വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കോഴിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദ്ഘാടനപ്രസംഗം - കെ.പി. രാമനുണ്ണി
സദസ്സ്
  • തീയതി, സമയം: 2013 ജനുവരി 18 രാവിലെ 10:00 മണി മുതൽ.
  • സ്ഥലം: മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്
  • പരിപാടികൾ:


പിറന്നാൾ ആഘോഷപരിപാടികൾ
സമയം പരിപാടി നയിക്കുന്നത്
9.30 റജിസ്ട്രേഷൻ
10 ഉദ്ഘാടനം കെ.പി. രാമനുണ്ണി
ആശംസ പി.കെ. പാറക്കടവ്
നന്ദി ഡോ: എൻ.ഇ.രാജീവ്
11 വിക്കിപീഡിയ ആമുഖം നത ഹുസൈൻ
12 മലയാളം കമ്പ്യൂട്ടിങ്ങ് പ്രശോഭ്, ജയ്സൺ നെടുമ്പാല
12 പഠനശിബിരം നത, സുഹൈറലി, ജയ്സൺ , ഇർവിൻ

പങ്കെടുക്കുന്നവർ[തിരുത്തുക]

സംഘാടകർ

ആശംസകൾ[തിരുത്തുക]

റിപ്പോർട്ട്[തിരുത്തുക]

വിക്കിപീഡിയ പഠനശിബിരം

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ചു് ചേർന്ന ഏകദിന പിറന്നാൾ ആഘോഷവും വിക്കിപഠനശിബിരവും പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി മാഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ശ്രീമതി ഗ്ലാഡിസ്.പി.ഇ ഐസക് അധ്യക്ഷത വഹിച്ചു. പ്രശോഭ് ജി.ശ്രീധർ സ്വാഗതവും, കോളേജ് പ്രൊഫസറും ഹിന്ദി വിക്കീപീഡിയനുമായ ശ്രീ സണ്ണി എൻ.എം ആശംസകളുമർപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകനും ഡി.എ.കെ.എഫ്. ജില്ലാ സെക്രട്ടറിയുമായ ഡോ. എൻ.ഇ. രാജീവു് നന്ദിയും പറഞ്ഞു.

സമൂഹത്തിൽ സ്വതന്ത്രമായ അറിവിനെ കുത്തകവൽക്കരിച്ചു് അതിൻമേൽ മൂലധനാധിപത്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിക്കീപീഡിയപോലുള്ള സന്നദ്ധ സംരംഭങ്ങൾ കൂടുതൽ ശക്തിയാർജ്ജിക്കേണ്ടതും ജനകീയമാകേണ്ടതിന്റെ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും, വിദ്യാർത്ഥികൾക്കു് ഒരു സന്തതസഹചാരിയെപ്പോലെ ആശ്രയിക്കാവുന്ന ഓൺലൈൻ സർവ്വ വിജ്ഞാനകോശമാണു് വിക്കീപീഡിയ എന്നും ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ കെ.പി.രാമനുണ്ണി മാഷു് അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക മുന്നേറ്റത്തിനൊപ്പം എല്ലാ ഭാഷകളുടേയും നിലനിൽപ്പിനായി വിക്കിപീഡിയപോലെയുള്ള പ്രവർത്തനങ്ങൾ ഏറെ സംഭാവനകൾ നൽകിയെന്നു് പ്രൊഫസർ സണ്ണി എൻ.എം പറഞ്ഞു. 175 -ഓളം വിദ്യാർത്ഥികളും 15 -ഓളം അദ്ധ്യാപകരും 10 -ൽപ്പരം മലയാളം വിക്കീപീഡീയരും പരിപാടിയിൽ പങ്കെടുത്തു.

വിക്കിമീഡിയ:ആമുഖം - നത ഹുസൈൻ

വിക്കിപീഡിയയെക്കുറിച്ച് കൂടുതൽ അറിയാനും അതിനെ വിവരങ്ങൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ രംഗങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനും പ്രാഥമിക വിവരങ്ങൾ നൽകുവാനും വിക്കിപീഡിയ എഡിറ്റിംഗിൽ പ്രായോഗിക പരിശീലനം നൽകുവാനും പിറന്നാൾ ആഘോഷ പരിപാടിയിൽ സംവിധാനം ഒരുക്കിയിരുന്നു. നത ഹുസൈൻ വിക്കിപീഡിയ അവലോകനം നടത്തി. ജയ്സൺ നെടുമ്പാല, സുഹൈറലി, ഇർവിൻ കാലിക്കറ്റ്, ബിൻസി.എം.പി, പ്രശോഭ് ജി.ശ്രീധർ, നത എന്നിവർ ചേർന്നു് പ്രായോഗിക പരിശീലനത്തിനു് നേതൃത്വം നൽകി. വിക്കിപീഡിയയെക്കുറിച്ച് മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള കൈപ്പുസ്തകവും ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി വിതരണം ചെയ്തു. കൂടുതൽ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ.

ആസൂത്രണം[തിരുത്തുക]

പരിപാടിയുടെ ആസൂത്രണത്തെപ്പറ്റിയുള്ള വിവരങ്ങൾ ഇവിടെ വായിക്കാം.

പത്രവാർത്തകൾ[തിരുത്തുക]