ചേലമ്പ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് ചേലമ്പ്ര അഥവാ ഇടിമുഴിക്കൽ.

സ്ഥാനം[തിരുത്തുക]

ഇടിമുഴിക്കൽ ടൗൺ സാങ്കേതികമായി പറഞ്ഞാൽ മലപ്പുറം ജില്ലയിലാണ് എങ്കിലും കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയുടെ വിപുലീകരണമായിട്ടാണ് ഇതിനെ പരിഗണിക്കുന്നത്. പള്ളിക്കൽ, തേഞ്ഞിപ്പാലം, വള്ളിക്കുന്ന്, കൊണ്ടോട്ടി, കടലുണ്ടി എന്നീ ടൗണൂകൾ ഈ ഗ്രാമവുമായി അതിർത്തി പങ്കിടുന്നു. ദേശീയ പാത 17 ഈ ഗ്രാമത്തിനു കുറുകെ 3 കിലോമീറ്റർ അകലെയാണ്

ചരിത്രം[തിരുത്തുക]

ചേലമ്പ്രയുടെ ചരിത്രം രേഖകളിൽ എവിടെയും എഴുതപ്പെട്ടിട്ടില്ല. എങ്കിലും പെരുമനശേരിയിലുള്ള ഇളംചേരി ഇല്ലത്തെ ഇളംചേരി മണഴി മൂസാദ് എന്ന ജന്മിയായിരുന്നു ഇവിടം ഭരിച്ചത് എന്ന് വിശ്വസിക്കുന്നു, പിന്നെ അവരുടെ സാമന്തന്മാരായ തിരുവങ്ങാട്ടെ നമ്പീശന്മാരും. ഈ പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലമാണ് തിരുവങ്ങാട്ട് ശിവ ക്ഷേത്രം. നീലമന ഇല്ലത്തെ എമ്പ്രാന്തിരിമാർ ഇളംചേരി മൂസയ്ക്ക് പാദസേവ ചെയ്യുകയും ഗ്രാമത്തിലെ കാര്യനിർവ്വഹണത്തിൽ സഹായിക്കുകയും ചെയ്തിരുന്നു. നീലമന എമ്പ്രാന്തിരിയെ കേരളത്തിന്റെ വടക്ക് നിന്ന് അമ്പലത്തിലെ പൂജാവിധികളും ആചാരനുഷ്ഠാനങ്ങളൂം മറ്റും ചെയ്യാൻ വേണ്ടി ചേലമ്പ്രയിലേക്ക് ഇളംചേരി മൂസ കൊണ്ടുവന്നു എന്നാണ് വിശ്വാസം. ഇളംചേരി ശ്രീ ശങ്കര നാരായണ ക്ഷേത്രം മണാഴി കുടുംബത്തിൽ ഉൾപ്പെട്ടവർക്ക് മാത്രം ഉള്ളതാണെന്നൊരു വിശ്വാസം ഉണ്ടായിരുന്നു പണ്ട്. പിന്നീട് മണഴി മൂസ ഈ ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. അഡ്വക്കേറ്റ് അനിൽ മൂസാദ് ആണ് ഇപ്പോഴുള്ള ജന്മി. അദ്ദേഹത്തിന്റെ അച്ഛനായ മണഴി ശ്രീധരൻ മൂസാദിന്റെ കാലത്ത് ശങ്കര നാരായണ ക്ഷേത്രത്തിന്റെ കാര്യനിർവ്വഹണം ഒരു കമ്മിറ്റി രൂപീകരിച്ച് അതിന്റെ കീഴിലായിരുന്നു. ആ കമ്മിറ്റിയിൽ കറുത്തേടത്ത് രാമൻ നമ്പീശൻ, വാസുത്തൊടി നീലകണ്ഠൻ നമ്പീശൻ, ചന്ദ്രൻ അപ്പാട്ട്, പി. പി ബാലകൃഷ്ണൻ മാസ്റ്റർ, രാധാകൃഷ്ണ മേനോൻ, നെല്ലിക്കോട് ദാസൻ എന്നിവർ ഉൾപ്പെട്ടിരുന്നു.

സാമ്പത്തികം[തിരുത്തുക]

ഇടിമുഴിക്കൽ ആണ് ചേലമ്പ്രയിലെ പ്രധാന വ്യവസായ കേന്ദ്രം. ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം കൃഷിയും വ്യവസായവും തന്നെയാണ്. ചേലമ്പ്രയിലെ അറിയപ്പെടുന്ന വ്യവസായമായ യൂറോസ്പിൻ തൊഴിലാളി സമരം കാരണം നിർത്തലാക്കിയിരുന്നു. കിൻഫ്ര വ്യവസായിക സൗകര്യവും ഈ ഗ്രാമത്തിലുണ്ട്.

"https://ml.wikipedia.org/w/index.php?title=ചേലമ്പ്ര&oldid=3314575" എന്ന താളിൽനിന്ന് ശേഖരിച്ചത്