വിക്കിപീഡിയ:ഫെമിനിസം ആന്റ് ഫോക്ലോർ 2023
പ്രധാനതാൾ | 2025 | 2024 | 2023 | 2022 | 2021 |
വിക്കിപീഡിയയിൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ നാടോടി സംസ്കാരങ്ങളെയും നാടോടിക്കഥകളിലെ സ്ത്രീകളെയും രേഖപ്പെടുത്തുന്നതിനായി പ്രതിവർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിക്കിപീഡിയയിൽ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര എഴുത്ത് മത്സരമാണ് ഫെമിനിസം ആന്റ് ഫോക്ലോർ. ലോകമെമ്പാടുമുള്ള നാടോടി പാരമ്പര്യങ്ങൾ രേഖപ്പെടുത്തുന്നതിനായി വിക്കിമീഡിയ കോമൺസിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി കാമ്പെയ്‌നായ വിക്കി ലവ്സ് ഫോക്ലോറിന്റെ (ഡബ്ല്യുഎൽഎഫ്) വിക്കിപീഡിയ പതിപ്പാണ് ഈ പ്രോജക്റ്റ്.
നിയമങ്ങൾ
[തിരുത്തുക]ഒരു ലേഖനം ഫെമിനിസം ആന്റ് ഫോക്ലോർ 2023 പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം 2023 ഫെബ്രുവരി 1 നും 2023 ഏപ്രിൽ 15 നും ഇടയിൽ വിപുലീകരിച്ചതോ സൃഷ്ടിച്ചവയോ ആയിരിക്കണം.
- ലേഖനം മിനിമം 3000 ബൈറ്റ്സ് അല്ലെങ്കിൽ 300 വാക്കുകൾ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ലേഖനം അനാഥലേഖനമാകരുത്.
- ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- ഫെമിനിസം, നാടോടി സംസ്കാരങ്ങൾ, നാടോടിക്കഥകൾ എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
സംഘാടനം
[തിരുത്തുക]പേര് ചേർക്കുക
[തിരുത്തുക]2023 ഫെബ്രുവരി 1 - മാർച്ച് 31 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം. നിങ്ങളുടെ പേര് ചേർക്കുന്നതിനായി തൊട്ടുതാഴെകാണുന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Meenakshi nandhini (സംവാദം) 14:35, 24 ഡിസംബർ 2022 (UTC)
- Sreenandhini (സംവാദം) 16:30, 31 ജനുവരി 2023 (UTC)
- Ajeeshkumar4u (സംവാദം) 03:28, 1 ഫെബ്രുവരി 2023 (UTC)
- Malikaveedu (സംവാദം) 08:50, 1 ഫെബ്രുവരി 2023 (UTC)
- Vis M (സംവാദം 21:49, 2 ഫെബ്രുവരി 2023 (UTC)
- അക്ബറലി{Akbarali} (സംവാദം) 06:00, 3 ഫെബ്രുവരി 2023 (UTC)
- കലേഷ്(സംവാദം)10:00, 3 ഫെബ്രുവരി 2023 (UTC)
- Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം)
- സ്നേഹിത (സംവാദം) 03:39, 4 മാർച്ച് 2023 (UTC)
- Muhammad Hasan
ലേഖനങ്ങൾ സമർപ്പിക്കുക
[തിരുത്തുക]നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. അപ്പോൾ മാത്രമേ സംഘാടകർക്കു ലേഖനങ്ങൾ വിലയിരുത്താൻ കഴിയൂ.
ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക.
ഫലകം
[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ഫെമിനിസം ആന്റ് ഫോക്ലോർ 2023|created=yes}}
സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:
{{ഫെമിനിസം ആന്റ് ഫോക്ലോർ 2023|expanded=yes}}
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
സമ്മാനങ്ങൾ
[തിരുത്തുക]അന്താരാഷ്ട്ര സമ്മാനം
[തിരുത്തുക]ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയ എഡിറ്റർമാർക്കുള്ള പ്രതിഫലം
- ഒന്നാം സമ്മാനം: 300 USD
- രണ്ടാം സമ്മാനം: 200 USD
- മൂന്നാം സമ്മാനം: 100 USD
- 10 എഡിറ്റർമാർക്ക്: 50 USD വീതം