വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/കണ്ണൂർ 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽടെക്സ് ജംഗ്ഷൻ,കണ്ണൂർ

വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2011 ജൂൺ 11നു് കണ്ണൂരിൽ വെച്ച് നടന്നു.

ഈ സംഗമത്തിൽ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കു പുറമെ വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധികളായ ടോറി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുത്തു.

മലയാളം വിക്കി പ്രവർത്തക സംഗമം, ഉദ്ഘാടന വേദി

സ്ഥലവും തീയ്യതിയും

തീയ്യതി: 2011 ജൂൺ 11 ശനിയാഴ്ച സമയം: :രാവിലെ 10 മുതൽ 5 മണി വരെ സ്ഥലം  : കണ്ണൂർ വേദി: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്‌ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2

എത്തിച്ചേരാൻ

വിക്കിമാപ്പിയയിൽ ലളിതമായ മാർഗ്ഗം: കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലോ, കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിലോ, കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡിലോ ഇറങ്ങി ഓട്ടോറിക്ഷ പിടിച്ചാൽ ഇവിടെയെത്താം.കൂത്തുപറമ്പ്,മട്ടന്നൂർ,തലശ്ശേരി,പയ്യന്നൂർ,നീലേശ്വരം,കാസർഗോഡ് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് കാൽടെക്സ് ജംഗഷൻ ബസ്സ് സ്റ്റോപ്പിലിറങ്ങി കാൽനടയായും ഇവിടെയെത്താം.

കാര്യപരിപാടികളുടെ അവലോകനം

മലയാളം വിക്കി പ്രവർത്തക സംഗമത്തിന്റെ ഉദ്ഘാടനം ഡോ.ബി.ഇഖ്ബാൽ നിർവ്വഹിക്കുന്നു
ഇ സ്പീക് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വിക്കിപീഡിയ വായിക്കുന്നതിന്റെ ഡെമോ നടത്തുന്ന സത്യൻമാഷ്
രാവിലത്തെ പരിപാടികൾ
  • ചടങ്ങ് ജൂൺ 11-നു് രാവിലെ പത്തു മണിക്ക് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യ പ്രവർത്തകനുമായ ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്തു.
  • 10.30 മുതൽ 11.30 വരെ പരിചയപ്പെടൽ ചായ സൽകാരത്തോടൊപ്പം നടന്നു. സദസ്സിൽ സന്നിതരായിരുന്ന എഴുപതോളം ആളുകൾ തങ്ങളെ പരിചയപ്പെടുത്തി.
  • 11:30 മലയാളം വിക്കിപീഡിയയേയും സഹോദര സംരംഭങ്ങളേയും ഷിജു അലക്സ് സദസ്സിന് പരിചയപ്പെടുത്തി.
  • 11:45 മലയാളം വിക്കിപീഡിയയെക്കുറിച്ച് അനൂപ് പരിചയപ്പെടുത്തി
  • 11:50 മലയാളം ഗ്രന്ഥശാലയെ മനോജ് പരിചയപ്പെടുത്തി. സംശയങ്ങൾക്ക് മറുപടി മനോജ്, ഷിജു അലക്സ് എന്നിവർ ചേർന്ന് മറുപടി നൽകി.
  • 12:00 മലയാളം വിക്കിചൊല്ലുകൾ എന്ന പദ്ധതിയെ ഫുവാദ് സദസ്സിനു പരിചയപ്പെടുത്തി. സംശയങ്ങൾക്ക് മറുപടി ഷിജു അലക്സ്, ഫുവാദ്, ജുനൈദ് എന്നിവർ ചേർന്ന് മറുപടി നൽകി.
  • 12:15 മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയുടെ അവലോകനവും പരിചയപ്പെടുത്തലും ശ്രീജിത്ത് നിർവഹിച്ചു. ചിത്രങ്ങൾ സംഭാവന നൽകിയതിൽ ഏറ്റവും പ്രായം കുറഞ്ഞ ഉപയോക്താവിനേയും, ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഉപയോക്താവിനേയും, സ്ത്രീ ഉപയോക്താക്കളേയും പരിചയപ്പെടുത്തി. തുടർന്ന്, വിക്കിപീഡിയ കോമൺസിനെ സദസ്സിനു പരിചയപ്പെടുത്തുകയും, സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.
  • 12:30 വിക്കിപീഡിയ പദ്ധതിയായ ഭൂപടനിർമ്മാണപദ്ധതിയെ ഷിജു അലക്സ് പരിചയപ്പെടുത്തി. പദ്ധതിയുടെ സാങ്കേതികവശങ്ങളും അതിന്റെ കൂടുതൽ വിവരങ്ങളും, ഇതുവരെയുള്ള സ്ഥിതിവിവരങ്ങളും അജയ് കുയിലൂർ സദസ്സിനു വിവരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള മാപ്പുകളുടെ ഉപയോഗം, പകർപ്പവകാശവിവരങ്ങൾ എന്നിവയെക്കുറിച്ച് ഉള്ള സംശയങ്ങൾക്ക് ഷിജു മറുപടി നൽകി.
  • 12:45 കാസർഗോഡ് അന്ധവിദ്യാലയത്തിലെ സത്യൻ മാഷ് തന്റെ വിക്കിപീഡിയ അനുഭവം വിശദീകരിച്ചു. അദ്ദേഹം അന്ധരായവർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള സോഫ്റ്റ്‌വെയറിനെക്കുറിച്ചും അതിന്റെ കേരളത്തിലെ പ്രവർത്തനത്തേയും കുറിച്ചും വിവരിച്ചു. ഇ.സ്പീക് എന്ന സ്ക്രീൻ റീഡർ സ്വതന്ത്രസോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരിച്ചു. ഇ സ്പീക് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വിക്കിപീഡിയ വായിക്കുന്നതിന്റെ ഡെമോ സത്യൻ മാഷ് നടത്തി. മലയാളത്തിൽ ഓ.സി.ആർ. റീഡിങ് സോഫ്റ്റ്‌വെയറിന്റെ ആവശ്യകതയെക്കുറിച്ചും സത്യൻ മാഷ് സംസാരിച്ചു. ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് സംശയങ്ങൾക്കും സത്യൻ മാഷ് മറുപടി പറഞ്ഞു. സത്യൻ മാഷിന്റെ അവതരണത്തിന്റെ ആദരവായി ഫൗണ്ടേഷൻ പ്രതിനിധികളായ ഹിഷാം മുണ്ടോൽ, ബിഷാഖ ദത്ത എന്നിവർ സത്യൻ മാഷിനു ഉപഹാരം സമർപ്പിച്ചു.
  • 1:15 ഉച്ച ഭക്ഷണം
ഉച്ചക്ക് ശേഷമുള്ള പരിപാടികൾ
  • 2:00 വിക്കിപീഡിയയുടെ നാരായം എക്സ്റ്റൻഷനുകളുടെ അവതരണം ജുനൈദ് നിർവഹിച്ചു.
  • വെബ്‌ഫോണ്ടുകളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സന്തോഷ് തോട്ടിങ്ങൾ സദസിനു വിവരിച്ചു.
  • 2:30 പ്രസ്സ് മീറ്റ് - ഫൗണ്ടേഷൻ പ്രതിനിധികളായ ഹിഷാം മുണ്ടോൾ, ബിഷാഖ ദത്ത, വിക്കിപ്രവർത്തകരായ സിദ്ധാർഥൻ, ഷിജു അലക്സ് എന്നിവർ ചേർന്ന് വിക്കിപീഡിയയുടെ ഇന്ത്യയിലെ പ്രവർത്തങ്ങളെപ്പറ്റിയും വിക്കിമീറ്റപ്പിന്റേയും വിവരങ്ങൾ നൽകുകയും, പത്രപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടികൾ നൽകുകയും ചെയ്തു.
  • 3:00 ഫൗണ്ടേഷൻ പ്രതിനിധികളും, വിക്കിപീഡിയ പ്രവർത്തകരും ചേർന്ന് വിക്കിഗ്രന്ഥശാലയിൽ നിന്നും തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ ചേർത്ത് ഉണ്ടാക്കിയ സി.ഡി പ്രകാശനം നിർവ്വഹിച്ചു. വിക്കിഗ്രന്ഥശാല സി.ഡിയുടെ പ്രകാശനം
  • 3:30 തുടർന്ന് ഒരു ഓപ്പൺ സെഷനിൽ സദസ്സിൽ സന്നിഹിതരായിരുന്ന വിക്കിപീഡിയർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തു. സംശയങ്ങൾക്ക് സദസ്സിൽ ഉണ്ടായിരുന്ന വിക്കിപീഡിയർ മറുപടി പറയുകയും ചെയ്തു.
  • 4:00 തുടർന്ന് പങ്കെടുത്ത എല്ലാവർക്കും വിക്കിഗ്രന്ഥശാല സി.ഡി വിതരണം വിക്കിപീഡിയ പ്രവർത്തകർ നിർവ്വഹിച്ചു.
  • 4:30 തുടർന്ന് എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും പരിപാടി സമാപനം പ്രഖ്യാപിക്കുകയും ചെയ്തു.

വിക്കിഗ്രന്ഥശാല സി.ഡി.

മലയാളം വിക്കിഗ്രന്ഥശാല സിഡി പ്രകാശനം വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധി ഹിഷാംമുണ്ടോൾ സായിറാമിന് നൽകി നിർവ്വഹിക്കുന്നു
വിക്കിഗ്രന്ഥശാല സി.ഡി.

സംഗമത്തോടനുബന്ധിച്ച് ഉച്ച തിരിഞ്ഞ് വിക്കിഗ്രന്ഥശാലയിൽ തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ ഉൾക്കൊള്ളിച്ച സി.ഡി. പ്രകാശനം ചെയ്തു. വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധി ഹിഷാം മുണ്ടോൽ സായ്റാമിനു നൽകിക്കൊണ്ടാണ് സി.ഡി. പ്രകാശനം ചെയ്തത്.

ഇതിൽ ഉൾക്കൊള്ളുന്ന പ്രമുഖ കൃതികൾ താഴെ പറയുന്നവ ആണു്.

കാവ്യങ്ങൾ
  • കുമാരനാശാൻ കൃതികൾ
  • ചങ്ങമ്പുഴ കൃതികൾ
  • ചെറുശ്ശേരി കൃതികൾ
  • കുഞ്ചൻ നമ്പ്യാർ കൃതികൾ
  • ഇരയിമ്മൻ തമ്പി കൃതികൾ
  • രാമപുരത്തു വാരിയർ കൃതികൾ
ഭാഷാവ്യാകരണം
  • കേരളപാണിനീയം
ഐതിഹ്യം
  • ഐതിഹ്യമാല
നോവലുകൾ
  • ഇന്ദുലേഖ
ആത്മീയം
  • ശ്രീനാരായണഗുരു കൃതികൾ
  • ശ്രീമദ് ഭഗവദ് ഗീത
  • അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
  • ഹരിനാമകീർത്തനം
  • ഗീതഗോവിന്ദം
  • ഖുർആൻ
  • സത്യവേദപുസ്തകം
ഭക്തിഗാനങ്ങൾ
  • ക്രിസ്തീയ കീർത്തനങ്ങൾ
  • ഹൈന്ദവ ഭക്തിഗാനങ്ങൾ
  • ഇസ്ലാമിക ഗാനങ്ങൾ
തനതുഗാനങ്ങൾ
  • പരിചമുട്ടുകളിപ്പാട്ടുകൾ
തത്വശാസ്ത്രം
  • കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
  • ഫ്രെഡറിക്ക് എംഗൽസ് - കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ


ഇതൊക്കെ കൂടാതെ വിക്കിമീഡിയ കോമൺസിൽ നിന്നും കേരളത്തെ സംബന്ധിച്ചുള്ള ഒട്ടേറെ സ്വതന്ത്രചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ പദ്ധതിവിവരങ്ങൾ : http://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സിഡി_പതിപ്പ്_1.0

നിശ്ചിത കാര്യപരിപാടികൾ

ചടങ്ങ് ജൂൺ 11-നു് രാവിലെ പത്തു മണിക്ക് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യ പ്രവർത്തകനുമായ ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്യും.

കാര്യപരിപാടികൾ
  • 10:00 - 10: 30 ഉദ്ഘാടനം
  • 10.30-11.30 പരിചയപ്പെടൽ
  • 11.30 - 12.45 മലയാളം വിക്കി സംരഭങ്ങളെക്കുറിച്ചുള്ള അവലോകനം, വിക്കിപീഡിയയ്ക്ക് 15 മിനിറ്റ്, സഹൊദര സംരംഭങ്ങൾക്ക് 5-10 മിനിറ്റ് വീതം. ബാക്കിയുള്ള സമയം ഇതിനെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
  • വിക്കിപീഡിയ: അനൂപ് ;
  • ഗ്രന്ഥശാല: , തച്ചൻ മകൻ, മനൊജ്
  • വിക്കിനിഘണ്ടു: ജുനൈദ്;
  • വിക്കിചൊല്ലുകൾ: ഫുആദ്;
  • ഇതിൽ തന്നെ ഭൂപടം പദ്ധതിയെ പരിചയപ്പെടുത്തുക. രാജേഷ്, അജയ്
  • മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയുടെ അവലോകനം (ശ്രീജിത്ത്), സമ്മാനദാനവും നിർവ്വഹിക്കുക.
  • 12:45 - 1:15 കാസർഗോഡ് അന്ധവിദ്യാലയത്തിലെ സത്യൻ മാഷിന്റെ ഡെമൊ, അനുഭവം പങ്കിടൽ
  • 1:15 - 2:00 - ഉച്ചഭക്ഷണം
  • 2:00 - 2:30 - പത്രസമ്മേളനം
  • 2:30 - 3:00 സിഡി റിലീസ്
  • 3:00 - 3:15 ജുനൈദിന്റെ നാരായം അവതരണം
  • 3:15 - 3:30 സന്തോഷ് തോട്ടിങ്ങൽ വെബ്ഫോണ്ടുകളെയും ആ രംഗത്ത് നടക്കുന്ന മറ്റു പ്രവർത്തനങ്ങളെയും അവതരിപ്പിക്കുന്നു.
  • 3:30 - 4:30 ഫൗണ്ടേഷൻ പ്രതിനിധകളും എല്ലാ വിക്കിയമായുള്ള പൊതു ചർച്ച, സമാപനം

പങ്കാളിത്തം

പങ്കെടുത്തവർ

മലയാളം വിക്കി പ്രവർത്തക സംഗമത്തിൽ പങ്കെടുത്തവർ
  1. ബി. ഇക്ബാൽ
  2. Bishaka Datta
  3. Hisham Mundol
  4. Tory Read
  5. ഷിജു അലക്സ്
  6. Akhilsunnithan
  7. Hrishikesh.kb
  8. Sidharthan P
  9. Junaidpv
  10. Abhishek Jacob
  11. അനിവർ
  12. Adv.tksujith
  13. Vaishak Kallore
  14. Kannan Shanmukham
  15. Sai Ram
  16. അജയ് കുയിലൂർ
  17. Kiran Gopi
  18. സുഗീഷ് ജി
  19. അനൂപ് എൻ
  20. ലാലു മേലേടത്ത്
  21. Dr. Fuad Jaleel
  22. മനോജ് കെ
  23. Ramesh NG
  24. Chandran P
  25. Vijayakumar blathur
  26. സന്തോഷ് തോട്ടിങ്ങൽ
  27. മനോഹരൻ കെ.പി
  28. Nalin Sathyan
  29. Sathyaseelan
  30. Zuhairali
  31. Hareesh PV
  32. ടി.വി. നാരായണൻ
  33. കെ.സുരേഷ് കുമാർ
  34. ഗോപി കണ്ണൂർ
  35. വിവേക് മോഹൻ - vivek Mohan
  36. ഗിരീഷ് മോഹൻ പി.കെ
  37. Agesh Kumar A
  38. ബീന ഗോപി
  39. ഗീതിക
  40. വഹാബ് കെ.പി
  41. മീന കുമാരി
  42. ജിതിൻ മാത്യു
  43. നവനീത് എം.
  44. മഹേഷ്
  45. ജിജിൻ
  46. പ്രഭാകരൻ
  47. അനിൽ കുമാർ
  48. സരൂപ്
  49. ശിവഹരി
  50. പ്രശോഭ്
  51. സൗമിനി
  52. അനഘ. എം
  53. അനീഷ്
  54. സത്താർ
  55. ജഗദീഷ് പുതുക്കുടി
  56. സുരേഷ്. എം.എം.
  57. അഭിജീത് . ബി
  58. സച്ചിൻ
  59. പ്രജോഷ്
  60. Fahmi Abdulla
  61. ശരത്
  62. വൈഷ്ണവ്
  63. കെ. വിനോദ് കുമാർ
  64. സത്യൻ എടക്കാട്
  65. പ്രകാശ്
  66. ഐബിത അറക്കൽ
  67. നിഹ്‌മത്തുല്ല - nihman
  68. അഭിജിത് (mea student)
  69. ഇന്ദു കെ.ബി
  70. പുരുഷോത്തമൻ പി.വി
  71. ജയ്‌സൺ നെടുംപാല
  72. ശ്രീധന്യ. ഇ. പി
  73. സിദ്ധാർഥൻ
  74. വി.പി. തങ്കച്ചൻ
  75. വിനയൻ. എൻ
  76. Dr. ബാബു ആന്റോ
  77. മുരളിധരൻ
  78. ശരൺ
  79. ഗംഗാധരൻ
  80. വത്സൻ അഞ്ചാംപീടിക
  81. സപ്‌നീഷ് വരച്ചൽ
  82. ശ്രീജിത്ത് കെ
  83. Bincy M. B

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നവർ

  1. ഷിജു അലക്സ്
  2. അനിൽകുമാർ കെ വി
  3. രാജേഷ്‌ ഒടയഞ്ചാൽ
  4. അനൂപ്
  5. അഡ്വ. ടി.കെ സുജിത്
  6. RameshngTalk to me
  7. Fuadaj
  8. കണ്ണൻഷൺമുഖം‎
  9. മീന കണ്ണൻഷൺമുഖം‎
  10. സായ് കെ ഷൺമുഖം
  11. അജയ് കുയിലൂർ
  12. മനോജ്.കെ‎
  13. ടി.കെ.തങ്കച്ചൻ,മാസ്റ്റർ ട്രെയിനർ-ഐ.ടി@സ്കൂൾ‎
  14. ജഗദീഷ് പുതുക്കുടി
  15. വൈശാഖ്‌ കല്ലൂർ
  16. Hrishi
  17. അഭി
  18. Ranjithsiji -- പങ്കെടുക്കാൻ ആരോഗ്യം സമ്മതിക്കുന്നില്ല.
  19. യോഗാനന്ദ്
  20. ബാബുരാജ്
  21. ജുനൈദ് | Junaid (സം‌വാദം)
  22. കിരൺ ഗോപി
  23. ഗിരീഷ് മോഹൻ പി.കെ
  24. സൗമിനി. കെ.
  25. Raghith
  26. Vijesh kumar.mk
  27. ടി.പി. വേണുഗോപാലൻ
  28. vivek mohan
  29. ലാലു മേലേടത്ത്
  30. സന്തോഷ് തോട്ടിങ്ങൽ
  31. Jerin PhilipTalk
  32. ഹരീഷ്
  33. പ്രദീപ്‌ കുമാർ
  34. സുഗീഷ്
  35. സുഹൈറലി
  36. ശിവഹരി
  37. meelas1
  38. --vijayakumar blathur 14:35, 5 ജൂൺ 2011 (UTC)[മറുപടി]
  39. മഹേഷ്‌
  40. അനിവർ അരവിന്ദ്
  41. vinayan.n
  42. പ്രശോഭ് ജി.ശ്രീധർ
  43. chandrababu.v kannur
  44. prakasan.pk
  45. RAHULDEV T.R
  46. ഓലപ്പടക്കം 11:27, 7 ജൂൺ 2011 (UTC)[മറുപടി]
  47. IBA ARAKKAL
  48. അഖിലൻ
  49. സിദ്ധീഖ് | सिधीक|Sidheeq| صدّيق
  50. nihmathulla
  51. nawas vt
  52. Abdul Rahoof.AG
  53. Sumayya.M
  54. wahab kp , Payyoli. (wahabkp@gmail.com)

ആശംസകൾ അറിയിച്ചവർ

  1. എല്ലാ വിധ ആശംസകളും -- Irvin calicut ഇർവിൻ കാലിക്കറ്റ് 10:19, 9 മേയ് 2011 (UTC)[മറുപടി]
  2. എല്ലാവിധ ആശംസകളും നേരുന്നു --സാദിക്ക്‌ ഖാലിദ്‌ 09:10, 16 മേയ് 2011 (UTC)[മറുപടി]
  3. റ്റീവീയെൻ
  4. ആശംസകൾ --ഷാജി 20:17, 19 മേയ് 2011 (UTC)[മറുപടി]
  5. ആശംസകൾ...മിനി
  6. എല്ലാവിധ ആശംസകളും നേരുന്നു (UTC)--Zuhairali 06:59, 31 മേയ് 2011 (UTC)
  7. എല്ലാം നന്നായി നടക്കട്ടെ. ആശംസകൾ --നിരക്ഷരൻ 10:54, 01 ജൂൺ 2011 (UTC)[മറുപടി]
  8. എല്ലാ ആശംസകളും 49.156.118.178 00:21, 5 ജൂൺ 2011 (UTC)[മറുപടി]
  9. ആശംസകൾ. അടിപൊളിയാവട്ടെ Satheesan.vn 00:23, 5 ജൂൺ 2011 (UTC)[മറുപടി]
  10. aasamsakal-chandrababu,kannur
  11. ആശംസകൾ --Jobinbasani 15:14, 6 ജൂൺ 2011 (UTC)[മറുപടി]
  12. ആശംസകൾ Manilal 12:41, 7 ജൂൺ 2011 (UTC)[മറുപടി]
  13. ആശംസകൾ -- ടിനു ചെറിയാൻ‌ 13:03, 7 ജൂൺ 2011 (UTC)[മറുപടി]
  14. ആശംസകൾ നേരുന്നു--Sujanika 05:49, 8 ജൂൺ 2011 (UTC)[[1]] june 8,2011
  15. എല്ലാവിധ ആശംസകളും.... Ranjith Chemmad
  16. ആശംസകൾ - --Sahridayan 11:11, 9 ജൂൺ 2011 (UTC)[മറുപടി]
  17. ഈ സംഗമം വിജയമായി തീരട്ടെ .....ബിബിൻ ജേക്കബ് കുമളി
  18. ആശംസകൾ ----Geenath 20:47, 10 ജൂൺ 2011 (UTC)[മറുപടി]
  19. വിജയാശംസകൾ നേരുന്നു--salini 03:19, 11 ജൂൺ 2011 (UTC)[മറുപടി]
  20. സംഘാടാകർക്കെല്ലാം അനുമോദനങ്ങൾ -Johnson aj 04:11, 11 ജൂൺ 2011 (UTC)[മറുപടി]
  21. ആശംസകൾ--റോജി പാലാ 04:35, 11 ജൂൺ 2011 (UTC)[മറുപടി]

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

സംഗമത്തിനുശേഷമുള്ള അറിയിപ്പുകൾ

സംഗമത്തിനുശേഷമുള്ള ബ്ലോഗുകൾ

സംഗമത്തിനുമുൻപുള്ള അറിയിപ്പുകൾ

പത്രക്കുറിപ്പ്

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കിസംരംഭങ്ങളിലെ സന്നദ്ധ സേവകരുടെ ‘വിക്കിപ്രവർത്തകസംഗമം 2011’ ജൂൺ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ മുതൽ 5 മണി വരെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ചടങ്ങ് ജൂൺ 11-നു് രാവിലെ പത്തു മണിക്ക് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യ പ്രവർത്തകനുമായ ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യും. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന നാലാമത്തെ വിക്കി സംഗമമാണിത്.>>>കൂടുതൽ വായിക്കുക.

പത്രവാർത്തകൾ


വെബ്‌സൈറ്റ് വാർത്തകൾ

ബ്ലോഗ് അറിയിപ്പുകൾ

ഫേസ്‌ബുക്ക് ഇവന്റ് പേജ്

ഹാഷ് റ്റാഗ്


വിക്കി പ്രചരണപ്രവർത്തനങ്ങൾ