ഡെല്‍ഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദില്ലിയിലെ ഇന്ത്യാഗേറ്റ്
ദില്ലിയിലെ ഇന്ത്യാഗേറ്റ്

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെല്‍ഹി ഉള്‍പ്പെടുന്ന സംസ്ഥാനമാണ്‌ ഡല്‍ഹി ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാന ടെറിറ്ററി എന്നാണ്‍. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയില്‍ പ്രത്യേക പദവിയാണ്‌ ഡല്‍‍ഹി‍ക്കുള്ളത്‌. ന്യൂ ഡെല്‍ഹി, ഡല്‍ഹി, ഡല്‍ഹി കന്‍റോണ്‍മന്‍റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ്‌ ഡല്‍ഹി സംസ്ഥാനം. ഡെല്‍ഹിയെക്കൂടാതെ സമീപസംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ്, ബഹദൂര്‍ഗഢ്, പാനിപ്പട്ട്, രോഹ്ത്തക്ക്,സോനിപ്പട്ട്, രാജസ്ഥാനിലെ ആള്‍വാറ് എന്നീ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ദേശീയ തലസ്ഥാന പ്രദേശം എന്നറിയപ്പെടുന്ന സ്ഥലം. ഈ നഗരങ്ങളെ ഡെല്‍ഹിയുടെ ഉപഗ്രഹനഗരങ്ങള്‍ എന്നും അറിയപ്പെടുന്നു. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിര്‍മ്മാണ സഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌. 1483 ചതുരശ്ര കി.മീ. വിസ്തീര്‍‌ണവും 14 ദശലക്ഷം ജനസംഖ്യയുമുള്ള ഡല്‍ഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്ര പ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്.


ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പന്ത്രണ്ടാം നൂറ്റാണ്ടോടെയാണ്‌ ദില്ലി ഒരു ചരിത്രപ്രാധാന്യമുള്ള പട്ടണമായി രൂപാന്തരപ്പെടുന്നത്[1]. പ്രന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യം ദില്ലി, തോമര രജപുത്രരുടെ തലസ്ഥാനമായി. ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അജ്മീറിലെ ചൗഹാന്മാര്‍ (ചഹാമനര്‍ എന്നും അറിയപ്പെടുന്നു) രജപുത്രരെ പരാജയപ്പെടുത്തി ദില്ലി പിടിച്ചടക്കി.

തോമരരുടേയും ചൗഹാന്മാരുടേയും കാലത്ത് ദില്ലി ഒരു പ്രധാന വാണിജ്യ കേന്ദ്രമായി. ധനാഢ്യരായ നിരവധി ജൈനവ്യാപാരികള്‍ ഇക്കാലത്ത് ദില്ലിയില്‍ ജീവിച്ചിരുന്നു. അനേകം ക്ഷേത്രങ്ങളും ജൈനര്‍ പണി കഴിപ്പിച്ചു. അന്നത്തെ ദെഹ്‌ലിവാന്‍ എന്നറിയപ്പെട്ടിരുന്ന ഇവിടുത്തെ നാണയങ്ങള്‍ക്ക് അക്കാലത്ത് വളരെ പ്രചാരമുണ്ടായിരുന്നു.

പതിമൂന്നാം നൂറ്റാണ്ടില്‍ ദില്ലി സുല്‍ത്താനത്തിന്റെ സ്ഥാപനത്തോടെയഅണ്‌ ഉപഭൂഖണ്ഡത്തിന്റെ ഒരു വലിയ ഭാഗം നിയന്ത്രിക്കുന്ന തലസ്ഥാനനഗരമായി ദില്ലി മാറീയത്.


[തിരുത്തുക] ഡെല്‍ഹി നഗരം

തലസ്ഥാനനഗരമായി പറയപ്പെടുന്നത് ന്യൂഡല്‍ഹിയെയാണെങ്കിലും അത് സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ന്യൂ ഡെല്‍ഹിയും, പുരാണാ ദില്ലി ഉള്‍പ്പെടുന്ന ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഡെല്‍ഹി കണ്ടോണ്മെന്റും ചേര്‍ന്നുള്ള നഗരപ്രദേശങ്ങളും കൂടിയതാണ്. ഈ നഗരസമൂഹത്തെ ഡെല്‍ഹി നഗരസമൂഹം എന്നറിയപ്പെടുന്നു. 2001-ലെ കാനേഷുമാരി പ്രകാരം 1.29 കോടി ജനസംഖ്യയുള്ള ഈ നഗരസമൂഹം മുംബൈ നഗരസമൂഹം കഴിഞ്ഞാല്‍ ജനസംഖ്യകൊണ്ട് ഭാരതത്തിലെ ഏറ്റവും വലിയതാണ്. ന്യൂ ഡെല്‍ഹിയും, പുരാണാ ദില്ലി ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഡെല്‍ഹി കണ്ടോണ്മെന്റും ഒഴികെ ഈ നഗരസമൂഹത്തിലെ പട്ടണങ്ങളും നഗരങ്ങളുമെല്ലാം കാനേഷുമാരിയില്‍ മാത്രമാണു നഗരപ്രദേശമായി കണക്കക്കപ്പെടുന്നത്. പ്രധാന നഗരങ്ങളുടെ സംക്ഷിപ്തവിവിരണം താഴെക്കാണാം.

[തിരുത്തുക] ന്യൂ ഡെല്‍ഹി

പ്രധാന ലേഖനം: ന്യൂ ഡെല്‍ഹി

ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നും ഡെല്‍ഹിയിലേക്കു മാറ്റിയതിനു ശേഷം എഡ്വേര്‍ഡ് ല്യൂട്ടന്‍സ് എന്നയാള്‍ രൂപകല്‍പ്പന ചെയ്തതാണ് ന്യൂഡെല്‍ഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ. രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗേറ്റ്, മന്ത്രാലയങ്ങള്‍, കൊണാട്ട് പ്ലേസ് (ഇപ്പോള്‍ രാജീവ് ചൌക്ക്) തുടങ്ങിയവ ന്യൂഡെല്‍ഹിയിലാണ്. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച ബിര്‍ളാ ഭവനവും, ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലവും ന്യൂഡെല്‍ഹിയില്‍പ്പെടുന്നു. സിഖുകാരുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ബംഗ്ലാസഹിബ് ഗുരുദ്വാര, ബിര്‍ളാമന്ദിര്‍ (ലക്ഷ്മീനാരായണ്‍ മന്ദിര്‍) എന്നിവയും ഇവിടെയാണ്.

നോമിനേറ്റു ചെയ്യപ്പടുന്ന അംഗങ്ങള്‍ മാത്രമുള്ള ഒരു ഭരണസമിതിയാണ് ന്യൂ ഡെല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിനെ നിയന്ത്രിക്കുന്നത്.

[തിരുത്തുക] ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ഡെല്‍ഹി യുടെ പുരാതന ഭാഗങ്ങളെക്കൂടാതെ ഡെല്‍ഹിയിലെ പ്രധാന നഗര ഭാഗങ്ങളെല്ലാം തന്നെ ഈ നഗരത്തിന്റെ കീഴിലാണ്. ചുവപ്പു കോട്ട, ജുമാ മസ്ജിദ്, ചാന്ദിനി ചൌക്ക്, ഖുത്ബ് മിനാര്‍, പുരാണാ കില, ഹുമയൂണിന്റെ ശവകുടീരം, ബഹായ് ക്ഷേത്രം (ലോട്ടസ് ക്ഷേത്രം), തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകര്‍ണങ്ങളാണ്. പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥം മുതല്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ തലസ്ഥാനങ്ങള്‍ വരെ ഏഴു തലസ്ഥാനനഗരങ്ങള്‍ ഉണ്ട്ആയിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയെല്ലാം സ്ഥിതി ചെയ്തിരുന്നത് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിലാണ്. യമുനാ നദി ഈ നഗരത്തെ രണ്ടായി തിരിക്കുന്നു. നദിയുടെ കിഴക്കു ഭാഗത്തുള്ള ഭാഗങ്ങള്‍ ജനസന്ദ്രത കൂടിയവയാണെങ്കിലും താരതനമ്യേന താമസിച്ച് വികാസം പ്രാപിച്ചവയാണ്‌.

തിരഞ്ഞെടുക്കപ്പെട്ട ഒരു കോര്‍പ്പറേഷന്‍ കൌണ്‍സിലാണ് ഈ നഗരത്തിന്റെ ഭരണം കയ്യാളുന്നത്. കൌണ്‍സിലിന്റെ തലവന്‍ മേയറാണ്. ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുന്‍സിപ്പല്‍ കമ്മീഷണറാണ്. മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി കോര്‍പ്പറേഷന്റെ പുറത്തുള്ള ഭാഗങ്ങളിലേക്കും ഈ കോറ്പ്പറേഷന്‍ സേവനങ്ങള്‍ എത്തിക്കുന്നുണ്ട്.

[തിരുത്തുക] ജനസംഖ്യാവിതരണം

നഗരം/പട്ടണം ജനസംഖ്യ
ഡെല്‍ഹി നഗര സമൂഹം 12,877,470
1 ന്യൂഡെല്‍ഹി (മുനിസിപ്പല്‍ കൌണ്‍സില്‍) 302,363
2 ഡെല്‍ഹി മുനിസിപ്പല്‍ കോറ്പ്പറേഷന്‍ 9,879,172
3 ഡെല്‍ഹി കണ്ടോണ്മെന്റ് 124,917
4 സുല്‍ത്താന്‍പൂര്‍ മാജ്ര 164,426
5 കിരാരി സുലെമാന്‍ നഗര്‍ 154,633
6 ഭാത്സ്വ ജഹാംഗീര്‍പൂര്‍ 152,339
7 നംഗ്ലൊയ് ജാട് 150,948

[തിരുത്തുക] ആധാരസൂചിക

  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 30, ISBN 817450724

[തിരുത്തുക] കൂടുതല്‍ അറിവിന്‌


ഭാരതത്തിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും തലസ്ഥാനങ്ങള്‍

അഗര്‍ത്തലഐസോള്‍ബാംഗ്ലൂര്‍ഭോപ്പാല്‍ഭുവന്വേശ്വര്‍ചണ്ഡിഗഡ്ചെന്നൈ (മദ്രാസ്) • ദാമന്‍ ആന്‍ഡ് ദിയുഡെറാഡുണ്‍ഡെല്‍ഹിദിസ്പുര്‍ഗാന്ധി നഗര്‍ഗാങ്ങ് ടോക്ക്ഹൈദരാബാദ്ഇംഫാല്‍ഇറ്റാനഗര്‍ജയ് പൂര്‍ജമ്മുകവരത്തികോഹിമകൊല്‍ക്കൊത്ത (കല്‍ക്കട്ട) • ലക്‌നോമുംബൈ (ബോംബെ) • പനജിപാറ്റ്നപുതുച്ചേരി (പോണ്ടിച്ചേരി) • പോര്‍ട്ട് ബ്ലെയര്‍റായ് പൂര്‍റാഞ്ചിഷില്ലോങ്ങ്ഷിംലസില്‍വാസ്സശ്രീനഗര്‍തിരുവനന്തപുരം (ട്രിവാന്‍ഡ്രം)


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"http://ml.wikipedia.org/wiki/%E0%B4%A1%E0%B5%86%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B9%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം