Jump to content

വിക്കിപീഡിയ:വാക്സിൻ തിരുത്തൽ യജ്ഞം 2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാക്സിൻ തിരുത്തൽ യജ്ഞത്തിലേക്ക് സ്വാഗതം!



വിക്കിപീഡിയയിൽ വാക്സിനുകളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി മെയ് 8 മുതൽ മെയ് 31 വരെ വാക്സിനുകളെയും, അനുബന്ധ വിഷയങ്ങളെയും കുറിച്ച് ഒരു തിരുത്തൽ യജ്ഞം നടത്തുന്നു. കേരളത്തിൽ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സംരംഭം. വാക്സിനുകളോടനുബന്ധിച്ച് ധാരാളം വ്യാജവാർത്തകൾ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നതുകൊണ്ട്, ജനങ്ങൾക്ക് വാക്സിനുകളെക്കുറിച്ച് സുതാര്യവും, സമകാലികവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങാൻ സാധിക്കുന്ന ചില ലേഖനങ്ങൾ ഈ പട്ടികയിൽ കാണാം. പട്ടികയിൽ ഇല്ലാത്ത ലേഖനങ്ങളും തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങുകയോ, വികസിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

ഉദ്ഘാടനം

[തിരുത്തുക]

വാക്സിനേഷൻ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ഘാടനപരിപാടി ഇന്ത്യൻ സമയം 2021 മെയ് 8 ന് വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ മുൻകൂട്ടി റെജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

നിയമങ്ങൾ

[തിരുത്തുക]

ഒരു ലേഖനം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • വാക്സിനുകളെക്കുറിച്ചോ, പൊതുജനാരോഗ്യത്തെക്കുറിച്ചോ ഉള്ള ലേഖനങ്ങളാണ് തിരുത്തൽ യജ്ഞത്തിന്റെ പരിധിയിൽ വരുന്നത്. പൊതുജനാരോഗ്യത്തിൽ പ്രധാനപങ്ക് വഹിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളും എഴുതാം. സൃഷ്ടിക്കാവുന്ന ലേഖനങ്ങൾക്കുള്ള ഉദാഹരണങ്ങൾ ഇവിടെ കാണാം.
  • ലേഖനം 2021 മെയ് 8 നും 2021 മെയ് 31 നും ഇടയിൽ വിപുലീകരിച്ചതോ സൃഷ്ടിച്ചവയോ ആയിരിക്കണം.
  • ലേഖനം മിനിമം 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ലേഖനം മലയാളത്തിൽ ആയിരിക്കണം. മറ്റ് ഭാഷകളിൽ നിന്ന് തർജമ ചെയ്ത ലേഖനങ്ങളും, ഇംഗ്ലിഷിൽ അവലംബങ്ങൾ ഉള്ള ലേഖനങ്ങളും പരിഗണിക്കും. പക്ഷേ, ലേഖനത്തിന് യാന്ത്രികപരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • ശാസ്ത്രവിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ മികച്ച ഗുണനിലവാരമുള്ള അവലംബങ്ങളായിരിക്കണം ചേർക്കേണ്ടത്. വ്യാജവിവരങ്ങളും, അർദ്ധസത്യങ്ങളും ലേഖനങ്ങളുടെ ഭാഗമാകാതിരിക്കാനാണിത്.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • ഒരു സംഘാടക(ൻ) എഴുതുന്ന ലേഖനം മറ്റ് സംഘാടക(ൻ) വിലയിരുത്തേണ്ടതാണ്.


ലേഖനങ്ങൾ സമർപ്പിക്കുക

[തിരുത്തുക]

നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. ഫൗണ്ടൻ ടൂളിൽ ചേർത്ത ലേഖനങ്ങൾ മാത്രമേ സംഘാടകർക്ക് വിലയിരുത്താൻ കഴിയൂ.

ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വാക്സിൻ_തിരുത്തൽ_യജ്ഞം_2021|created=yes}}

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:

{{വാക്സിൻ തിരുത്തൽ യജ്ഞം 2021|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

സമ്മാനങ്ങൾ

[തിരുത്തുക]

ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയ ആദ്യ എഡിറ്റർമാർക്കുള്ള പ്രതിഫലമായി ആമസോൺ ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്നുണ്ട്.

  • ഒന്നാം സമ്മാനം: 8000 INR വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ്
  • രണ്ടാം സമ്മാനം: 5000 INR വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ്
  • മൂന്നാം സമ്മാനം: 3000 INR വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ്

വിജയികൾ ആമസോൺ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ഈ മെയിൽ വിലാസമോ, ആമസോൺ അക്കൗണ്ട് ഇല്ലാത്തപക്ഷം സമ്മാനക്കൂപ്പൺ അയച്ച് തരാനുതകുന്ന ഇന്ത്യയിലെ അഡ്രസോ സംഘാടകസമിതിയുമായി പങ്കുവയ്ക്കേണ്ടതുണ്ട്.

സംഘാടനം

[തിരുത്തുക]

ഇംഗ്ലിഷ് വിക്കിപീഡിയയിൽ നടക്കുന്ന വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള പ്രൊജക്റ്റുമായി സഹകരിച്ചാണ് ഈ തിരുത്തൽ യജ്ഞം നടത്തുന്നത്. വിക്കിമീഡിയ ഡി.സി, KNoW Science ഇനീഷ്യേറ്റീവ്, സി.ഐ.എസ് എ-റ്റു-കെ, ലോകാരോഗ്യ സംഘടനയുടെ വാക്സിൻ സേഫ്റ്റി നെറ്റ്വർക്ക്, ഇൻഫോക്ലിനിക്ക്, വിക്കിമീഡിയൻസ് ഓഫ് കേരള യൂസ‍ർഗ്രൂപ്പ് എന്നിവരും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളികളാണ്.