കെ. ഹസ്സൻ ഗാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. ഹസ്സൻ ഗാനി
K. Hassan Gani.jpg
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎം.പി.എം. അഹമ്മദ് കുരിക്കൾ
മണ്ഡലംമലപ്പുറം
വ്യക്തിഗത വിവരണം
ജനനം(1915-06-17)ജൂൺ 17, 1915
മരണം15 ജൂൺ 1983(1983-06-15) (പ്രായം 67)
രാഷ്ട്രീയ പാർട്ടിമുസ്ലിം ലീഗ്
മക്കൾ9
As of നവംബർ 5, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ മുസ്ലീം ലീഗ് പ്രവർത്തകനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ഹസ്സൻ ഗാനി (17 ജൂൺ 1915 - 15 ജൂൺ 1983). ഒന്നും രണ്ടും കേരളനിയമസഭകളിൽ മലപ്പുറം നിയോജകമണ്ഡലത്തെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.[1] 1915 ജൂൺ 17-ന് ജനിച്ച ഇദ്ദേഹത്തിന് ഒൻപത് മക്കളുണ്ട്. ബിരുദദാരിയായ ഇദ്ദേഹം ഒരു അഭിഭാഷകനുമായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിരുന്ന ഗാനി 1951-ലാണ് മുസ്ലീം ലീഗിൽ ചേർന്നത്.

എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ (1960-62), മുസ്ലീം ലീഗ് നിയമസഭാകക്ഷി ഉപനേതാവ്, മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് (ജൂൺ 1961 - നവംബർ 1961), മുസ്ലീം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കോട്ടയം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._ഹസ്സൻ_ഗാനി&oldid=3466812" എന്ന താളിൽനിന്ന് ശേഖരിച്ചത്