കാൽടെക്സ് ജംഗ്ഷൻ, കണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാൽടെക്സ് ജംഗ്ഷൻ ഒരു പഴയ ചിത്രം

കണ്ണൂർ നഗരത്തിലെ ഒരു പ്രധാനപ്പെട്ട ജംഗ്ഷനാണ് കാൽടെക്സ് ജംഗ്ഷൻ.ഇന്ന് ഗാന്ധി സെർക്കിൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. കണ്ണൂർ കലക്ട്രേറ്റ് മന്ദിരത്തിനും, കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാന്റിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്[അവലംബം ആവശ്യമാണ്]

ഗാന്ധി സെർക്കിൾ,കാൽടെക്സ്

പേരിനു പിന്നിൽ[തിരുത്തുക]

ബ്രിട്ടീഷുകാരുടെ കാലത്ത് കാലിഫോര്ണിയ ടെക്സാസ് ഓയിൽ കമ്പനി നടത്തിയ പെട്രോളിയം പമ്പായിരുന്നു കാൽടെക്സ്. ഈ പേരിൽ നിന്നാണ് കാൽടെക്സ് ജംഗ്ഷൻ എന്ന പേരു വന്നത്. കാൽടെക്സ് ജംഗ്ഷന്റെ പേരു മാറ്റുന്നതിനെക്കുറിച്ച് തർക്കം നടന്നെങ്കിലും അവസാനം ഗാന്ധി സെർക്കിൾ എന്നാക്കി മറ്റുകയായിരുന്നു .[1][2] ഏ.കെ.ജി സ്ക്വയർ എന്ന് പേരു മാറ്റാൻ ചർച്ചകൾ നടന്നിരുന്നു

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

ഗാന്ധി പ്രതിമ,ഗാന്ധി സെർക്കിൾ,കാൽടെക്സ്
\എ.കെ.ജി. പ്രതിമ , ഗാന്ധി സർക്കിൾ (കാൽടെക്സ്)

സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]

  1. താലൂക്ക് ഓഫീസ്
  2. സിവിൽ സ്റ്റേഷൻ
  3. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ
  4. കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡ്
  5. കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസ്

സഹകരണ മേഖലയിലുള്ള സ്ഥാപനങ്ങൾ[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. തേജസ് ദിനപത്രത്തിൽ വന്ന വാർത്ത
  2. മാധ്യമം ദിനപത്രം 16,ജനുവരി 2011