കേരള സീപ്ലെയിൻ
| ||||
| തുടക്കം | 2013 ജൂൺ 2 | |||
|---|---|---|---|---|
| തുടങ്ങിയത് | ആഗസ്റ്റ് 2013 | |||
| Operating bases | ||||
| മാതൃ സ്ഥാപനം | കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ | |||
| ആസ്ഥാനം | കേരളം | |||
| വെബ്‌സൈറ്റ് | keralaseaplane.com | |||
2013 ജൂൺ 2നു ടൂറിസം കോർപറേഷൻ ആരംഭിച്ച പദ്ധതിയാണ് കൊല്ലം സീ പ്ലെയിൻ.[1] കൊല്ലം അഷ്ടമുടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സീ പ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. ആൻഡമാൻ നിക്കോബാറിനു ശേഷം ഈ പദ്ധതി കൊല്ലത്താണ് ഇന്ത്യയിലാദ്യമായി സ്ഥാപിക്കുന്നത്. ഒരു ആംഫീബിയൻ വിമാനം ഉപയോഗിച്ച് കൊല്ലം നഗരത്തെ മറ്റുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. പൈലറ്റ് അടക്കം ആറുപേർക്ക് സഞ്ചരിക്കാംവുന്നതാണ് സംസ്ഥാനത്തെ ആദ്യസീപ്ലൈൻ. കൊല്ലം ഡിറ്റിപിസി, കൊച്ചി ബോൾഗാട്ടി , കണ്ണൂർ, ബേക്കൽ എന്നിവിടങ്ങളിലും സീപ്ലൈനിനായി വാട്ടർഡ്രോം ഒരുക്കിയിട്ടുണ്ട്. സീപ്ലെയിനിനായി സജ്ജീകരിക്കുന്ന വാട്ടർഡ്രോമിലായിരിക്കും സെക്യൂരിറ്റി പരിശോധനയും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുന്നത്. ഒരു ഹൗസ് ബോട്ടാണ് വാട്ടർഡ്രോമാക്കി മാറ്റിയിരിക്കുന്നത്. [2] എന്നാൽ മത്സ്യകർഷകരുടെ എതിർപ്പിനെ തുടർന്ന്[3] പൂർണ്ണമായും പ്രവർത്തനം തുടങ്ങിയിട്ടില്ല.
അവലംബം
[തിരുത്തുക]- ↑ http://www.sirajlive.com/2013/06/02/30231.html
- ↑ http://anweshanam.com/index.php/highlights/news/9396#sthash.sAIXfPrY.tekTAkak.dpbs%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-05. Retrieved 2015-01-04.