Jump to content

വിക്കിപീഡിയ:പഠനശിബിരം/മധുര 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കിപഠനശിബിരം/മധുര 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി മദുരയിൽ വച്ച് 2010 സെപ്റ്റംബർ 21 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ വിക്കിപഠനശിബിരം നടത്തുന്നു.

വിശദാംശങ്ങൾ[തിരുത്തുക]

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • തീയതി: 2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച
 • സമയം: രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ
 • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ[തിരുത്തുക]

 • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
 • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
 • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം[തിരുത്തുക]

'കാമരാജ് യൂണിവേഴ്സിറ്റി സ്സെന്റർ' മധുര - 625 021 തമിഴ്നാട് ഔദ്യോഗിക വെബ്സൈറ്റ്

എത്തിച്ചേരാൻ[തിരുത്തുക]

റോഡ് മാർഗ്ഗം

 • മധുര പെരിയാർ ബസ്‌ സ്റ്റാൻഡിൽ നിന്ന് പൽക്കലൈ നഗർ ബസിൽ കയറുക . 14 കിലോമീറ്റർ. യൂനിവേർസിറ്റി സ്റ്റോപ്പിൽ തന്നെ ഇറങ്ങാം
 • കേരളത്തിൽ നിന്നോ മറ്റു സ്ഥലങ്ങളിൽ നിന്നോ വരുന്നവർ ആറപ്പാളയം ബസ്‌ സ്റ്റാൻഡിൽ ഇറങ്ങി കാലവാസൽ സ്റ്റോപ്പിലേക്ക് വരിക. അവിടെ നിന്നും യൂനിവേർസിറ്റി ബസ് കിട്ടും.
 • കമ്പം, തേനി, കോട്ടയം, കുമളി ഭാഗത്ത്‌ നിന്ന് വരുന്നവർ നേരിട്ട് യൂനിവേർസിറ്റി സ്റ്റോപ്പിൽ ഇറങ്ങുക.

നേതൃത്വം[തിരുത്തുക]

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ

സംഘാടനം[തിരുത്തുക]

 • ഡോ. എം. സനൽകുമാരൻ (മധുര കാമരാജ് സർവകലാശാല മലയാളം വകുപ്പ് മേധാവി)
 • ഡോ. ശ്രീകുമാരി (മധുര കാമരാജ് സർവകലാശാല മലയാളം വകുപ്പ്)
 • ഡോ. ടി. ജിതേഷ് (മധുര കാമരാജ് സർവകലാശാല മലയാളം വകുപ്പ്)

പങ്കാളിത്തം[തിരുത്തുക]

താല്പര്യമറിയിക്കേണ്ട വിധം[തിരുത്തുക]

താല്പര്യമുള്ള ആർക്കും താഴെപ്പറയുന്ന ഏതു വിധേനയും താല്പര്യം അറിയിക്കാവുന്നതാണ്‌.

 • വിക്കിയിൽ നേരിട്ട്:ഇവിടെ താഴെ പേരു ചേർക്കൂ. താങ്കൾ ഒരു വിക്കി ഉപയോക്താവല്ലെങ്കിൽ രജിസ്റ്റർ ചെയ്യുകയോ ഇവിടെ പേരിനോടൊപ്പം മെയിൽ ഐ.ഡി അഥവാ ഫോൺ നമ്പർ കൂടി ചേർക്കൂ.
 • ഇ മെയിൽ വഴി:നേതൃത്വം കൊടുക്കുന്ന ആരുടെയെങ്കിലും ഇ മെയിലിൽ
 • ഫോൺ മുഖേന: 9847104054 (ഹബീബ് ) എന്ന ഫോൺ നമ്പറിൽ അറിയിക്കുക.

വിക്കിയിൽ താല്പര്യമറിയിച്ചവർ[തിരുത്തുക]

പങ്കെടുത്തവർ[തിരുത്തുക]

 1. ഹബീബ്. എ
 2. അഭിഷേക് ജേക്കബ്
 3. ബിജുപ്രസാദ്
 4. സനൽകുമാരൻ. എം (മലയാള വകുപ്പ് മേധാവി)
 5. ശ്രീകുമാരി. എസ്
 6. ജിതേഷ്. ടി
 7. ഇളങ്കോവൻ. പി
 8. ശാന്തകുമാർ. ആർ
 9. സുപർണ. വി
 10. മിഥുൻ. കെ. എസ്
 11. സുധീഷ് സാം. എസ്. വി
 12. ബിബിൻ ക്ലെമെന്റ്. പി
 13. സപികുമാർ. ജി
 14. പ്രദീപ്. കെ. ബി
 15. ലക്ഷ്മി. യു
 16. ശ്രീദേവി മുരളീധരൻ
 17. ടിജോ തോമസ്
 18. ഉമേഷ്. എം. ആർ
 19. വിരുപാക്ഷ. എസ്
 20. മനു. എൻ. നായർ
 21. കിരൺ. എസ്. ജെ
 22. ഷെഹീർ ഷാ. എസ്. കെ
 23. മുഹമ്മദ് മുസ്തഫ
 24. ദേവി. വി
 25. ജയൻ. ജെ
 26. ഇർഫാൻ കോതി
 27. സന്തോഷ്. എസ്. ബി
 28. ജയ്സൺ ബേബി
 29. ലങ്കേഷ്. എ
 30. കൃഷ്ണമൂർത്തി. എസ്
 31. മോഹൻ ഗാന്ധി. യു. ബി
 32. ശുഭ. എം. വി
 33. ര‌മ്യ. പി. കുമാർ
 34. അർച്ചന. എം. എ
 35. കാർത്തിക. കെ
 36. രേഷ്മ. സി. യു
 37. ധന്യ. ആർ
 38. കീർത്തി. എസ്. ജി
 39. ജിസ. ജി. വി
 40. സുനന്ദ. ബി. നായർ
 41. രൂപകല പ്രസാദ്
 42. സൌ‌മ്യ. എൻ. ജി
 43. ജോസ്സി ജോർജ്ജ്
 44. വീണ സുരേന്ദ്രൻ
 45. നീന. കെ
 46. ശ്രീലക്ഷ്മി. എം
 47. അഖില രാജ്. കെ
 48. താര. എസ്. ഡി
 49. അനീഷ് കുമാർ. വി
 50. ആര്യ. എസ്
 51. സന്നോപാലൈഷ്. ബി
 52. ഗംഗാധർ നായിക്ക്
 53. കെരഡോണ. സി
 54. മകിഴ്‌ണൻ
 55. ഭാഗ്യം. എ
 56. ദിവ്യാനന്ദൻ. എസ്
 57. മഹേഷ. എം. എൻ
 58. ഡാനി വർഗ്ഗീസ്
 59. കിഷോർ. പി
 60. രാമമൂർത്തി. കെ
 61. ഗോകുൽദാസ്. വി

കാര്യപരിപാടികളുടെ നടപടിരേഖകൾ[തിരുത്തുക]

തയ്യാറെടുപ്പുകൾ

പഠനശിബിരത്തിന്റെ തലേദിവസം തന്നെ മധുരയിലെത്തിയ വിക്കിപ്രവർത്തകരായ ഹബീബ്, അഭിഷേക്, ബിജുപ്രസാദ് എന്നിവർ മധുര കാമരാജ് സർവകലാശാല മലയാളം വകുപ്പ് മേധാവി ഡോ. എം. സനൽകുമാർ, അദ്ധ്യാപകരായ എസ്. ശ്രീകുമാരി, ടി. ജിതേഷ് എന്നിവരെ സന്ദർശിച്ച് ശിബിരത്തിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തി.

മധുര കാമരാജ് സർവകലാശാല അധികൃരുമായി കൂടിക്കാഴ്ച നടത്തുന്ന വിക്കിപ്രവർത്തകർ

ഹാളിലെ ക്രമീകരണങ്ങൾ, ഇന്റർനെറ്റ് കണക്ഷന്റെ ലഭ്യത, വൈദ്യുതി, പ്രൊജക്ടർ തുടങ്ങിയവ പ്രവർത്തിപ്പിച്ച്നോക്കി എല്ലാം ശരിയായിപ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ശിബിരസമയത്ത് വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഡോ. എം. സനൽകുമാർ ചെയ്തു. പഠനശിബിരത്തിനോടനുബന്ധിച്ച് വിതരണം ചെയ്യാനുള്ള പഠനസഹായികളുടെ കോപ്പികൾ ഡോ. ടി. ജിതേഷ്, ഡോ. എസ്. ശ്രീകുമാരി എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കി.

ആമുഖപ്രസംഗം
ആമുഖപ്രസംഗം നടത്തുന്ന ഡോ. എം. സനൽകുമാരൻ

രാവിലെ 10.30- ഓടെ പഠനശിബിരം ആരംഭിച്ചു. വിക്കിശിബിരത്തിൽ പങ്കെടുക്കാൻ വന്ന ഏവരേയും ഡോ. ടി. ജിതേഷ് സ്വാഗതം ചെയ്തു. മധുര കാമരാജ് സർവകലാശാല മലയാളവകുപ്പ് മേധാവിയായ ഡോ. എം. സനൽകുമാരൻ പഠനശിബിരത്തിന്റെ ആമുഖപ്രസംഗം നടത്തി. അതിവേഗം മുന്നേറുന്ന ലോകത്തിനൊപ്പം ഓടിയെത്താൻ വേണ്ട അറിവ് ലഭിക്കുവാൻ ലോകമെമ്പാടുമുള്ള വിജ്ഞാനാന്വേഷികൾ ഇപ്പോൾ വിക്കി സംരംഭങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പണ്ഡിതനെന്നോ പാമരനെന്നോ വേർതിരിവില്ലാതെ, ആർക്കും തിരുത്താവുന്ന വിക്കിപീഡിയ എന്ന മാധ്യമം കൂടുതൽ ആളുകളിൽ എത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതിനോടൊപ്പം, ഇനിയും ഇത്തരം ശിബിരങ്ങൾ സംഘടിപ്പിക്കുവാൻ വേണ്ട സഹായം നൽകുവാൻ തങ്ങൾ സന്നദ്ധരാനെന്നും അദ്ദേഹം അറിയിച്ചു.

വിക്കിപീഡിയ - പരിചയപ്പെടുത്തൽ
വിക്കിപീഡിയയെ സദസ്സിന് പരിചയപ്പെടുത്തുന്ന ഹബീബ്

പഠനശിബിരത്തിന്റെ ആദ്യത്തെ ഭാഗത്തിൽ വിക്കിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളെപ്പറ്റി എ. ഹബീബ് ക്ലാസെടുത്തു. വിക്കിപീഡിയ, വിക്കിമീഡിയ ഫൌണ്ടേഷൻ, വിക്കിയുടെ സഹോദരസംരംഭങ്ങൾ, മറ്റുഭാഷകളിലെ വിക്കി സാന്നിദ്ധ്യം, വിക്കിപീഡിയയുടെ ചരിത്രം, വളർച്ച, മലയാളം വിക്കിയുടെ നേട്ടങ്ങൾ, വിക്കിക്ക് ഇനിയങ്ങോട്ടുള്ള വളർച്ചയുടെ ആവശ്യകത എന്നീ വിഷയങ്ങൾ ഈ ക്ലാസിൽ കൈകാര്യം ചെയ്തു. ഇതിനോടൊപ്പം തന്നെ വിക്കിപീഡിയ, വിക്കിചൊല്ലുകൾ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിപാഠശാല തുടങ്ങിയവയുടെ പ്രധാനതാളുകളും സദസ്സിന് പരിചയപ്പെടുത്തി. 11.15 -ഓടെ ചായവിതരണം നടത്തുന്നതിനുള്ള ഇടവേളയ്ക്കായി ശിബിരം താൽകാലികമായി പിരിഞ്ഞു.

ലേഖനം എഴുതുന്നതും തിരുത്തുന്നതും
പഠനശിബിരത്തിൽ പങ്കെടുക്കാനെത്തിയവർ

11.30 -ഓടെ വിക്കി എഡിറ്റിംഗ് സെഷൻ ആരംഭിച്ചു. വിക്കിപീഡിയയിൽ അംഗത്വമെടുക്കുന്നതെങ്ങിനെ എന്ന് വ്യക്തമാക്കാൻ ഒരു പുതിയ ഉപയോക്താവിനെ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഈ ക്ലാസ് ആരംഭിച്ചത്. തുടർന്ന് വിക്കി താളുകളുടെ ഘടന വിശദീകരിച്ച ശേഷം എഡിറ്റിംഗിലേക്ക് കടന്നു. മധുരൈ കാമരാജ് സർവകലാശാല എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ടാണ് ഹബീബ് വിക്കിതിരുത്തുന്നതെങ്ങനെയെന്നുള്ള ക്ലാസ് കൈകാര്യം ചെയ്തത്. കടുപ്പിച്ചെഴുത്ത്, ചരിച്ചെഴുത്ത്, തലക്കെട്ട് തുടങ്ങിയ പ്രാഥമിക ഫോർമാറ്റിങ്ങ് രീതികളേക്കുറിച്ചും ആന്തരിക, ബാഹ്യ കണ്ണികൾ, അവലംബം, ബുള്ളറ്റുകളും ക്രമനമ്പറും എന്നിവ ചേർക്കുന്ന വിധവും ഉദാഹരണ സഹിതം വ്യക്തമാക്കി.

ചോദ്യോത്തരവേളയിൽ നിന്നും

ഇതിനിടയിൽ കിരൺ ഗോപി, ഷിജു അലക്സ്, റോജി പാല എന്നീ ഉപയോക്താക്കൾ പ്രസ്തുത ലേഖനം തിരുത്തിയത്, വിജ്ഞാനവ്യാപനതൽ‌പരരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കുന്ന ശക്തമായ മാധ്യമം എന്ന നിലയിൽ വിക്കിപീഡിയയുടെ കരുത്ത് സദസ്യരെ ബോധ്യപ്പെടുത്താൻ സഹായിച്ചു. തുടർന്ന്, ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയും അത് ലേഖനങ്ങളിൽ ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ഉദാഹരണസഹിതം ഹബീബ് വിവരിച്ചു.

ചോദ്യോത്തരവേള, സംശയങ്ങൾ
നന്ദിപ്രകാശനം നടത്തുന്ന ഡോ. ടി. ജിതേഷ്

12.30 -ഓടെ അവസനിച്ച വിക്കി ഏഡിറ്റിംഗ് സെഷനു ശേഷം ആരംഭിച്ച ചോദ്യോത്തരവേള ഏതാണ്ട് മുക്കാൽ മണിക്കൂറോളം നീണ്ടു. വിക്കിപീഡിയയിലെ വീഡിയോ അപ്‌ലോഡ്, അന്യഭാഷാ വിക്കികളിൽ നിന്നും ലേഖനങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തൽ, ഒരേ സമയം ഒന്നിലധികം ഉപയോക്താക്കൾ വിക്കി തിരുത്തുന്നതെങ്ങനെ, അവലംബങ്ങൾ ചേർക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളിൽ സദസ്സിൽനിന്നുയർന്ന സംശയങ്ങൾക്ക് ഹബീബ് മറുപടി നൽകി. ഒപ്പം, വിക്കിയെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ അടങ്ങിയ പുസ്തകം, വിക്കി തിരുത്തൽ സഹായി എന്നിവ സദസ്യർക്കിടയിൽ വിതരണം ചെയ്തു.

നന്ദിപ്രകാശനം

ഡോ. ടി. ജിതേഷ് നന്ദിപ്രകാശനം നടത്തി. ഉച്ചക്ക് 1.30-ഓടെ പഠനശിബിരം അവസാനിച്ചു.

മറ്റ് കണ്ണികൾ[തിരുത്തുക]