഭിച്ചത്.
വി.വി.വി.എച്ച്.എസ്.എസ്, അയത്തിൽ
[തിരുത്തുക]മുള്ളുവിളയിൽ നിന്നും 400 മീറ്റർ അകലെ വടക്കു ദിശയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.വേലായുധ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നാണ് സ്കൂളിൻറെ യഥാർത്ഥ പേര്.അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസു വരെയും വി.എച്ച്.എസ്.ഇ. പന്ത്രണ്ടാം ക്ലാസുവരെയും ഉണ്ട്.
യൂനുസ് കോളേജ് ഓഫ് എഞ്ചിയനിയറിംഗ് ആൻഡ് ടെക്നോളജി
[തിരുത്തുക]മുള്ളുവിളയിൽ നിന്നും 150 മീറ്റർ അകലെ പടിഞ്ഞാറു ഭാഗത്തായി ഈ സ്വകാര്യ കോളേജ് സ്ഥിതിചെയ്യുന്നു.
ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
[തിരുത്തുക]1.6 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്നു. [4]
ആരാധനാലയങ്ങൾ
[തിരുത്തുക]മുള്ളുവിളയ്ക്കു സമീപമുള്ള ക്ഷേത്രങ്ങൾ
- വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രം
- കൊച്ചുകൂനമ്പായിക്കുളം ക്ഷേത്രം
- പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം
- തെക്കേക്കാവ് ക്ഷേത്രം
അടുത്തുള്ള മുസ്ലിം പള്ളികൾ
- കൊല്ലൂർവിള പള്ളി,പള്ളിമുക്ക്
സമീപമുള്ള മറ്റു സ്ഥലങ്ങൾ
[തിരുത്തുക]- കമ്മ്യൂണിറ്റി ഹാൾ, വടക്കേവിള
- ആര്യഭട്ട വായനശാല
- ഇക്ബാൽ ലൈബ്രറി, പള്ളിമുക്ക്
- അയത്തിൽ - 2.3 കി.മീ.
- പള്ളിമുക്ക് - 1.2 കി.മീ.
- കൊല്ലം റെയിൽവേസ്റ്റേഷൻ- 4.5 കി.മീ.
അവലംബം
[തിരുത്തുക]- ↑ വിക്കിമാപ്പിയ,Retrieved on 2015-03-29
- ↑ "കൊല്ലം കോർപ്പറേഷൻ-ഔദ്യോഗിക വെബ്സൈറ്റ്,Date retrieved 2015-03-27". Archived from the original on 2014-09-10. Retrieved 2015-03-29.
- ↑ "കൊല്ലം നഗരസഭ: വികസന മുന്നേറ്റത്തിന്റെ തണലില് എല്ഡിഎഫ് നാലാമങ്കത്തിന്". ദേശാഭിമാനി. Retrieved 2015 നവംബർ 26.
{{cite web}}
: Check date values in:|accessdate=
(help) - ↑ 4.0 4.1 ഗൂഗിൾ മാപ്സ്
- ↑ 'കോർപ്പറേഷനിൽ ഇവർ സാരഥികൾ'. മലയാള മനോരമ. 2015 നവംബർ 8. കൊല്ലം എഡിഷൻ. പേജ് 3.
- ↑ [ http://www.google.co.in/m?q=2011+census+kollam+corporation+palathara+ward (PDF) Kollam_Draft CDP_Final_30th June 14.pdf - Kollam Corporation,retrieved on 2015-03-26 ]