ബി. ഇക്ബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. ഇക്ബാൽ

കേരളത്തിലെ ഒരു ന്യൂറോ സർജനും,ആരോഗ്യപ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനും ആണ് ബി. ഇക്ബാൽ എന്ന പേരിൽ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞു ഇക്ബാൽ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തു. 2000 മുതൽ 2004 വരെ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചു[1] . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയവും വിദ്യാഭ്യാസ നയവും വേണമെന്നു വാദിക്കുന്ന ആളാണ്. ആരോഗ്യ, വിദ്യാഭ്യാസ, ശാസ്ത്ര, സാഹിത്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു. [2].നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻ ചുമതല വഹിക്കുന്നു. , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു. D.A.K.F.( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും , Wikimedia India Chapter എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ (ജന സ്വസ്ഥയ അഭിയാൻ) നിവാഹകസമിതി അംഗം ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഓൺലൈൻ ശാസ്ത്രമാസിക luca.co.in ന്റെ പത്രാധിപർ ആയും പ്രവർത്തിക്കുന്നു [3] സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ (2008) ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായും (1996-2001) നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിഗിംന്റെ പ്രോജക്റ്റ് ബോർഡ് ചെയർമാൻ (1998-2011) ആയും മെഡിക്കൽ സര്വ്വറകലാശാല രൂപീകരണ കമ്മറ്റി ചെയർമാൻ (2006-2007) ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടർ മെഹറുന്നീസ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആണ്. മക്കൾ ഡോ. അമൽ ഇക്ബാൽ. അപർണ്ണ ഇക്ബാൽ

കൃതികൾ[4][തിരുത്തുക]

മലയാളം[തിരുത്തുക]

  • നിരോധിച്ച മരുന്നുകൾ , നിരോധിക്കേണ്ട മരുന്നുകൾ (1986 ) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • ഹാത്തിക്കമ്മിറ്റി ഒരു ദശാബ്ദത്തിനു ശേഷം (1988) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • ജനകീയ ഔഷധനയത്തിനുവേണ്ടി (1989) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • എല്ലാവർക്കും ആരോഗ്യം ഇന്ന് (1990) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • തലവേദന (1999) ഡി.സി ബുക്കസ് , എൻ. ബി. എസ്സ് 2010
  • ഇന്റർനെറ്റും ഇൻഫർമേഷൻ വിപിലവവും (കെ രവീന്ദ്രനൊപ്പം ) (1999)ഡി.സി.ബുക്ക്സ്
  • ഇൻഫർമേഷൻ ടെക്നോളജിഃ എന്ത് , എങ്ങനെ, എന്തിന് (കെ. രവീന്ദ്രനോടൊപ്പം) (2001) കറന്റ് ബുക്ക്സ്
  • ആലീസിന്റെ അത്ഭുത രോഗം : സാഹിത്യവും വൈദ്യ ശാസ്ത്രവും (2003) ഡി.സി.ബുക്ക്സ്
  • പുതിയ കേരളം പുതിയ രാഷ്ട്രീയം (2004) ഡി.സി ബുക്ക്സ്
  • ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം (2006) മാതൃഭൂമി
  • കേരള ആരോഗ്യ മാതൃക വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് (2006)മാതൃഭൂമി
  • സൂക്ഷ്മ വായ്പ സൂക്ഷ്മമല്ലാത്ത സാധ്യതകൾ പ്രശ്നങ്ങൾ (2007)ഡി.സി.ബുക്ക്സ്
  • കേരളീയ ശാസ്ത്ര പ്രതിഭകൾ (2008) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • ഐ.ടി സീരീസ്: ജനറൽ എഡിറ്റർ : ഡി.സി.ബുക്ക്സ് 2009
  • ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന് (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • ലോകജാലകം: നൌറുമുതൽ ബർക്കിന ഫാസോ വരെ: (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇംഗ്ലീഷ്[തിരുത്തുക]

  • Science for Social Revolution with Dr. T. M. Thomas Isaac (1978) KSSP
  • A Decade after Hathi Committee (1988) KSSP
  • Headache (1999) MG University and DC Books
  • Decade of The Brain (Edited) (1999) Department of Neurosurgery, Medical College Kottayam
  • Kerala State Drug Formulary (Contributor) (1999) : Government of Kerala Thiruvananthapuram

അവാർഡുകൾ[തിരുത്തുക]

ഏറ്റവും മികച്ച സാമൂഹ്യ പ്രവര്ത്തനകനുള്ള പി. എൻ. പണിക്കർ ഫൌണ്ണ്ടേ ഷൻ പുരസ്കാരം (2009) വൈദ്യശാസ്ത്ര സാഹിത്യത്തിനു നല്കിരയ സമഗ്ര സംഭാവനകൾക്കുള്ള ഡയാബ്സ്ക്രീൻ കേരള കേശവദേവ് പുരസ്കാരം (2009) അസോഷിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ, പ്രൊഫസർ രാഘവാചാരി മെമ്മോറിയൽ ഒറേഷൻ അവാർഡ് (2013) തിരുവല്ലം എൻ അച്യുതൻ നായർ ഫൌണ്ടേഷൻ വിദ്യാഭ്യാസ പുരസ്കാരം. (2014) കേരള എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ് സ് അസോസിയേഷന്റെ വിദ്യാഭ്യാസമേഖലയിലെ സമഗ്ര സംഭാവനക്കുള്ള അനന്തമൂർത്തി പുരസ്കാരം (2014).

Participation in International Conferences[തിരുത്തുക]

1. Seminar on Problems of Development, Environment and the Natural Resources Crisis in Asia and Pacific on October 22-25, 1983. Sahabath Alam Malaysia 2. International Conference on Third World Development in Penang, Malaysia, 9-14 November 1984. Consumer Association of Penang 3. International Society of Drug Bulletins General Body. Mannheim (West Germany) 29th to 30th July 1989. ISDB 4. National Workshop on Rational Drug Use at Gonoshasthaya Kendra, Savar, Dhaka, Bangladesh 4-14 June 1990. Gonashashaya Kendra 5. Workshop on " Society and Medicine- Essential Drug Information", Jomtien, Thailand December 1-13, 1991, Department of Health Care Research, Karolinska Institute, Sweden 6. Asia Pacific Workshop on Pharmaceuticals for Health Ministry Officials, Colombo, Shri Lanka, 8-12 June 1992, Ministry of Health Shri Lanka and Department of Pharmacology, University of Colombo 7. International Conference on "The Concept of Health Under National Democratic Struggle" Jerusalem, November 23-25, 1992. International People's Health Council 8. International Conference on " The New World Order: Challenge to Health for All by 2000 AD:" Cape Town South Africa, 29th to 31st January 1997. International People's Health Council 9. International People’s Health Assembly: Dacca: Bangladesh: December 2000 10. National Peoples Health Council Meeting: Melbourne: Australia 2002 11. Health Action International Asia Pacific (HAIAP) Second Annual General Meeting: April 18th, 2004: University Sains Malaysia, Penang, Malaysia 12. National meeting and seminar of Peoples Health Movement Pakistan: 8-12 July: Pakistan: Net Work of Consumers Protection Pakistan 13. International AIDS Conference: Bangkok: 14-16 July 2004: International Consultation Meeting: Millennium Campaign: Combating HIV/AIDS and Securing Rights to Health Care in the Context of MDGs: Actionaid: 14 July, 2004 14. 2005: Call to Action- Planning Meeting: Johannesburg: September 20-21, 2004: UN Millennium Campaign, CIVICUS: World Alliance for Citizen Participation and Oxfam International 15. Regional Coordination Meeting: APPACHA: 28th Feb-1st March, 2005: Bangkok, Thailand 16. International Seminar: Future of Health Services: Who will live and who will die: Health Action International Asia-Pacific and Gonoshasthya Kendra Bangaladesh: 10- 12th April, 2006: GK Savar, Bangladesh 17. Asia Pacific Conference on National Medicinal Policies: Better Health Through National Medicines Policies: Sydney Australia: 26-29 May 2012 18. Peoples Health Assembly 3: Western Cape University: Cape Town South Africa: July 6-12, 2012

അവലംബം[തിരുത്തുക]

  1. Former vice-chancellors of the University of Kerala [1] Accessed: 2008-10-20. (Archived by WebCite at [2])
  2. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 739. 2012 ഏപ്രിൽ 23. ശേഖരിച്ചത് 2013 മെയ് 05. 
  3. ദേശാഭിമാനി വാർത്ത
  4. ഇക്ബാലിന്റെ വെബ്സൈറ്റ് [3]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ B. Ekbal എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=ബി._ഇക്ബാൽ&oldid=2172877" എന്ന താളിൽനിന്നു ശേഖരിച്ചത്