കൊങ്ങശ്ശേരി കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ. കൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊങ്ങശ്ശേരി കൃഷ്ണൻ
K. Krishnan.jpg
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഇ.കെ. ഇമ്പിച്ചി ബാവ
മണ്ഡലംമണ്ണാർക്കാട്
വ്യക്തിഗത വിവരണം
ജനനം1916
മരണം1976(1976-00-00) (പ്രായം 59–60)
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
As of ഒക്ടോബർ 12, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ മണ്ണാർക്കാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കൊങ്ങശ്ശേരി കൃഷ്ണൻ (1916 - 1976). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1916-ൽ ജനിച്ച കൊങ്ങശ്ശേരി കൃഷ്ണൻ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1936-40 കാലഘട്ടങ്ങളിൽ കോൺഗ്രസ് പാർട്ടിയുടേയും, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും സജീവ പ്രവർത്തകനായിരുന്നു കൊങ്ങശ്ശേരി കൃഷ്ണൻ. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ഇദ്ദേഹം തിരു-കൊച്ചിയിലേയും വള്ളുവനാട്ടിലേയും പാർട്ടി പ്രവർത്തന യൂണിറ്റുകളുടെ സംഘാടകനായിരുന്നു. 1948കളിൽ മൂന്ന് വർഷത്തോളം സർക്കാർ സേ​നയ്ക്കെ​തിരെ​ പൊ​രുതുന്ന സംഘാംഗവുമായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.

എങ്കൾ ഭൂമി എങ്കൾക്ക്, യാര് വന്താലും വിടമാട്ടോം എന്ന മുദ്രാവാക്യം മുഴക്കി അട്ടപ്പാടിയിൽ ആദിവാസികളെ സംഘടിപ്പിച്ച് സമരം നടത്തി. 1976-ൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊങ്ങശ്ശേരി_കൃഷ്ണൻ&oldid=3721429" എന്ന താളിൽനിന്ന് ശേഖരിച്ചത്