വിക്കിപീഡിയ:'സ്ത്രീകളുടെ ആരോഗ്യം' തിരുത്തൽ യജ്ഞം 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


'സ്ത്രീകളുടെ ആരോഗ്യം' തിരുത്തൽ യജ്ഞത്തിലേക്ക് സ്വാഗതം!


വിക്കിപീഡിയയിൽ 'സ്ത്രീകളുടെ ആരോഗ്യം' എന്ന വിഷയവുമായി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ജനുവരി 1 മുതൽ ജനുവരി 31 വരെ സ്ത്രീകളുടെ ആരോഗ്യത്തെയും, അനുബന്ധ വിഷയങ്ങളെയും കുറിച്ച് ഒരു തിരുത്തൽ യജ്ഞം നടത്തുന്നു. ജനങ്ങൾക്ക് സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് സുതാര്യവും, സമകാലികവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങാൻ സാധിക്കുന്ന ചില ലേഖനങ്ങൾ ഈ പട്ടികയിൽ കാണാം. പട്ടികയിൽ ഇല്ലാത്ത ലേഖനങ്ങളും തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങുകയോ, വികസിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

നിയമങ്ങൾ[തിരുത്തുക]

ഒരു ലേഖനം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

 • സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ഉള്ള ലേഖനങ്ങളാണ് തിരുത്തൽ യജ്ഞത്തിന്റെ പരിധിയിൽ വരുന്നത്. പൊതുജനാരോഗ്യത്തിൽ പ്രധാനപങ്ക് വഹിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളും എഴുതാം. സൃഷ്ടിക്കാവുന്ന ലേഖനങ്ങൾക്കുള്ള ഉദാഹരണങ്ങൾ ഇവിടെ കാണാം.
 • ലേഖനം 2023 ജനുവരി 1 നും 2023 ജനുവരി 31 നും ഇടയിൽ വിപുലീകരിച്ചതോ സൃഷ്ടിച്ചവയോ ആയിരിക്കണം.
 • ലേഖനം മിനിമം 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
 • ലേഖനം മലയാളത്തിൽ ആയിരിക്കണം. മറ്റ് ഭാഷകളിൽ നിന്ന് തർജമ ചെയ്ത ലേഖനങ്ങളും, ഇംഗ്ലിഷിൽ അവലംബങ്ങൾ ഉള്ള ലേഖനങ്ങളും പരിഗണിക്കും. പക്ഷേ, ലേഖനത്തിന് യാന്ത്രികപരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
 • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
 • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
 • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
 • ഒരു സംഘാടക(ൻ) എഴുതുന്ന ലേഖനം മറ്റ് സംഘാടക(ൻ) വിലയിരുത്തേണ്ടതാണ്.


ലേഖനങ്ങൾ സമർപ്പിക്കുക[തിരുത്തുക]

നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. ഫൗണ്ടൻ ടൂളിൽ ചേർത്ത ലേഖനങ്ങൾ മാത്രമേ സംഘാടകർക്ക് വിലയിരുത്താൻ കഴിയൂ.

ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{സ്ത്രീകളുടെ ആരോഗ്യം_തിരുത്തൽ_യജ്ഞം_2023|created=yes}}

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:

{{സ്ത്രീകളുടെ ആരോഗ്യം_തിരുത്തൽ_യജ്ഞം_ 2023|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

സമ്മാനങ്ങൾ[തിരുത്തുക]

ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയ എഡിറ്റർമാർക്കുള്ള സമ്മാനമായി ആമസോൺ ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്നുണ്ട്. വിജയികളെ തീരുമാനിക്കുന്നത് നാല് വിക്കിപീഡിയന്മാർ അടങ്ങിയ ജൂറിയാണ്.

 • ഒന്നാം സമ്മാനം: 10,000 INR വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ്
 • രണ്ടാം സമ്മാനം: 7000 INR വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ്
 • മൂന്നാം സമ്മാനം: 5000 INR വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ്
 • പ്രോത്സാഹന സമ്മാനങ്ങൾ: 500 രൂപ വിലമതിക്കുന്ന നാല് ഗിഫ്റ്റ് കാർഡുകൾ വീതം

വിജയികൾ ആമസോൺ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ഈ മെയിൽ വിലാസമോ, ആമസോൺ അക്കൗണ്ട് ഇല്ലാത്തപക്ഷം സമ്മാനക്കൂപ്പൺ അയച്ച് തരാനുതകുന്ന ഇന്ത്യയിലെ അഡ്രസോ സംഘാടകസമിതിയുമായി പങ്കുവയ്ക്കേണ്ടതുണ്ട്. സമ്മാനങ്ങൾ നൽകുന്നത് വിക്കിക്രെഡ് എന്ന സംഘടനയാണ്.

സംഘാടനം[തിരുത്തുക]

 1. Meenakshi nandhini (സംവാദം) 05:30, 15 ഡിസംബർ 2022 (UTC)[മറുപടി]
 2. സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ചുമതല വഹിക്കുന്നു. --Netha Hussain (WikiCred) (സംവാദം) 16:45, 15 ഡിസംബർ 2022 (UTC)[മറുപടി]