Jump to content

വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/പിറന്നാൾ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിസം. 21, മലയാളം വിക്കിപീഡിയയ്ക്ക് പിറന്നാൾ ആശംസകൾ !

മലയാളം വിക്കിപീഡിയയ്ക്ക് ഓൺലൈനായി പിറന്നാൾ സമ്മാനം നൽകുവാനുള്ള താളാണിത്.

2012 ഡിസം 21 ന് മലയാളം വിക്കിപീഡിയയിൽ ലോഗിൻ ചെയ്യൂ, പത്താം പിറന്നാൾ ആഘോഷിക്കുന്ന വിക്കിപീഡിയയ്ക്ക് സമ്മാനങ്ങൾ നൽകൂ. ലോഗിൻ ചെയ്യേണ്ട സമയം ഇന്ത്യൻ സമയം 2012 ഡിസംബർ 21, 00.00 മണിമുതൽ 24.00 മണിവരെ (ഡിസംബർ 20 രാത്രി 12 മുതൽ ഡിസംബർ 21 രാത്രി 12 വരെ)
താങ്കൾക്ക് സമ്മാനമായി നൽകാവുന്നയെക്കുറിച്ച് താഴെ വായിക്കൂ...

നൽകാവുന്ന സമ്മാനങ്ങളിൽ ചിലത്

[തിരുത്തുക]

വിക്കിപീഡിയ സമ്മാനമായി ആഗ്രഹിക്കുന്നത് സ്വഭാവികമായി ഇവയൊക്കെയാണ്:

  • പുതിയ ലേഖനങ്ങൾ
  • പരമാവധി തിരുത്തുകൾ
  • ലേഖനങ്ങളുടെ വൃത്തിയാക്കൽ
  • വർഗ്ഗം ചേർക്കൽ
  • ചിത്രങ്ങൾ ചേർക്കൽ
  • ലേഖനങ്ങളിലും കോമൺസിലുമുള്ള ചിത്രങ്ങളിൽ അക്ഷാംശരേഖാംശങ്ങൾ ചേർക്കൽ, സമ്പർക്കമുഖത്തിൽ മലയാള വിവരണം ചേർക്കൽ
  • അഥവാ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ, ഉപയോക്തൃനാമം സൃഷ്ടിച്ച് ലോഗിൻ ചെയ്യുന്നതു ശീലമാക്കൽ
  • വിക്കിപീഡിയയിലേക്ക് പുതിയ ഉപയോക്താക്കളെ ആനയിക്കൽ
  • വിക്കിപീഡിയയെ കുറിച്ചുള്ള അഭിപ്രായം

ഇവയിലേതുവേണമെങ്കിലും താങ്കളുടെ സമ്മാനമായി, ഡിസംബർ 21 ന് വിക്കിപീഡിയയ്ക്ക് നൽകാം. അവ എന്തായാലും, എത്രയായാലും, സന്തോഷപൂർവ്വം സ്വീകരിക്കാൻ വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ എന്നിവയും തയ്യാറാണു്.

മേൽപ്പറഞ്ഞവ കൂടാതെ പുതുതായിട്ട് എന്തെങ്കിലുമൊക്കെ പിറന്നാൾ ദിനത്തിൽ താങ്കൾ ചെയ്യുവാനുദ്ദേശിക്കുന്നുണ്ടെങ്കിൽ, ആയത് മുകളിലെ പട്ടികയിൽ താങ്കൾക്ക് എഴുതി ചേർക്കാവുന്നതാണ്. എന്തുതന്നെയായാലും, താങ്കൾ അത് ഡിസംബർ 21 ന് നൽകിയാൽ / ചെയ്താൽ മതി !

ഇപ്പോൾ ചെയ്യാവുന്നത്

[തിരുത്തുക]

താഴെ കാണുന്ന പട്ടികയിൽ ഇപ്പോഴേ ഒപ്പുവെയ്ക്കുക, സമ്മാനം നൽകാൻ ഉദ്ദേശിക്കുന്നവരുടെ കൂട്ടത്തിൽ കൂടുക. പിറന്നാൾ ദിനത്തിലെ താങ്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക!!

താളുകൾ എഡിറ്റുചെയ്യാൻ സന്നദ്ധതയുള്ള, എന്നാൽ അതിനു പരിചയം കുറവുള്ള ആളുകളെ സഹായിക്കാൻ, വിക്കിപീഡിയയുടെ സന്നദ്ധസേവകരുടെ സാന്നിദ്ധ്യം ഡിസമ്പർ 20-21 തീയതികളിൽ IRC ചാറ്റ്, ഗൂഗിൾ ടോക്കു്, ഫേസ്ബുക്ക്, പ്ലസ്സ് ചാനലുകളിലൂടെയും മെയിൽ ലിസ്റ്റു വഴിയും ലഭ്യമായിരിക്കും. കൂടാതെ, ഓരോ വിക്കിപീഡിയാ ലേഖനങ്ങളുടേയും ഒപ്പമുള്ള സംവാദതാളുകളിൽ അവർക്കു് സഹായം അഭ്യർത്ഥിക്കുകയോ സംശയം ചോദിക്കുകയോ ചെയ്യാം.

സമ്മാനത്തിന്റെ ഫലം

[തിരുത്തുക]

പരമാവധി ആളുകൾ, കഴിയുമെങ്കിൽ സജീവ വിക്കിമീഡിയന്മാരെല്ലാവരും അന്നേ ദിവസം വിക്കിപീഡിയയിലുണ്ടാവും.
ചുരുക്കത്തിൽ ഡിസംബർ 21 ന് പിറന്നാൾ സമ്മാനങ്ങളുമായി നമ്മളെല്ലാവരും വിക്കിപീഡിയയിൽ ഓൺലൈനായി ഒത്തുകൂടുന്നു !.

  • ഏറ്റവും കൂടുതൽ ആളുകൾ വിക്കിപീഡിയ സന്ദർശിക്കുന്ന,
  • ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതപ്പെടുന്ന,
  • ഏറ്റവും കൂടുതൽ തിരുത്തുകൾ നടക്കുന്ന,
  • ഏറ്റവും കൂടുതൽ പുതിയ ഉപയോക്താക്കൾ ഉണ്ടാകുന്ന,
  • വിക്കിപീഡിയയുടെ ആഴവും ഗുണവും ഏറ്റവും വർദ്ധിച്ച

ഒരു ദിവസമായി ആ ദിവസത്തെ മാറ്റാൻ താങ്കളും ഉണ്ടാവുമല്ലോ.

ഞങ്ങൾ പിറന്നാൾ സമ്മാനം നൽകുന്നുണ്ട്!

[തിരുത്തുക]
  1. Hrishi (സംവാദം)
  2. വിശ്വപ്രഭ ViswaPrabha Talk
  3. Noush
  4. 117.199.13.201 16:27, 20 ഡിസംബർ 2012 (UTC)കട്ടികൂട്ടിയ എഴുത്ത്ANIL KUMAR.V[മറുപടി]
  5. അഡ്വ.ടി.കെ. സുജിത്
  6. വിജയകുമാർ ബ്ലാത്തൂർ
  7. അജയ് ബാലചന്ദ്രൻ
  8. വിനയരാജ്
  9. Sivahari (സംവാദം) 07:08, 1 ഡിസംബർ 2012 (UTC)[മറുപടി]
  10. സദ്യുയുണ്ണാനുമൊരുങ്ങാനും ഞാനുമുണ്ടാകും.ബിനു (സംവാദം) 07:11, 1 ഡിസംബർ 2012 (UTC)[മറുപടി]
  11. ഞാനുമുണ്ട്, നല്ലൊരു പിറന്നാൾ സമ്മാനവുമായിട്ട് - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:22, 1 ഡിസംബർ 2012 (UTC)[മറുപടി]
  12. ഡിറ്റി
  13. ഇർവിൻ കാലിക്കറ്റ്‌ (21നു ഞാൻ കൊടുത്ത സമ്മാനങ്ങൾ 201 തിരുത്തുകൾ , 15 പുതിയ ലേഖനങ്ങൾ ) - Irvin Calicut....ഇർവിനോട് പറയു 08:07, 22 ഡിസംബർ 2012 (UTC)[മറുപടി]
  14. --മനോജ്‌ .കെ (സംവാദം) 12:50, 1 ഡിസംബർ 2012 (UTC)[മറുപടി]
  15. ഒരു ഇടവേളക്കു ശേഷം ഞാനും... ലാലു മേലേടത്ത് 01:59, 8 ഡിസംബർ 2012 (UTC)[മറുപടി]
  16. ഞാനുമുണ്ടാകും. സത്യജിത്ത്
  17. --നത (സംവാദം) 06:20, 2 ഡിസംബർ 2012 (UTC)[മറുപടി]
  18. മെൽബിൻ
  19. --ഷിജു അലക്സ് (സംവാദം)
  20. പിറന്നാൾ സമ്മാനമായി ചിത്രങ്ങൾ നൽകാം.... മിനി
  21. -ഞാൻ IRC യിൽ ഉണ്ടാകും നിക്ക്:Ezhuttukari-എഴുത്തുകാരി സംവാദം
  22. തീർച്ചയായും 10-ആം പിറന്നാൾ ദിനത്തിൽ ഞാനുമുണ്ടാകും- രാത്രി പാർട്ടിക്ക് --എബിൻ: സംവാദം 05:08, 9 ഡിസംബർ 2012 (UTC)[മറുപടി]
  23. --ഞാനും.--Babug** (സംവാദം) 06:23, 9 ഡിസംബർ 2012 (UTC)[മറുപടി]
  24. എസ്.ടി മുഹമ്മദ് അൽഫാസ് 07:04, 9 ഡിസംബർ 2012 (UTC)[മറുപടി]
  25. ഞാനും....--സലീഷ് (സംവാദം) 01:49, 10 ഡിസംബർ 2012 (UTC)[മറുപടി]
  26. ജോയിസ്
  27. ഞാനുമുണ്ടാകും....നബീൽ കൂറ്റനാട്‌ 05:39, 10 ഡിസംബർ 2012 (UTC)
  28. ഷാജി
  29. അഖിൽ അപ്രേം
  30. പ്രസീത.കെ.ആർ.
  31. ഞാനും വരാം.... :) രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 18:39, 10 ഡിസംബർ 2012 (UTC)[മറുപടി]
  32. വരാനൊക്കുമോ എന്നറിയ്ല്ല. ഏതായാലും '....'ശതം ജീവഃ ശർദോ വർദ്ധമാനഃ ശതം ഹേമന്താൻ ശതമുവസന്താൻ ശതമിന്ദ്രാഗ്നിഃ സവിതാ ബൃഹസ്പതി ശതായുഷാ ഹവിഷേമം പുനർദ്ദുഃ... എന്ന് ആശംസിക്കട്ടെ...--ദിനേശ് വെള്ളക്കാട്ട് 04:51, 12 ഡിസംബർ 2012 (UTC)
  33. പുതിയൊരു ലേഖനവുമായി ഞാനുമെത്തും പിറന്നാളാഘോഷിക്കാൻ :-) ഇരുമൊഴി
  34. എൻറെ അല്ലാ അറിവുകളും നേടിത്തരുന്നത്‌ ഈ വിക്കിപീഡിയ ആണ്. അതിനാൽ വിക്കിപീഡിയയുടെ പത്താം പത്താം വാർഷികത്തിലും എൻറെ സന്തോഷം നേരുന്നു
  35. ജെ.കെ. (സംവാദം) 09:09, 13 ഡിസംബർ 2012 (UTC)[മറുപടി]
  36. ഹസീബ്
  37. എൻറെ ജന്മദിനാശംസകൾ : S@N!L, സനിൽ എസ്.
  38. യൂസുഫ് മതാരി 16:21, 15 ഡിസംബർ 2012 (UTC)[മറുപടി]
  39. അനിലൻ
  40. കണ്ണൻ വയനാട് 09:23, 17 ഡിസംബർ 2012 (UTC)[മറുപടി]
  41. സന്ദീപ് എൻ ദാസ്
  42. രാജീവ്‌ കെ വി നായർ
  43. ഞാനും വരാം.... :) ഉപയോക്താവ്:mathewpunalurMathewpunalur (സംവാദം) 17:17, 17 ഡിസംബർ 2012 (UTC)[മറുപടി]
  44. Kadinjool (സംവാദം) 06:51, 18 ഡിസംബർ 2012 (UTC)[മറുപടി]
  45. സമാധാനം (സംവാദം) 14:31, 19 ഡിസംബർ 2012 (UTC)[മറുപടി]
  46. ഒരു ലേഖനം തരുന്നു Ramanunni sujanika( സംവാദം)
  47. പ്രശോഭ്.ജി.ശ്രീധർ
  48. വികെ ആദർശ്
  49. ടോണിനിരപ്പത്ത്
  50. സുധീർ കൃഷ്ണൻ -- --സുധീർ കൃഷ്ണൻ (സംവാദം) 16:30, 21 ഡിസംബർ 2012 (UTC)[മറുപടി]
  51. --തച്ചന്റെ മകൻ (സംവാദം) 18:58, 20 ഡിസംബർ 2012 (UTC)[മറുപടി]
  52. അശ്വന്ത്.ഇ.പി
  53. നവനീത് കൃഷ്ണൻ എസ്
  54. Johnson aj
  55. Jairodz
  56. Manjusha | മഞ്ജുഷ (സംവാദം) 04:29, 21 ഡിസംബർ 2012 (UTC)[മറുപടി]
  57. Subeesh Talk‍ 04:40, 21 ഡിസംബർ 2012 (UTC)[മറുപടി]
  58. Chandrapaadam (സംവാദം) 05:31, 21 ഡിസംബർ 2012 (UTC)[മറുപടി]
  59. മലയാളഭാഷയ്ക്ക്‌ ക്ലാസ്സിക് പദവി കിട്ടാൻ പോവുന്ന ഈ സാഹചര്യത്തിൽ ...മലയാള ഭാഷയ്ക്ക്‌ നമ്മൾ കൊടുക്കുന്ന പിറന്നാൾ സമ്മാനമാവട്ടെ ഇത് --Rahulpillai (സംവാദം) 06:36, 21 ഡിസംബർ 2012 (UTC)[മറുപടി]
  60. ark Arjun (സംവാദം)
  61. Swathykdas (സംവാദം) 14:37, 21 ഡിസംബർ 2012 (UTC)[മറുപടി]
  62. ഷാജി (സംവാദം) 16:53, 21 ഡിസംബർ 2012 (UTC)[മറുപടി]
  63. user:JoyPaul333 Happy Birth Day to WIKIPEDIA
  64. വിക്കിപീഡിയക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ദിനാശംസകൾ  :-) ....-ഒരു വിക്കിനോം--♥Aswini (സംവാദം) 14:13, 22 ഡിസംബർ 2012 (UTC)[മറുപടി]

എഡിറ്റ് ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

[തിരുത്തുക]

പുതിയ ലേഖനങ്ങൾ മറ്റുള്ളവർ എഴുതുമ്പോൾ, അന്നേരം തന്നെ മാറ്റംവരുത്താതിരിക്കാൻ ശ്രദ്ധിക്കുക. പലരും വിക്കിപീഡിയയിൽ നേരിട്ട് ടൈപ്പ് ചെയ്യുന്നതാണ്, അതുകൊണ്ടുതന്നെ ഇടയിൽ കേറി മാറ്റങ്ങൾ വരുത്തുന്നത് കൃത്യമായി സേവ് ചെയ്യാതെ വന്നേക്കാം. പുതിയ ലേഖനം എഴുതിയ സമയം നോക്കി ഏകദേശം അരമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രം അതിൽ എഡിറ്റ് ചെയ്യുന്നതാവും നല്ലത്.

അവലോകനം

[തിരുത്തുക]
താൾ സ്ഥിതിവിവരക്കണക്കുകൾ
തലം 2012 ഡിസംബർ 20
11:59:59 PM
2012 ഡിസംബർ 21
11:59:59 PM
വ്യത്യാസം
ലേഖനങ്ങൾ 27,475 27,651 Increase 176
താളുകൾ (സം‌വാദം താളുകൾ, തിരിച്ചുവിടലുകൾ തുടങ്ങിയവയടക്കം വിക്കിയിലെ എല്ലാ താളുകളും.) 1,86,554 1,87,338 Increase 784
അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങൾ 2,815 2,831 Increase 16
വിക്കിപീഡിയയുടെ തുടക്കം മുതലുള്ള തിരുത്തലുകൾ 16,47,550 16,51,724 Increase 4174
ഒരു താളിലെ ശരാശരി തിരുത്തലുകൾ 8.83 8.82 Decrease 0.01
അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കൾ 42,742 42,959 Increase 217
സജീവ ഉപയോക്താക്കൾ (കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ പ്രവർത്തിച്ചിട്ടുള്ള ഉപയോക്താക്കൾ) 331 331 Steady