Jump to content

വിക്കിപീഡിയ:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:മലയാളം വിക്കിപീഡിയർ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു
2011 ഏപ്രിൽ 2 - 25
ലക്ഷ്യംസ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതി
വർഗ്ഗംകോമൺസിൽ
അംഗങ്ങൾവിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും
കണ്ണികൾഅപ്ലോഡ് (കോമൺസിൽ) (വിക്കിപീഡിയയിൽ)
സഹായം:ചിത്ര സഹായി
അപ്‌ലോഡ് മാന്ത്രികൻ
കോമണിസ്റ്റ്
ജിയോകോഡിങ് സഹായം
ഈ പരിപാടിയിലൂടെ സമാഹരിച്ച ചിത്രങ്ങൾ: 2,155

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2011 എപ്രിൽ 02 മുതൽ 25 വരെയുള്ള കാലയളവിൽ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. ഈ പദ്ധതിയിലൂടെ 2155 സ്വതന്ത്രചിത്രങ്ങൾ വിക്കികോമൺസിൽ നമ്മുടെ വകയായി ചേർക്കാൻ നമുക്കായി.

ഇതിനു് പ്രചോദനം ആയത് യൂറോപ്യൻ രാജ്യങ്ങളിൽ ഒരു പട്ടണത്തെ സംബന്ധിച്ചുള്ള ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ വേണ്ടി നടത്തിയ London Loves Wikipedia പോലൂള്ള വിക്കിപദ്ധതികളാണു്. പല യൂറോപ്യൻ ഭാഷാ വിക്കികളും അവരവരുടെ പട്ടണത്തെ സംബന്ധിച്ചുള്ള ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ സമാനമായ വിക്കിപദ്ധതികൾ ഇടയ്ക്കിടയ്ക്ക് നടത്താറുണ്ട്. ഒന്നോ രണ്ടോ ദിവസം ഇതിനു് വേണ്ടി നീക്കി വച്ച് കുറച്ച് പേർ സംഘമായി പട്ടണത്തിന്റെ വിവിധ ഇടങ്ങളിൽ പോയി വിക്കിക്ക് പറ്റിയ ചിത്രങ്ങളെടുത്ത് വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുകയാണു് പതിവ്.

എന്നാൽ ഒരു പട്ടണത്തിൽ ചുറ്റി കറങ്ങി പടം എടുത്ത് വിക്കിയിൽ കയറ്റാനുള്ള ആൾബലം മലയാളം വിക്കിസംരംഭങ്ങൾക്ക് ഇപ്പോഴില്ല. അതിനാൽ ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

  • പരിപാടി: മലയാളം വിക്കിപീഡിയർ വിക്കിമീഡിയയെ സ്നേഹിക്കുന്നു
  • തീയ്യതി: 2011 എപ്രിൽ 02 മുതൽ 25 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
  • ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക
  • അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ

താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?

[തിരുത്തുക]
മലയാളി വിക്കിമീഡിയയെ സ്നേഹിക്കുന്നു - പരസ്യചിത്രം
  • വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ 2011 എപ്രിൽ 02 മുതൽ 25 വരെയുള്ള തീയതികളിൽ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ അപ്‌ലോഡ് ചെയ്യുക. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഉപയോഗാനുമതി സ്വതന്ത്രമാണോയെന്ന് രണ്ടുവട്ടം ഉറപ്പാക്കുക (en:Wikipedia:Public domain image resources പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുവാൻ സഹായകരമാണ്)
  • ഈ പദ്ധതിയെ പ്രചരിപ്പിക്കുക.

നിബന്ധനകൾ

[തിരുത്തുക]
  • മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ് ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥൻ വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം.
  • മറ്റൊരു ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്.
  • എല്ലായിടത്തും ലഭ്യമാണ് എന്ന കാരണത്താൽ ചിത്രത്തിന് പകർപ്പവകാശം ഇല്ലെന്ന് അനുമാനിച്ച് അപ്‌ലോഡ് ചെയ്യരുത് (ഉദാ: ദൈവങ്ങളുടെ ചിത്രങ്ങൾ)
  • സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ ഉടമയുടെ അനുവാദം വാങ്ങിയിരിക്കണം.
  • ഫ്ലിക്കർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചിത്രം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെന്നും നോൺ-ഡെറിവേറ്റീവ്, നോ-കമ്മേർസ്യൽ നിബന്ധനകൾ ഇല്ലെന്നും ഉറപ്പ് വരുത്തണം. (താങ്കളുടെ സ്വയം എടുത്ത ചിത്രം ഫ്ലിക്കറിലുമുണ്ടെങ്കിൽ ഈ നിബന്ധന ബാധകമല്ല, സ്വതന്ത്രമായ അനുമതിയാവും പിന്നീട് പ്രാബല്യത്തിൽ വരിക)
  • ചിത്രം കഴിയുന്നതും EXIF അഥവാ മെറ്റാഡാറ്റ ഉൾപ്പടെ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത വ്യക്തി പകർപ്പവകാശ ഉടമയാണെന്നുള്ളതിന്റെ നല്ലൊരു തെളിവാണ് അത്.
  • കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event}} എന്ന ഫലകം ചേർത്തിരിക്കണം. "കൂടുതൽ വിവരങ്ങൾ" (Additional info) എന്ന ഫീൽഡിലാണ് ഈ ഫലകം ചേർക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ഇതാവശ്യമാണ്.

എവിടെ അപ്‌ലോഡ് ചെയ്യണം

[തിരുത്തുക]

അത്യാവശ്യം വേണ്ട ചിത്രങ്ങൾ

[തിരുത്തുക]
  • കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
  • കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
  • കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
  • ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)

മറ്റ് കാര്യങ്ങൾ

[തിരുത്തുക]

ജിയോകോഡിങ്: സാദ്ധ്യമെങ്കിൽ ചിത്രങ്ങളുടെ ഭൂമിയിലെ സ്ഥാനം അടയാളപ്പെടുത്തുക. കേരളത്തിൽ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങളിൽ ഇതുവരെ ജിയോകോഡിങ് ചെയ്തിട്ടുള്ളവ ഇവിടെ കാണാം. (സഹായം)

പങ്കെടുക്കുന്നവർ

[തിരുത്തുക]

ഇന്ത്യ

[തിരുത്തുക]
  1. എഴുത്തുകാരി
കാസർഗോഡ്
[തിരുത്തുക]
  1. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌
  2. അനിൽകുമാർ കെ വി
  3. രാജേഷ്‌ നംബിയാർ
കണ്ണൂർ
[തിരുത്തുക]
  1. അജയ് കുയിലൂർ
  2. അനൂപ്
  3. അഭിലാഷ്.കെ.കെ.
  4. വിജയകുമാർ ബ്ലാത്തൂർ
  5. ലാലു മേലേടത്ത്
  6. ശ്രീജിത്ത് കെ (സം‌വാദം)
  7. ജിതിൻ മാത്യു
  8. സുധീ‌
  9. Manucherian
  10. അനിൽകുമാർ കെ വി
  11. വിനയരാജ്‌
വയനാട്
[തിരുത്തുക]
  1. Hrishi
  2. വിനയരാജ്‌
കോഴിക്കോട്
[തിരുത്തുക]
  1. Irvin calicut
മലപ്പുറം
[തിരുത്തുക]
  1. സയ്യിദ് ജാഫർ സാദിഖ് കെ.വി.കെ
  2. jaisal eleyedath
  3. മുഹമ്മദു കുട്ടി
തൃശ്ശൂർ
[തിരുത്തുക]
  1. മനോജ്.കെ
  2. Jigesh
  3. RameshngTalk to me
  4. Devadas|ദേവദാസ്
  5. അറയിൽ പി ദാസ്
എറണാകുളം
[തിരുത്തുക]
  1. നിരക്ഷരൻ
  2. രഞ്ജിത്ത്
  3. രൺജിത്ത്
  4. ഡിറ്റി
  5. സമാധാനം
  6. നവനീത്

ഫെലിക്സ്

കോട്ടയം
[തിരുത്തുക]
  1. രാജേഷ് ഉണുപ്പള്ളി
  2. റജി ജേയ്ക്കബ്
  3. ശിവഹരി
ഇടുക്കി
[തിരുത്തുക]
  1. Sijo T K
  2. SHANAVAS KARIMATTAM
ആലപ്പുഴ
[തിരുത്തുക]
  1. അഖിലൻ‎
  2. user:lijorijo
  3. പ്രശാന്ത്‌ ഇറവങ്കര
പത്തനംതിട്ട
[തിരുത്തുക]
  1. അഖിലൻ‎
കൊല്ലം
[തിരുത്തുക]
  1. അഖിലൻ‎
  2. കണ്ണൻഷൺമുഖം
  3. സായ് കെ ഷൺമുഖം
തിരുവനന്തപുരം
[തിരുത്തുക]
  1. കിരൺ ഗോപി
  2. ടിനു ചെറിയാൻ‌
  3. അരുൺ നെടുമങ്ങാട്‌
  4. ഷെർഷ വർക്കല
  5. അനീഷ് എ
  6. റിയാദ് എം ആർ
  7. ജയ്ദീപ് ജോൺ റോഡ്രിഗ്സ്

കർണ്ണാടകം

[തിരുത്തുക]
ബാംഗ്ലൂർ
[തിരുത്തുക]
  1. ഷിജു അലക്സ്
  2. അനൂപ്
  3. ടിനു ചെറിയാൻ‌
  4. RameshngTalk to me
  5. അനിവർ അരവിന്ദ്
  6. ശ്രീജിത്ത് കെ (സം‌വാദം)
  7. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌
  8. നവീൻ ഫ്രാൻസിസ്
  9. ജോൺ
  1. RameshngTalk to me

തമിഴ്നാട്

[തിരുത്തുക]
ചെന്നെ
[തിരുത്തുക]
  1. Santhosh J Here it is
  1. സുനിൽ
  2. Georgekutty
  3. RameshngTalk to me

മഹാരാഷ്ട്ര

[തിരുത്തുക]
  1. പ്രദീപ്
  1. ലബീബ്

ഗുജറാത്ത്

[തിരുത്തുക]
  1. സുഗീഷ്
ഭുവനേശ്വർ
[തിരുത്തുക]
  1. ഷിജു അലക്സ്
  2. -- ടിനു ചെറിയാൻ‌
  1. സാദിക്ക്‌ ഖാലിദ്‌ 07:35, 24 മാർച്ച് 2011 (UTC)[മറുപടി]
  1. jyothis
  2. Jacob.jose
  1. Junaid
  2. Simy
  3. പ്രശാന്ത് ഐരാണിക്കുളം

Sunil


പദ്ധതിയുടെ ഭാഗമായി ഓരോരുത്തരും അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം

[തിരുത്തുക]
ദിവസവും അപ്‌ലോഡ് ചെയ്യപ്പെട്ട നിരക്ക്
ഉപയോക്തക്കളും അപ്‌ലോഡ് ചെയ്തശതമാനവും

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ ഭാഗമായി മൊത്തം 2158 ചിത്രങ്ങളാണു് വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലൊഡ് ചെയ്യപ്പെട്ടത്. ഓരോരുത്തരും അപ്‌ലൊഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നു.

  1. user:Ranjithsiji : 246
  2. user:Tinucherian : 197
  3. user:Raghith : 166
  4. user:Sreejithk2000 : 147 + 14 (flicker bot) = 161
  5. user:Ajaykuyiloor : 134
  6. user:Rameshng : 2 + 127 = 129
  7. user:നിരക്ഷരൻ : 103 + 2 (Magnus Manske)+ 21 (Sreejith) = 127
  8. user:Praveenp : 90
  9. user:Rajeshodayanchal : 78 + 1 (Magnus Manske) + 8 (Sreejith) = 87
  10. user:Manojk : 71
  11. user:Prasanths : 71
  12. user:Vaikoovery : 61
  13. user:Ashlyak : 58
  14. user:Vijayakumarblathur : 48
  15. user:Anoopan : 27 + 7 (flicker bot) = 34
  16. user:Fotokannan : 31
  17. user:Jithindop : 28
  18. user:Akhilsunnithan : 23 + 1 (Magnus Manske) = 24
  19. user:Edukeralam : 20
  20. http://www.flickr.com/people/47608778@N05 ViBGYOR Film Collective - 19
  21. user:Vinayaraj : 18
  22. user:Pradeep717 : 18
  23. user:Rojypala : 18
  24. user:Ks.mini : 16
  25. user:Anilankv : 16
  26. user:Arayilpdas : 16
  27. user:Sadik Khalid : 15
  28. user:Johnchacks : 15
  29. user:Reji Jacob : 15
  30. user:Sai K shanmugam : 11 + 1 ((Magnus Manske)) + 2 (Sreejith) = 14
  31. user:Jacob.jose : 14
  32. http://www.flickr.com/people/26323088@N00 Rakesh S - 14
  33. user:Naveenpf : 13
  34. user:Jyothis : 11
  35. user:ShajiA : 11
  36. user:Irvin calicut : 10
  37. user:Manjithkaini : 6 + 4 (flicker bot) = 10
  38. user:Shijualex : 8
  39. user:Ezhuttukari : 8
  40. user:Snehae : 7
  41. http://www.flickr.com/people/51668926@N00 Ryan - 7
  42. user:Manucherian : 6
  43. user:Santhoshj : 6
  44. user:Hrishikesh.kb : 6
  45. user:Mrriyad : 5
  46. user:Sivahari : 5
  47. user:Bluemangoa2z : 5
  48. user:Seenatn : 4
  49. user:Kiran Gopi : 4
  50. user:Jayeshj : 4
  51. user:Vm devadas : 3
  52. [[user:]] : 2
  53. user:Joshypj : 2
  54. user:Sreelalpp : 2
  55. user:Prasanth Iranikulam : 2
  56. http://www.flickr.com/people/91314344@N00 Dinesh Valke - 2
  57. user:Sudheeshud : 1
  58. user:Sameerct : 1
  59. user:Srijithpv : 1
  60. user:Jairodz : 1
  61. user:Pranchiyettan : 1
  62. user:Satheesan.vn : 1
  63. user:Kevinsooryan : 1
  64. user:Dpkpm007 : 1
  65. user:AniVar : 1
  66. user:Shehnad : 1
  67. user:വെള്ളെഴുത്ത് : 1
  68. user:Sugeesh : 1
  69. user:Anoop puthu : 1
  70. user:Aneeshnl : 1
  71. user:Suraj : 1
  72. http://www.flickr.com/people/61799827@N06 vagheseej - 1
  73. http://www.flickr.com/people/29695407@N00 Easa Shamih - 1
  74. http://www.flickr.com/people/9598429@N06 yeokhirnhup - 1
  75. http://www.flickr.com/people/55925503@N02 Hari Krishnan - 1

പതിവ് ചോദ്യങ്ങൾ

[തിരുത്തുക]

വിശദാംശങ്ങൾക്കായി പതിവ് ചോദ്യങ്ങൾ കാണുക.

കേരളത്തിൽ ഉള്ള വിക്കിപീഡിയർ മാത്രമേ ഇതിൽ പങ്കെടുക്കാൻ പാടുള്ളോ?

[തിരുത്തുക]

ഇത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പരിപാടി അല്ലെങ്കിലും കേരളത്തിനാണു് ഏറ്റവും പ്രാമുഖ്യം. കേരളത്തിലെ 14 ജില്ലകളിലും ഉള്ള വിക്കിപീഡിയർ അല്ലെങ്കിൽ വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഇതിന്റെ ഭാഗമായി ചേർന്ന് വൈജ്ഞാനിക സ്വഭാവമുള്ള ചിത്രങ്ങൾ (പ്രത്യേകിച്ച് കേരളത്തേയും മലയാളത്തേയും സംബന്ധിക്കുന്ന ചിത്രങ്ങൾ) വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് സഹായിക്കണം.

പക്ഷെ ഇത് കേരളത്തിൽ മാത്രമായി ഒതുക്കി നിർത്തുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ/രാജ്യങ്ങളിൽ ഉള്ള വിക്കിപീഡിയർ (വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ) അവർ ഇപ്പോൾ വസിക്കുന്ന സ്ഥലത്ത് തന്നെ ഇരുന്ന് വൈജ്ഞാനിക സ്വഭാമുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകുക.

ഈ തീയതികളിൽ എടുത്ത ചിത്രം മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?

[തിരുത്തുക]

അങ്ങനെ ഒരു നിബന്ധന ഇല്ല. താങ്കൾ എപ്പോൾ എടുത്ത ചിത്രം വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.

ഈ തീയതികളിൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?

[തിരുത്തുക]

അങ്ങനെ നിബന്ധന ഇല്ല. വിക്കിയിലേക്ക് സ്വതന്ത്ര അനുമതി ഉള്ള ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം എന്ന് താങ്കൾക്ക് അറിയാമല്ലോ. പ്രത്യേക വിക്കിപദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഒരുമിച്ച് ഒരു ആഘോഷം പോലെ നടത്തുന്ന ഒന്നാണിത്. താങ്കളും അതിൽ ചേരുന്നതിൽ സന്തോഷമേ ഉള്ളൂ. അതിനാൽ ഈ തീയതികൾ അപ്‌ലോഡ് ചെയ്യുന്നത് ഉത്തമം.

എതൊക്കെ തരത്തിലുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം?

[തിരുത്തുക]

വൈജ്ഞാനിക സ്വഭാവമുള്ള ഏത് ചിത്രവും അപ്‌ലോഡ് ചെയ്യാം. പക്ഷെ ചിത്രങ്ങൾ താങ്കൾ എടുത്തതായിരിക്കണം അല്ലെങ്കിൽ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് മുകളിലുള്ള നിബന്ധനകൾ കാണുക.

സംശയങ്ങൾ എവിടെ ചോദിക്കണം?

[തിരുത്തുക]

ഒന്നുകിൽ ഈ താളിന്റെ സംവാദം താളിൽ ചോദിക്കുക അല്ലെങ്കിൽ help@mlwiki.in എന്ന ഇമെയിൽ വിലാസത്തിൽ മെയിൽ അയക്കുക.

പത്രവാർത്തകൾ

[തിരുത്തുക]

ഇതുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന വാർത്തകൾ