മഞ്ചേശ്വരം
മഞ്ചേശ്വരം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കാസർഗോഡ് |
സമയമേഖല | IST (UTC+5:30) |
Coordinates: 12°42′21″N 74°54′08″E / 12.70583°N 74.90222°E കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു കടലോര ഗ്രാമമാണ് മഞ്ചേശ്വരം. മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ശ്രീ അനന്തേശ്വര ക്ഷേത്രം ഇവിടെയാണ്. കശുവണ്ടി ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരം.
ധാരാളം ക്ഷേത്രങ്ങളും 15 മോസ്കുകളും ഇവിടെയുണ്ട്. രണ്ട് പുരാതന ജൈനമതം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.
കുംബ്ലയിൽ നിന്നും 11 കിലോമീറ്റർ അകലെയായി കുംബ്ല-ബട്യാട്ക റോഡിലായി ഉള്ള മദർ ഡൊളോറസ് പള്ളി പ്രശസ്തമാണ്. ഗോഥിക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ പള്ളിക്ക് 100 വർഷത്തോളം പഴക്കമുണ്ട്. 1890-ൽ നിർമ്മിച്ച അമലോൽഭവ മാതാവിന്റെ പള്ളി ജില്ലയിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമാണ്.
കന്നഡ സാഹിത്യത്തിലെ തലമുതിർന്ന സാഹിത്യകാരനായ യശ:ശരീരനായ എം. ഗോവിന്ദ പൈയുടെ സ്മാരകം ഇവിടെയാണ്.
ചരിത്ര പ്രസിദ്ധമായ മാലിക്‌ദീനാർ ദർഗ സ്ഥിതി ചെയ്യുന്ന ഇച്ചിലങ്കോട് ഈ മണ്ഡലത്തിലാണ്.
മുസ്ലിം ലീഗിന് വളരെ അധികം വേരോട്ടമുള്ള മഞ്ചേശ്വരം മണ്ഡലത്തെ ഇന്നത്തെ മഞ്ചേശ്വരമായി ഉയർത്തി എടുത്തതിൽ മഞ്ചേശ്വരം MLA ആയിരുന്ന PB അബ്ദുൽ റസാഖ് വഹിച്ച പങ്കു ചെറുതല്ല.
സി എച്ച് കുഞ്ഞമ്പു എംഎൽഎ ആയിരിക്കെയാണ് മഞ്ചേശ്വരത്തിന്റെ ജനകീയ വികസനം സാധ്യമാക്കിയത്
![]() |
വിക്കിമീഡിയ കോമൺസിലെ Manjeshwar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |