കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോഴിക്കോട് വിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം​
കോഴിക്കോട് വിമാനത്താവളം.jpg
Summary
എയർപോർട്ട് തരംPublic
ഉടമഎ.എ.ഐ
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Servesകോഴിക്കോട്
മലപ്പുറം
വയനാട്
സ്ഥലംകരിപ്പൂർ, മലപ്പുറം, കേരളം, ഇന്ത്യ
Hub forഎയർ ഇന്ത്യ എക്സ്പ്രസ്സ്‌
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം104 m / 342 ft
നിർദ്ദേശാങ്കം11°08′N 75°57′E / 11.14°N 75.95°E / 11.14; 75.95Coordinates: 11°08′N 75°57′E / 11.14°N 75.95°E / 11.14; 75.95
വെബ്സൈറ്റ്aai.aero/allAirports/calicut_general.jsp
Runways
Direction Length Surface
m ft
10/28 2 9 Asphalt
Statistics (April 2018 - March 2019)
Passenger movements33,60,847.
Aircraft movements26,738.
Cargo tonnage17,283.
Source: AAI[1][2][3]

കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഗേറ്റ്​വേ ഓഫ്​ മലബാർ എന്ന പേരിലും അറിയപ്പെടുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും മൊത്തം യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള 17-മത്തെ വിമാനത്താവളവുമാണ് കരിപ്പൂർ.[4] സമുദ്രനിരപ്പിൽ നിന്ന് 104 മീറ്റർ ഉയരത്തിൽ ടേബിൾ ടോപ്പ് റൺവേയുള്ള വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം.​

ചരിത്രം[തിരുത്തുക]

1988 ഏപ്രിൽ 13-നാണ്​ പ്രവർത്തനം ആരംഭിച്ചത്​. തുടക്കത്തിൽ ബോം​ബെയിലേക്ക്​ മാത്രമായിരുന്നു സർവീസ്. 1992 ഏപ്രിൽ 23-നാണ്​ ആദ്യ അന്താരാഷ്​​ട്ര സർവീസ് തുടങ്ങിയത്​. ഷാർജയിലേക്ക്​ എയർ ഇന്ത്യയാണ്​ ആദ്യഅന്താരാഷ്​ട്ര സർവീസ്​ നടത്തിയത്. 2006 ഫെബ്രുവരി 2-ന്​ കരിപ്പൂർ വിമാനത്താവളത്തിന്​ യു.പി.എ സർക്കാർ അന്താരാഷ്​ട്ര പദവി നൽകിയത്​. തുടർന്ന്​ കൂടുതൽ അന്താരാഷ്​ട്ര കമ്പനികൾ കരിപ്പൂരിലേക്ക്​ സർവീസ്​ ആരംഭിച്ചു. ലോകത്തെ മികച്ച വിമാനകമ്പനികളായ എമിറേറ്റ്​സ്​, ഖത്തർ എയർവേസ്​, ഇത്തിഹാദ്​ എയർ, സൗദി എയർലൈൻസ്​, എയർ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം കരിപ്പൂരിൽ നിന്ന്​ സർവീസ്​ ആരംഭിച്ചു. 2002 മുതൽ ബി 747 ഉപയോഗിച്ച്​ കരിപ്പൂരിൽ നിന്ന്​ ഹജ്ജ്​ സർവീസ്​ നടന്നുവരുന്നു. 2015ൽ റൺവേ റീകാർപ്പറ്റിങ്​ ആൻറ്​ സ്​ട്രങ്​ത്തനിങിനായി വിമാനത്താവള റൺ​വേ അടക്കാൻ തീരുമാനിച്ചത്​ വിമാനത്താവളത്തിന്​ തിരിച്ചടിയായി. തുടർന്ന്​ എയർ ഇന്ത്യ, എമിറേറ്റ്​സ്​, സൗദി എയർ​ൈ​ലൻസ്​ വലിയ വിമാനങ്ങളുടെ സർവീസുകൾ നിർത്തി. 2017-18 ലെ കണക്ക്​ അനുസരിച്ച്​ രാജ്യ​ത്ത്​ അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന്​ ഏഴാം സ്ഥാനമാണ്​. 92 കോടിയാണ്​ 2017-18 സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭം. 2700 മീറ്റർ റൺവേ നീളമുളള കോഴിക്കോട്​ വിമാനത്താവളത്തിന്​ നിലവിൽ കോഡ്​ ഡി ലൈസൻസാണ്​ വ്യോമയാന മന്ത്രാലയം നൽകിയിരിക്കുന്നത്​. നിലവിൽ (2018 ആഗസ്​റ്റ്​) ബി 737-800 ആണ്​ കരിപ്പൂരിൽ നിന്നും സർവീസ്​ നടത്തുന്ന ഏറ്റവും വലിയ വിമാനം. എയർഇന്ത്യ എക്​സ്​പ്രസാണ്​ കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തുന്ന വിമാനകമ്പനി.

വൈഡ് ബോഡി വിമാന നിയന്ത്രണങ്ങൾ[തിരുത്തുക]

2015 മെയ്​ ഒന്നിന്​ റൺവേ നവീകരണത്തി​ന്റെ പേരിൽ കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്നും നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസുകൾ മൂന്നര വർഷത്തിന് ശേഷം പുനരാരംഭിച്ചു. 2018 ഡിസംബർ അഞ്ച്​ മുതലാണ്​ വലിയ വിമാനങ്ങൾ തിരിച്ചെത്തിയത്​. സൗദി എയർലൈൻസിന്റെ കോഡ്​ ഇയിലെ എ 330-300 എന്ന വിമാനമാണ്​ കരിപ്പൂരിൽ വീണ്ടും സർവീസ്​ ആരംഭിക്കുന്നത്​. 2019 മാർച്ച്​ മുതൽ സൗദി എയർലൈൻസ്​ 341 പേർക്ക്​ സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ എന്നീ വിമാനങ്ങളും ഈ സെക്​ടറിൽ ഉപയോഗിക്കുന്നുണ്ട്​. ഇന്ത്യയിലെ ഏറ്റവും വലിയ യാത്ര വിമാനമായ ബി 747-400 ഉപയോഗിച്ച്​ സർവീസ്​ ആരംഭിക്കുന്നതിനുളള നടപടികൾ എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്​. ഫ്ലൈ ദുബൈ ഫെബ്രുവരി ഒന്ന്​ മുതൽ ദുബൈയിലേക്കുളള സർവീസുകൾ ആരംഭിച്ചു.

Air India Express Landing at Calicut

വിമാന സർവ്വീസുകൾ[തിരുത്തുക]

ഖത്തർ എയർ, ഒമാൻ എയർ, എയർ അറേബ്യ, ഇത്തിഹാദ്, സൗദി എയർലൈൻസ്​, ഫ്ലൈ ദുബൈ, ഗൾഫ്​ എയർ, ഫ്ലൈനാസ്​ എന്നീ വിദേശ വിമാനകമ്പനികളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമാണ് 2019 ​ഒക്​ടോബർ വരെയുള്ള മാസങ്ങളിൽ കരിപ്പൂരിൽ നിന്ന് സർവിസ് നടത്തുന്നത്. റിയാദ്, ജിദ്ദ, ദുബൈ, ഷാർജ, ദോഹ, അബൂദബി, മസ്കത്ത്, ദമ്മാം, ബഹ്റൈൻ, സലാല, കുവൈത്ത്, അൽ​െഎൻ, റാസൽഖൈമ എന്നീ അന്താരാഷ്ട്ര സർവിസുകളും ഡെൽഹി, ബംഗളൂരൂ, ചെന്നൈ, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ ആഭ്യന്തര സർവിസുകളും ഇവിടെ നിന്നുണ്ട്.[5]

കിങ്ങ് ഫിഷർ ‌‌ATR 72 വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺ‌വേയിയിൽ
വിമാനകമ്പനിലക്ഷ്യസ്ഥാനം
എയർ അറേബ്യഷാർജ[6]
എയർ ഇന്ത്യഡൽഹി,[7][8] ദുബായ്-ഇന്റർനാഷണൽ, കണ്ണൂർ, ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളം, ഷാർജ
എയർ ഇന്ത്യ എക്സ്പ്രസ്സ്‌Abu Dhabi, Al Ain, Bahrain, Dammam, Doha, Dubai-International, Kochi, Kuwait, Muscat, Ras Al Khaimah, Riyadh, Salalah, Sharjah, Thiruvananthapuram[9]
ഇത്തിഹാദ് എയർവേയ്സ്Abu Dhabi[10]
flydubaiDubai–International[11][12]
FlynasRiyadh (resumes 16 October 2019)[13]
Gulf AirBahrain[14]
IndiGoAbu Dhabi, Bengaluru, Chennai, Delhi, Doha, Dubai-International, Mumbai[15]
Oman AirMuscat[16]
ഖത്തർ എയർവേയ്സ്Doha[17]
SaudiaJeddah, Riyadh[18]
Seasonal: Medina (Hajj)[19]
SpiceJetBengaluru, Dubai-International, Jeddah[20]

ഗതാഗത സംവിധാനം[തിരുത്തുക]


അപകടങ്ങളും സംഭവങ്ങളും[തിരുത്തുക]


എയർ ഇന്ത്യയുടെ ‌‌എ‌310-300 വിമാനം 'പമ്പ' കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺ‌വേയിയിൽ

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Traffic News for the month of March 2019: Annexure-III" (PDF). Airports Authority of India. 1 May 2019. p. 3. ശേഖരിച്ചത് 5 June 2019.
  2. "Traffic News for the month of March 2019: Annexure-II" (PDF). Airports Authority of India. 1 May 2019. p. 3. ശേഖരിച്ചത് 5 June 2019.
  3. "Traffic News for the month of March 2019: Annexure-IV" (PDF). Airports Authority of India. 1 May 2019. p. 3. ശേഖരിച്ചത് 5 June 2019.
  4. http://www.iloveindia.com/indian-airports/calicut-airport.html
  5. | മാധ്യമം ഓൺലൈൻ 2016 ജനുവരി 19 ന് ശേഖരിച്ചത്
  6. "Air Arabia Destinations - Kozhikode". airarabia.com. ശേഖരിച്ചത് 15 February 2019.
  7. "Kannur-Delhi flight service 5 days a week". mathrubhumi.com. ശേഖരിച്ചത് 8 March 2019.
  8. "Air India introduces direct flights to Delhi from Calicut". The Hindu. ശേഖരിച്ചത് 15 June 2019.
  9. "Air India Express Destinations - Kozhikode". airindiaexpress.in. ശേഖരിച്ചത് 15 February 2019.
  10. "Etihad flights to Kozhikode". etihad.com. ശേഖരിച്ചത് 15 February 2019.
  11. "UAE budget airline flydubai adds new Indian city; return fare starts from Dh670". Khaleej Times. ശേഖരിച്ചത് 20 December 2018.
  12. "Flydubai to launch new flights to India's Kozhikode". The National AE. ശേഖരിച്ചത് 20 December 2018.
  13. "Flynas W19 network expansion". routesonline.com.
  14. "Gulf Air launches non-stop Bahrain-Kozhikode service". Economic Times. ശേഖരിച്ചത് 16 June 2018.
  15. "IndiGo Destination, Kozhikode". goindigo.in. ശേഖരിച്ചത് 15 February 2019.
  16. "Oman Air Destinations, Kozhikode". omanair.com. ശേഖരിച്ചത് 15 February 2019.
  17. "Welcome to Kozhikode, India's beautiful south". qatarairways.com. ശേഖരിച്ചത് 15 February 2019.
  18. "Big aircraft to return to Calicut from 5 December". The Hindu. ശേഖരിച്ചത് 3 December 2018.
  19. "Hajj flights to be operated from 7 July". The Hindu. ശേഖരിച്ചത് 9 May 2019.
  20. "India's SpiceJet plans to launch Jeddah flights from Calicut". Arabian Business. ശേഖരിച്ചത് 14 February 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]