വിക്കിപീഡിയ:പഠനശിബിരം/കൊല്ലം 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കിപഠനശിബിരം/കൊല്ലം 5 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിസംഗമോത്സവം 2012ന്റെ പ്രചരണാർത്ഥം മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കുമായി 2012 ഏപ്രിൽ 10 ചൊവ്വാഴ്ച ഉച്ചക്ക് 2.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെ കുളക്കട ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് വിക്കിപഠനശിബിരം നടന്നു

വിശദാംശങ്ങൾ[തിരുത്തുക]

കൊല്ലത്തെ അഞ്ചാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2012 ഏപ്രിൽ 10, ചൊവ്വാഴ്ച
  • സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കുളക്കട
  • വിശദാംശങ്ങൾക്ക് : കണ്ണൻഷൺമുഖം(9447560350)

കാര്യപരിപാടികൾ[തിരുത്തുക]

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.

നേതൃത്വം[തിരുത്തുക]

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവർ[തിരുത്തുക]


എത്തിച്ചേരാൻ[തിരുത്തുക]

എം. സി. റോഡിൽ അടൂർ - കൊട്ടാരക്കര വഴിമധ്യേ ആണ് കുളക്കട.

അവലോകനം[തിരുത്തുക]

ഉച്ചയ്ക്ക് 2.00 ഓടെ പഠനശിബിരം ആരംഭിച്ചു. സ്കൂളിൽ നടന്നു വന്നിരുന്ന അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് പഠനശിബിരം നടന്നത്. വിക്കിപീഡിയയെപ്പറ്റിയുള്ള ആമുഖം അഖിൽ പ്രസന്റേഷന്റെ സഹായത്തോടെ അവതരിപ്പിച്ചു. വിക്കി തിരുത്തൽ സുഗീഷ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. 60 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ശിബിരം വൈകുന്നേരം 4.30ഓടെ അവസാനിച്ചു