വിക്കിപീഡിയ:വിക്കിമീഡിയ-2030 - ആഗോളനയരൂപീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Go to English version
Go to English version
ആമുഖം   കൂടുതൽ വിവരങ്ങൾ   കാര്യപരിപാടി   അനുബന്ധപരിപാടി   പങ്കെടുക്കുന്നവർ   അവലോകനം   പ്രധാന വിഷയങ്ങൾ   കണ്ണികൾ

വിക്കിമീഡിയ സംരംഭങ്ങളുടെ രൂപഭാവങ്ങളും വികാസവും 2030-ൽ എങ്ങനെയായിരിക്കുമെന്നും ലോകസമൂഹത്തിൽ അവയുടെ സ്വാധീനവും ഉപയുക്തതയും എത്ര മാത്രം വർദ്ധിപ്പിക്കാമെന്നുമുള്ള വിഷയങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വിക്കിമീഡിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആഗോളതലത്തിൽ ചർച്ചയും നയരൂപീകരണവും നടന്നുവരുന്നു. “അറിവ് നമുക്കെല്ലാർക്കും ഒരുപോലെ അവകാശപ്പെട്ടതാണു്” ("Knowledge belongs to all of us") എന്ന അടിസ്ഥാനവസ്തുതയിലൂന്നി, ഭാവിയിൽ ലഭ്യമാകാവുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയുടേയും സാമൂഹികനീതിബോധത്തിന്റേയും ലോകതലത്തിൽ തന്നെ മാറിവരാവുന്ന വിദ്യാഭ്യാസപരിപാടികളുടേയും വെളിച്ചത്തിൽ വിക്കിപീഡിയയുടെ കർമ്മപദ്ധതികൾ ഏതൊക്കെ തരത്തിൽ പുനരാസൂത്രണം ചെയ്യണമെന്നു് നിശ്ചയിക്കുന്ന ഒരു ദീർഘകാലവീക്ഷണനയം നിർമ്മിക്കുകയാണു് ഈ മഹായജ്ഞത്തിന്റെ ലക്ഷ്യം.

നയരൂപീകരണത്തിനുള്ള ഒരു ചർച്ചായോഗം ഈ ജൂലൈ മാസം 28-ന് തിരുവനന്തപുരത്ത് കേരളസർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ വച്ചു സംഘടിപ്പിക്കുന്നു. കേരള സർവ്വകലാശാല, IT@school, മാദ്ധ്യമപ്രതിനിധികൾ, വിദ്യാഭ്യാസം, സാംസ്കാരികം തുടങ്ങിയ സർക്കാർ പ്രതിനിധികൾ, മലയാളം വിക്കിമീഡിയ പദ്ധതികളിലെ സജീവപ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് അവരിൽ നിന്നുമുള്ള വ്യത്യസ്ത ആശയങ്ങൾ സമാഹരിക്കുകയാണ് ലക്ഷ്യം.