വള്ളിക്കുന്ന് നിയോജക മണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് വള്ളിക്കുന്ന് നിയോജക മണ്ഡലം. ഇത് മലപ്പുറം പാർലമെന്റ് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന ചേലമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവള്ളൂർ, തേഞ്ഞിപ്പലം വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം[1].

2011-ൽ ആണ് ഈ നിയോജക മണ്ഡലം നിൽ വിൽ വന്നത്.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗം കെ. എൻ. എ ഖാദർ ആണ് വള്ളിക്കുന്നിന്റെ ആദ്യത്തെ എം എൽ എ.നിലവിൽ ലീഗിന്റെ തന്നെ പി.അബ്ദുൾ ഹമീദ് ആണ് വള്ളിക്കുന്നിന്റെ എം എൽ എ.[2][3]

അവലംബം[തിരുത്തുക]

  1. സർക്കാർ സൈറ്റ്
  2. http://www.niyamasabha.org/codes/members.htm
  3. https://www.ndtv.com/elections/kerala/vallikkunnu-mla-results