ജെ. ശശികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(J. Sasikumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെ. ശശികുമാർ
ജെ ശശികുമാർ
ജനനം
ജോൺ വർക്കി നമ്പ്യാട്ടുശ്ശേരിൽ

(1927-10-14)ഒക്ടോബർ 14, 1927
മരണം17 ജൂലൈ 2014(2014-07-17) (പ്രായം 86)
കൊച്ചി
ദേശീയത{ind}
വിദ്യാഭ്യാസംധനതത്വശാസ്ത്രം
തൊഴിൽചലച്ചിത്രസംവിധാനം
അറിയപ്പെടുന്നത്ചലച്ചിത്രസംവിധായകൻ
തിരക്കഥാകൃത്ത്
ജീവിതപങ്കാളി(കൾ)ത്രേസ്യാമ്മ
കുട്ടികൾഉഷാ തോമസ്
ജോർജ് ജോൺ
ഷീല റോബിൻ
മാതാപിതാക്ക(ൾ)എ.എൽ. വർക്കി
മറിയാമ്മ

ഒരു ആദ്യകാല മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ജെ. ശശികുമാർ (ജ. 1927 ഒക്ടോബർ 14 - മ.2014 ജൂലൈ 17). ഒരു തമിഴ് ചിത്രം ഉൾപ്പെടെ 141 ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്[1][2]. ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ എന്ന പ്രത്യേകത ഇദ്ദേഹത്തിനുണ്ട്. കൂടാതെ, ഒരു നടനെ (പ്രേം നസീർ) നായകനാക്കി ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയും ഇദ്ദേഹമാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ഭൂരിപക്ഷം ചിത്രങ്ങളും വിജയിച്ചതിനാൽ ഹിറ്റ്മേക്കർ എന്ന അപരനാമവും ഇദ്ദേഹത്തിനുണ്ട്.

ജീവിതരേഖ[തിരുത്തുക]

1927 ഒക്ടോബർ 14-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ എൻ.എൽ. വർക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായി ജനിച്ചു. ജോൺ എന്നായിരുന്നു മാതാപിതാക്കൾ അദ്ദേഹത്തിനു നൽകിയ നാമം. പിന്നീട് കുടുംബം പൂന്തോപ്പിൽ നിന്നും ആലപ്പുഴയിലേക്കു താമസം മാറി. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മാന്നാനം സെന്റ്എഫ്രേംസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തി. വിദ്യാഭ്യാസ സമയത്ത് ഫാ. മെക്കിൾ പ്രാ എന്ന മെക്സിക്കൻ രക്തസാക്ഷിയെക്കുറിച്ച് വായിച്ച പുസ്തകത്തിൽ നിന്നും ഉൾക്കൊണ്ട പ്രേരണയാൽ ജീവാർപ്പണം എന്ന നാടകം എഴുതി അവതരിപ്പിച്ചു. എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായി കോളേജ് വിദ്യാഭ്യാസം നടത്തി. എസ്.ഡി. കോളേജിൽ ധനതത്വശാസ്ത്രം പഠിച്ച കാലയളവിൽ നാടകത്തിലും സ്പോർട്സിലും സജീവമായിരുന്നു.

സർവകലാശാലാ തലത്തിൽ വിജയം വരിച്ചതിനാൽ പൊലീസിൽ ചേരാൻ സാഹചര്യം ഒത്തുവന്നെങ്കിലും വീട്ടുകാരുടെ എതിർപ്പുമൂലം അതിൽ നിന്നും പി‌ൻവാങ്ങി നാടകരംഗത്തു സജീവമായി. 1954 കാലഘട്ടത്തിൽ അടൂർ പാർത്ഥസാരഥി തിയറ്റേഴ്സിൽ ജഗതി എൻ.കെ. ആചാരിയുടെ നാടകത്തിൽ അഭിനയിച്ചു. പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വാർദ്ധക്യസഹജമായ അസുഖങ്ങൾ ഒരുപാട് അലട്ടിയ ശശികുമാർ, 87-ആം വയസ്സിൽ 2014 ജൂലൈ 17-ന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം, എറണാകുളം രാജേന്ദ്രമൈതാനത്ത് പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെയുള്ള സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിയ്ക്കുകയും ചെയ്തു. ശശികുമാറിന്റെ ഭാര്യ ത്രേസ്യാമ്മയും മകൻ ഷാജിയും നേരത്തേ മരിച്ചുകഴിഞ്ഞിരുന്നു. ഷാജിയെക്കൂടാതെ രണ്ട് പെണ്മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.

ചലച്ചിത്രജീവിതം[തിരുത്തുക]

ഉദയായുടെ നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള സൗഹൃദത്തിൽ നിന്നുമാണ് ഈ അവസരം ലഭിച്ചത്[3]. ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്[3]. പ്രേംനസീറിന്റെയും ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകൾ ഇതോടൊപ്പമാണ് കുറിയെടുത്തത്. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഉമ്മ എന്ന ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്.

ഒരു ദിവസം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1980-ൽ മാത്രം 13 ചിത്രം സംവിധാനം ചെയ്തു. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയ ചിത്രങ്ങൾ ആ വർഷത്തെ വൻവിജയങ്ങളായിരുന്നു. ഡോളർ എന്ന ചിത്രമാണ് നിലവിൽ അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് പദ്മിനി എന്ന നടി അവസാനമായി അഭിനയിച്ചത്. 130 മലയാളചലച്ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കി മാത്രം 84 ചിത്രങ്ങളും അതോടൊപ്പം ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തു.

വിമൽ കുമാറിന്റെ ഉമ്മ എന്ന 1960-ലെ ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഹിന്ദി ചലച്ചിത്രമായ രാമരാജ്യത്തിന്റെ മലയാളത്തിലെ തിരക്കഥ രചിച്ചത് ഇദ്ദേഹമാണ്. സീത എന്ന ഈ ചിത്രത്തിലൂടെയാണ് ആദ്യമായി തിരക്കഥ തയ്യാറാക്കിയത്. തുടർന്ന് പ്രേംനസീറിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെറിലാൻഡ് സ്റ്റുഡിയോയിൽ പ്രവേശിച്ചു. അവിടെ ആദ്യമായി ക്രിസ്മസ് രാത്രി എന്ന ടി.കെ. ബാലചന്ദ്രൻ നായകനായ ചിത്രത്തിലാണ് പ്രവർത്തിച്ചത്. ചെന്നൈയിലെ തോമസ് പിക്ചേഴ്സിന്റെ ഒരാൾകൂടി കള്ളനായി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്. എന്നാൽ രണ്ടാമത് സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായകനായി അഭിനയിച്ച കെ.കെ. അരൂരിന്റെ അവസാന ചിത്രമായിരുന്നു ഇത്. ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവർ ശശികുമാറിന്റെ ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്.

പുരസ്കാരം[തിരുത്തുക]

സംവിധാനം ചെയ്ത ചിത്രങ്ങൾ[4][തിരുത്തുക]

ക്ര.നം. ചിത്രം വർഷം നിർമ്മാണം താരം
1 കുടുംബിനി 1964 പി.എ. തോമസ് പ്രേം നസീർ ഷീല
2 ജീവിതയാത്ര 1965 മാസ്റർ ഗണേഷ് കൊട്ടാരക്കര പ്രേം നസീർ അംബിക
3 തൊമ്മന്റെ മക്കൾ 1965 കാശിനാഥൻ മധു (നടൻ‌),ഷീല അംബിക,സത്യൻ
4 പോർട്ടർ കുഞ്ഞാലി 1965 പി.എ. തോമസ് പ്രേം നസീർ,ഷീല
5 കൂട്ടുകാർ 1966 ഭരതൻ പ്രേം നസീർഷീലഅംബിക
6 കണ്മണികൾ 1966 പി രാമകൃഷ്ണൻ പ്രേം നസീർശാരദ
7 പെണ്മക്കൾ 1966 കെ.പി. കൊട്ടാരക്കര ഷീലഅംബിക
8 ബാല്യകാലസഖി 1967 എച്ച് എച്ച് ഇബ്രാഹിം പ്രേം നസീർ,ഷീല
9 കാവാലം ചുണ്ടൻ 1967 വി പി എം മാണിക്ക്യം സത്യൻ,ശാരദ
10 വിദ്യാർത്ഥി 1968 കെ.പി. കൊട്ടാരക്കര പ്രേം നസീർ,ജയഭാരതി,ഷീല
11 വെളുത്ത കത്രീന 1968 പി ബാൽത്തസാർ പ്രേം നസീർ,ജയഭാരതി
12 ലവ് ഇൻ കേരള 1968 കെ.പി. കൊട്ടാരക്കര പ്രേം നസീർ,ഷീല
13 രഹസ്യം 1969 കെ.പി. കൊട്ടാരക്കര പ്രേം നസീർ,ജയഭാരതി,ഷീല
14 റസ്റ്റ് ഹൗസ് 1969 കെ.പി. കൊട്ടാരക്കര പ്രേം നസീർ
15 രക്തപുഷ്പം 1970 കെ.പി. കൊട്ടാരക്കര പ്രേം നസീർ
16 ബോബനും മോളിയും 1971 രവി ഏബ്രഹാം
17 ലങ്കാദഹനം 1971 കെ.പി. കൊട്ടാരക്കര പ്രേം നസീർ
18 പുഷ്പാഞ്ജലി 1972 പിവി സത്യം ,മുഹമ്മദ്‌ ആസം (ആസം ഭായ്)
19 അന്വേഷണം 1972 മുഹമ്മദ്‌ ആസം (ആസം ഭായ്)
20 മറവിൽ തിരിവ് സൂക്ഷിക്കുക 1972 ആർ‌ എസ് രാജൻ
21 ബ്രഹ്മചാരി 1972 തിരുപ്പതി ചെട്ടിയാർ ,എസ്‌ എസ്‌ ടി സുബ്രഹ്മണ്യൻ ,എസ്‌ എസ്‌ ടി ലക്ഷ്മണൻ
22 പഞ്ചവടി 1973 വി എം ചാണ്ടി
23 പത്‌മവ്യൂഹം 1973 വി എം ചാണ്ടി, സി സി ബേബി പ്രേം നസീർ
24 തെക്കൻകാറ്റ് 1973 ആർ.എസ്. പ്രഭു
25 തനിനിറം 1973 മുഹമ്മദ്‌ ആസം (ആസം ഭായ്)
26 ദിവ്യദർശനം 1973 ഭാരതിമേനോൻ
27 തിരുവാഭരണം 1973 ഇ. കെ. ത്യാഗരാജൻ
28 ഇന്റർവ്യൂ 1973 തിരുപ്പതി ചെട്ടിയാർ
29 സേതുബന്ധനം 1974 ആർ സോമനാഥൻ
30 പൂന്തേനരുവി 1974 വി എം ചാണ്ടി ,സി സി ബേബി
31 നൈറ്റ്‌ ഡ്യൂട്ടി 1974 തിരുപ്പതി ചെട്ടിയാർ
32 പഞ്ചതന്ത്രം 1974 ഇ. കെ. ത്യാഗരാജൻ
33 പുലിവാല് 1975 വി എം ചാണ്ടി
34 സിന്ധു 1975 ആർ സോമനാഥൻ
35 ചട്ടമ്പിക്കല്ല്യാണി 1975 ശ്രീകുമാരൻ തമ്പി
36 ആലിബാബായും 41 കള്ളന്മാരും 1975 ഹരി പോത്തൻ
37 പാലാഴി മഥനം 1975 ഇ. കെ. ത്യാഗരാജൻ
38 പത്മരാഗം 1975 വി എം ചാണ്ടി
39 ആരണ്യകാണ്ഡം 1975 ആർ.എസ്. പ്രഭു
40 പിക്‌നിക് 1975 സി സി ബേബി ,വി എം ചാണ്ടി
41 അഭിമാനം 1975 ആർ.എസ്. പ്രഭു
42 സമ്മാനം 1975 തിരുപ്പതി ചെട്ടിയാർ
43 പ്രവാഹം 1975 ആർ സോമനാഥൻ
44 അമൃതവാഹിനി 1976 ആർ.എസ്. പ്രഭു
45 സ്വിമ്മിംഗ്‌ പൂൾ 1976 തയ്യിൽ കുഞ്ഞിക്കണ്ടൻ
46 അജയനും വിജയനും 1976 കെ എൻ എസ് ജാഫർഷാ
47 കാമധേനു 1976 ഹസ്സൻ ,പി‌‌എച്ച് റഷീദ്
48 പിക്‌ പോക്കറ്റ്‌ 1976 ശ്രീ മഹേശ്വരി ആർട്സ്
49 കായംകുളം കൊച്ചുണ്ണിയുടെ മകൻ 1976 തിരുപ്പതി ചെട്ടിയാർ
50 പുഷ്പശരം 1976 അൻവർ ക്രിയേഷൻസ്
51 മുറ്റത്തെ മുല്ല 1977 തിരുപ്പതി ചെട്ടിയാർ
52 സഖാക്കളേ മുന്നോട്ട് 1977 ടി കെ ബാലചന്ദ്രൻ
53 തുറുപ്പു ഗുലാൻ 1977 ശ്രീകുമാരൻ തമ്പി
54 ചതുർവ്വേദം 1977 എസ് എസ് ആർ കലൈവാണൻ
55 മോഹവും മുക്തിയും 1977 എം എസ് നാഗരാജൻ ,പി എസ് ശേഖർ
56 രണ്ട് ലോകം 1977 ഹരി പോത്തൻ
57 മിനിമോൾ 1977 എൻ ജി ജോൺ
58 വിഷുക്കണി 1977 ആർ എം സുന്ദരം
59 അക്ഷയപാത്രം 1977 ശ്രീകുമാരൻ തമ്പി
60 രതിമന്മഥൻ 1977 എം എ റഹ്മാൻ ,നസീമ കബീർ
61 ലക്ഷ്മി 1977 ഇ. കെ. ത്യാഗരാജൻ
62 അപരാജിത 1977 ആർ.എസ്. പ്രഭു
63 പരിവർത്തനം 1977 എൻ സി മേനോൻ
64 വരദക്ഷിണ 1977 സ്റ്റാൻലി
65 പഞ്ചാമൃതം 1977 ഇ. കെ. ത്യാഗരാജൻ
66 നിനക്കു ഞാനും എനിക്കു നീയും 1978 തിരുപ്പതി ചെട്ടിയാർ
67 മുക്കുവനെ സ്നേഹിച്ച ഭൂതം 1978 സുദർശനം മൂവി മേക്കേഴ്സ്
67 അനുഭൂതികളുടെ നിമിഷം 1978 ആർ.എസ്. പ്രഭു
68 മറ്റൊരു കർണ്ണൻ 1978 എൻ അച്യുതൻ
69 കൽപ്പവൃക്ഷം 1978 ടി കെ കെ നമ്പ്യാർ
70 നിവേദ്യം 1978 മേക്ക് അപ്പ് മൂവീസ്
71 ശത്രുസംഹാരം 1978 ശ്രീ കല്പന ഫിലിംസ്
72 കന്യക 1978 ശ്രീ ശാർക്കരേശ്വരി ഫിലിംസ് മധു, ജയൻ ഷീല
73 ജയിക്കാനായ്‌ ജനിച്ചവൻ 1978 ശ്രീകുമാരൻ തമ്പി
74 മുദ്രമോതിരം 1978 ഇ. കെ. ത്യാഗരാജൻ
75 ഭാര്യയും കാമുകിയും 1978 ഷണ്മുഖരത്നാ ഫിലിംസ്
76 ചൂള 1979 ശശികുമാർ
77 നിത്യ വസന്തം 1979 മുരഹരി ഫിലിംസ്
78 മാനവധർമ്മം 1979 പ്രതാപചന്ദ്രൻ ,ഐ എം ബഷീർ
79 ഓർമ്മയിൽ നീ മാത്രം 1979 ആർ ദേവരാജൻ
80 വെള്ളായണി പരമു 1979 ഇ. കെ. ത്യാഗരാജൻ
81 ദേവദാസി 1979 അടൂർ പദ്മകുമാർ
82 ഒരു വർഷം ഒരു മാസം 1980 ശശികുമാർ എം.ജി. സോമൻ ജയഭാരതി ശങ്കരാടി
83 തീനാളങ്ങൾ 1980 പാപ്പനംകോട് ലക്ഷ്മണൻ ജയൻ, സീമ, ഷീല
84 കരിപുരണ്ട ജീവിതങ്ങൾ 1980 ടി കെ കെ നമ്പ്യാർ
85 പ്രകടനം 1980 പ്രതാപചന്ദ്രൻ
86 ഇത്തിക്കരപ്പക്കി 1980 ഇ. കെ. ത്യാഗരാജൻ
87 ധ്രുവസംഗമം 1981 റീന എം ജോൺ
88 തീക്കളി 1981 പി സ്റ്റാൻലി പ്രേം നസീർ,ജയഭാരതി ശങ്കരാടി
89 എല്ലാം നിനക്കു വേണ്ടി 1981 ടി.ഇ. വാസുദേവൻ പ്രേം നസീർശ്രീവിദ്യ സുകുമാരൻ
90 കൊടുമുടികൾ 1981 ടി കെ കെ നമ്പ്യാർ
91 അട്ടിമറി 1981 പുഷ്പരാജൻ
92 സൂര്യൻ 1982 ബി എസ് സി ബാബു
93 നാഗമഠത്തു തമ്പുരാട്ടി 1982 ഇ. കെ. ത്യാഗരാജൻ
94 കോരിത്തരിച്ച നാൾ 1982 ടി കെ കെ നമ്പ്യാർ
95 മദ്രാസിലെ മോൻ 1982 മണി മല്യത്ത്
96 ജംബുലിംഗം 1982 ഇ. കെ. ത്യാഗരാജൻ
97 കെണി 1982 പ്രേം നവാസ്‌
98 തുറന്ന ജയിൽ 1982 തോം സബാസ്റ്യൻ
99 പോസ്റ്റ്മോർട്ടം 1982 പുഷ്പരാജൻ
100 യുദ്ധം 1983 കെ.പി. കൊട്ടാരക്കര
101 അറബിക്കടൽ 1983 അമ്പലത്തറ ദിവാകരൻ
102 ചക്രവാളം ചുവന്നപ്പോൾ 1983 സൂര്യ പ്രൊഡക്ഷൻസ്
103 കാട്ടരുവി 1983 എ‌ എസ് മുസലിയാർ
104 കൊലകൊമ്പൻ 1983 ലീല രാജൻ
105 പൗരുഷം 1983 പോൾസൺ ,പ്രസാദ്
106 ആട്ടക്കലാശം 1983 ജോയ് തോമസ് പ്രേം നസീർ ലക്ഷ്മി
107 മഹാബലി ഇ. കെ. ത്യാഗരാജൻ
108 സന്ധ്യാവന്ദനം 1983 ഡി ഫിലിപ്പ്
109 മകളേ മാപ്പു തരൂ 1984 ഇ. കെ. ത്യാഗരാജൻ
110 ഇവിടെ തുടങ്ങുന്നു 1984 മോഹൻ
111 സ്വന്തമെവിടെ ബന്ധമെവിടെ 1984 റോയൽ അച്ചങ്കുഞ്ഞ് ,ജോസ്‌‌കുട്ടി ചെറുപുഷ്പം
112 ഏഴുമുതൽ ഒമ്പതുവരെ 1985 പി കെ ആർ പിള്ള
113 പത്താമുദയം 1985 ബാലകൃഷ്ണൻ നായർ
114 മകൻ എന്റെ മകൻ 1985 ജോയ് തോമസ്
115 മൗനനൊമ്പരം 1985 ജോസ്‌‌കുട്ടി ചെറുപുഷ്പം
116 എന്റെ കാണാക്കുയിൽ 1985 പ്രേംപ്രകാശ് ,എഞി സിറിയാക്ക ,തോമസ് കോര
117 അഴിയാത്ത ബന്ധങ്ങൾ 1985 അച്ചൻ‌കുഞ്ഞ്
118 ഇനിയും കുരുക്ഷേത്രം 1986 ജോഷി മാത്യു ,അച്ചാരി ,തോമസ് നിധേരി
119 അകലങ്ങളിൽ 1986 ജോസ്‌‌കുട്ടി ചെറുപുഷ്പം
120 ശോഭരാജ്‌ 1986 പി കെ ആർ പിള്ള
121 കുഞ്ഞാറ്റക്കിളികൾ 1986 പ്രേംപ്രകാശ് ,എൻ ജെ സിറിയക് ,തോമസ് കോര
122 മനസ്സിലൊരു മണിമുത്ത്‌ 1986 റോയൽ അച്ചങ്കുഞ്ഞ്
123 എന്റെ എന്റേതുമാത്രം 1986 ബീജീസ്
124 ഇതെന്റെ നീതി 1987 ശ്രീലക്ഷ്മി ക്രിയേഷൻസ്
125 ജൈത്രയാത്ര 1987 ശ്രീലക്ഷ്മി ക്രിയേഷൻസ്
126 നാഗപഞ്ചമി 1989 ആനന്ദ് മൂവീ ആർട്സ്
127 രാജവാഴ്ച 1990 മാരുതി പിക്ചേർസ്
128 പാടാത്ത വീണയും പാടും 1990 ഹേമാംബിക മൂവീസ്

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ജെ.സി. ഡാനിയേൽ പുരസ്കാരം ശരികുമാറിന്". മനോരമ ഓൺലൈൻ. Wednesday, February 13, 2013 15:1 hrs IST. Archived from the original on 2013-02-13. Retrieved 2013-02-13. {{cite news}}: Check date values in: |date= (help)
  2. ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ശശികുമാറിന്, Posted on: 13-Feb-2013 01:00 PM
  3. 3.0 3.1 "ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". മലയാള മനോരമ. Archived from the original on 2012-02-15. Retrieved 2011-11-27.
  4. "ശശികുമാർ". malayalasangeetham.info. Archived from the original on 7 ഓഗസ്റ്റ് 2020. Retrieved 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെ._ശശികുമാർ&oldid=3801436" എന്ന താളിൽനിന്ന് ശേഖരിച്ചത്