കുഴിമടിയൻ. മുഴുവട്ടൻ. കമ്പ്യൂട്ടറിന് മുൻപിൽ സമയം കിട്ടുമ്പോഴെല്ലാം ഇരിക്കുന്നു. ഒഴിവുസമയങ്ങളിൽ ചാറ്റ് ചെയ്യാനും പുസ്തകങ്ങൾ വായിക്കാനും ഇഷ്ടപ്പെടുന്നു. പഠിപ്പിസ്റ്റ് എന്ന് കൂടെ പഠിച്ചവരും, പഠിക്കുന്നവരുമെല്ലാം പറയുമെങ്കിലും എനിക്ക് പാഠപുസ്തകം സാത്താനു കുരിശ് എന്നതുപോലെയാണ്.
അഹങ്കാരത്തിന് കൈയും കാലും വച്ചാൽ എന്നെപ്പോലെ ഇരിക്കും എന്നു പരക്കെ അഭിപ്രായമുണ്ട് എന്നത് വിനീതമായി അറിയിക്കുന്നു.
ക്വിസ് എന്റെ മറ്റൊരു വട്ടാണ്. എവിടെ ക്വിസ് ഉണ്ടെന്നു കേട്ടാലും ഞാൻ അങ്ങോട്ട് ഓടും. വല്ലപ്പൊഴും ചക്ക വീഴുമ്പോൾ മുയൽ ചാവുന്നതുപോലെ വല്ലപോഴും ക്വിസ്സിന് എന്തെങ്കിലും തടയും. അങ്ങനെ ചത്ത ഏറ്റവും വലിയ മുയലാണ് ഇത്. മറ്റു പല ചെറിയ മുയലുകളും ചത്തിട്ടുണ്ട്.
റസിമാൻ ചേട്ടന്റെ വിക്കിപീഡിയയിലെ വീരഗാഥകളാണ് വിക്കിപീഡിയയിൽ ചേരാൻ എനിക്കു പ്രചോദനം നല്കിയത് :-D . എന്റെ സ്കൂളിനെ കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ ലേഖനം എഴുതിയാണ് ഞാൻ വിക്കിപീഡിയയിൽ ഹരിശ്രീ കുറിച്ചത്. ഉരുളുന്ന കല്ലിന്റെ സ്വഭാവം ആണെനിക്ക്. അതുകൊണ്ടു എത്ര കാലം സജീവമായിട്ട് ഉണ്ടാവും എന്നു നിശ്ചയമില്ല. എങ്കിലും പരമാവധി സംഭാവനകൾ മലയാളം വിക്കിപീഡിയക്ക് നല്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതുവരെ മലയാളം വിക്കിയിൽ എഴുതിയ ലേഖനങ്ങൾ
കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുക:
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനം ആകട്ടേയെന്ന് ആശംസകളോടെ; സസ്നേഹം,--സുഗീഷ് 05:03, 24 ഫെബ്രുവരി 2011 (UTC)
എന്റേയും ഒരൊപ്പ് --കിരൺഗോപി 12:46, 2 മാർച്ച് 2011 (UTC)