വിക്കിപീഡിയ:പഠനശിബിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കിപഠനശിബിരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2010 മാർച്ച് 21-നു് ബാംഗ്ലൂരിൽ നടന്ന മലയാളത്തിലെ ആദ്യത്തെ വിക്കിപഠനശിബിരത്തിൽ പങ്കെടുത്തവർ
2010 ജൂലൈ 24നു് പാലക്കാട് നടന്ന വിക്കിപഠനശിബിരത്തിന്റെ സദസ്സ്. 150-ഓളം ഉപയോക്താക്കൾ പങ്കെടുത്തു.

വിക്കിസംരംഭങ്ങൾ പൊതുജനങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുക, ജനങ്ങൾ അവബോധം ഉണ്ടാക്കുക്കുക എന്നീ ഉദ്ദേശത്തോടെ നടത്തുന്ന പഠനക്ലാസ്സുകളാണു് വിക്കിപഠനശിബിരം (Wiki workshop ) . സാധാരണ രീതിയിൽ ഇത് ഒരു ദിവസമോ, അല്ലെങ്കിൽ ഏതാനും മണിക്കൂറുകളോ നീണ്ടു നിൽക്കുന്ന ഒരു പരിപാടിയാണ്. മലയാളം വിക്കിസം‌രംഭങ്ങളിൽ താല്പര്യമുള്ള പുതുമുഖങ്ങൾക്കു് വേണ്ടി, മലയാളം വിക്കിസം‌രംഭങ്ങളിലെ വിക്കി പ്രവർത്തകർ നേരിട്ടു് നടത്തുന്ന പഠനക്ലാസ്സുകളാണു് വിക്കിപഠനശിബിരം എന്നതു് കൊണ്ടു് ഉദ്ദേശിക്കുന്നതു്. മലയാളം വിക്കി സം‌രംഭങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ താല്പര്യമുള്ള ആർക്കും വിക്കിപഠനശിബിരങ്ങൾ നടത്താവുന്നതാണു്.

ഇതൊരു സന്നദ്ധസേവനമാണു്. ഒരു പ്രദേശത്ത് ഇതു നടത്താനുള്ള മുഴുവൻ ഉത്തരവാദിത്വവും അത് നടത്തുന്ന പ്രാദേശിക വിക്കി സമൂഹത്തിനാണ്.

ഈ വർഷം നടക്കാനിരിക്കുന്ന പഠനശിബിരങ്ങൾ[തിരുത്തുക]

നിലവിൽ പഠനശിബിരങ്ങളൊന്നും ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല.

എന്താണ് യോഗ്യത[തിരുത്തുക]

പഠനശിബിരം നടത്താൻ മുന്നോട്ട് വരുന്നവർക്ക് ഉണ്ടാകേണ്ട കുറഞ്ഞ യോഗ്യത താഴെ പറയുന്നതാണു്‌.

  • മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
  • വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
  • ഏതെങ്കിലും മലയാളം വിക്കിസം‌രംഭത്തിൽ കുറഞ്ഞതു് 6 മാസം എങ്കിലും പ്രവർത്തിച്ചവർ ഇതു് ചെയ്യുന്നതാണു് അഭികാമ്യം.

ഇതൊരു സന്നദ്ധ സേവനം ആയിരിക്കും. ഈ യോഗ്യത ഉള്ള ആർക്കും അവർ താമസിക്കുന്ന സ്ഥലത്തെ വിക്കി അക്കാഡമിയുടെ ചുമതല ഏറ്റെടുക്കാം.

എന്താണ് ചെയ്യേണ്ടത്[തിരുത്തുക]

പഠനശിബിരത്തിൽ ചെയ്യേണ്ടതു്: നിങ്ങളുടെ പ്രദേശത്ത് മലയാളം വിക്കിസം‌രംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് അതു് പരിചയപ്പെടുത്തി കൊടുക്കുക. പ്രസ്തുത സ്ഥലത്തുള്ള ഏതെങ്കിലും സ്കൂൾ/കോളേജിന്റെ സൗകര്യങ്ങൾ ഇതിനായി ഉപയോഗിക്കാം. അതിനായുള്ള സൗകര്യങ്ങൾ ഒരുക്കേണ്ട എല്ലാ ഉത്തരവാദിത്വവും പഠനശിബിരം നടത്തുന്ന ആളിനായിരിക്കും.

പഠനശിബിരം നടത്താവുന്ന സ്ഥലങ്ങളും അതിനായി സന്നദ്ധത പ്രകടിപ്പിച്ചവരും[തിരുത്തുക]

താഴെ പഠനശിബിരം നടത്താവുന്ന സ്ഥലങ്ങളും, അതിനായി സന്നദ്ധത പ്രകടിപ്പിച്ചവരേയും കാണാം. നിങ്ങളുടെ സ്ഥലത്ത് വിക്കിപഠനശിബിരം നടത്തണമെങ്കിൽ പ്രസ്തുത സ്ഥലത്തു് ശിബിരം നടത്താൻ സന്നദ്ധത അറിയിച്ച ആൾക്ക് ഇ മെയിലയക്കുക.

കേരളത്തിൽ[തിരുത്തുക]

  • പത്തനംതിട്ട ജില്ല

കേരളത്തിനു് പുറത്ത്[തിരുത്തുക]

ഇന്ത്യക്ക് പുറത്ത്[തിരുത്തുക]

ഖത്തർ[തിരുത്തുക]

സൗദി അറേബ്യ[തിരുത്തുക]

ദുബായ്[തിരുത്തുക]

ഓൺലൈൻ പഠനശിബിരങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:പഠനശിബിരം&oldid=2898214" എന്ന താളിൽനിന്ന് ശേഖരിച്ചത്