പൊന്നാനി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ponnani Municipality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊന്നാനി നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. 199.32 ച. കി. വിസ്തീർണ്ണം. വടക്ക് പുറത്തൂർ പഞ്ചായത്തും കിഴക്കും തെക്കും ഇഴുവത്തിരുത്തി പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും ആണ്‌ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ നഗരസഭ. 26 വാർഡുകൾ വനിതാസം‌വരണ വാർഡുകളാണ്‌. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്. [1] പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ്‌ പൊന്നാനി നഗരസഭയിലുള്ളത്

ചരിത്രം[തിരുത്തുക]

1977 നവംബർ 19-ആം തിയതിയാണ്‌ നഗരസഭ നിലവിൽ വന്നത്. 1979-സെപ്റ്റംബറിൽ നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 24 അംഗങ്ങൾ ഉൾപ്പെടുന്ന പ്രഥമ കൗൺസിൽ അധികാരമേറ്റു. ഇ.കെ. അബൂബക്കർ ആയിരുന്നു പ്രഥമ മുനിസിപ്പൽ ചെയർമാൻ.

നഗരസഭ തിരഞ്ഞെടുപ്പ്[തിരുത്തുക]

2010 ഒക്ടോബർ

2010 ഒക്ടോബർ 23,25 തിയതികളിലായി നടന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യു.ഡി.എഫിനു് 26 (മുസ്ലിം ലീഗ്:14, കോൺഗ്രസ്:12) സീറ്റും എൽ.ഡി.എഫിന് 22 (സി.പി.എം:21,സിപി.ഐ:1) സീറ്റും ബി.ജെ.പി ഒന്നും ലീഗ് വിമതൻ (43-ആം വാർഡ്) ഒന്നും യു.ഡി.എഫ് സ്വതന്ത്രൻ ഒന്നും സീറ്റുകൾ നേടി വിജയം വരിച്ചു.[2]

2020 ഡിസംബർ

2020 ഡിസംബർ 8,12,14 തിയതികളിലായി നടന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യു.ഡി.എഫിനു് 9 സീറ്റും എൽ.ഡി.എഫിന് 38 സീറ്റും ബി.ജെ.പി മൂന്നും മറ്റുള്ളവർ ഒന്നും നേടി വിജയം വരിച്ചു.[3][4]

അവലംബം[തിരുത്തുക]

  1. "പൊന്നാനി ആരു പിടിക്കും ?"- മാധ്യമം ദിനപത്രം, 2010, ഒക്ടോബർ 18
  2. http://www.madhyamam.com/news/12113
  3. https://keralakaumudi.com/news/news.php?id=460051&u=local-news--malappuram
  4. https://www.manoramaonline.com/news/indepth/kerala-local-body-elections-2020.html
"https://ml.wikipedia.org/w/index.php?title=പൊന്നാനി_നഗരസഭ&oldid=3806292" എന്ന താളിൽനിന്ന് ശേഖരിച്ചത്