വിക്കിപീഡിയ:പഠനശിബിരം/എറണാകുളം 4

തീയ്യതി:2018 ജൂലൈ 27
സമയം:09:30 AM - 02:00 PM
സ്ഥലം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടി
2018 ജൂലൈ 27-ന് കാലടി സംസ്കൃത സർവ്വകലാശാലയിൽ വച്ച് ഒരു വിക്കി പഠനശിബിരം നടത്തുകയുണ്ടായി. സംസ്കൃത വിഭാഗത്തിന്റെ സഹകരണത്തിലാണ് പരിപാടി നടത്തിയത്. സംസ്കൃതം കമ്പ്യൂട്ടിംഗും വിക്കിപീഡിയയും എന്ന വിഷയത്തിൽ വിശ്വപ്രഭ സംസാരിച്ചു. സംസ്കൃതം ബിരുദബിരുദാനന്തര വിദ്യാർത്ഥികൾക്ക് വിക്കിപീഡിയ പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടി.
റിപ്പോർട്ട്
[തിരുത്തുക]വിശദാംശങ്ങൾ
[തിരുത്തുക]- പരിപാടി: സംസ്കൃതം/മലയാളം വിക്കി പരിചയപ്പെടുത്തൽ
- തീയതി: 2018 ജൂലൈ 27
- സ്ഥലം:സംസ്കൃതവിഭാഗം സെമിനാർ ഹാൾ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി
- സമയം: രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെ
നേതൃത്വം
[തിരുത്തുക]- മഞ്ജു, സംസ്കൃതം വിഭാഗം
പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ
[തിരുത്തുക]- വിശ്വപ്രഭ
- രൺജിത്ത് സിജി
- K.M. Sangamesan
പരിപാടികൾ
[തിരുത്തുക]സംസ്കൃതം കമ്പ്യൂട്ടിംഗിനെക്കുറിച്ചും സംസ്കൃതം വിക്കിപീഡിയ സംബന്ധിച്ച പൊതുപരിചയം രാവിലെ കോൺഫറൻസ് ഹാളിൽ വച്ചു നടന്നു. വിശ്വപ്രഭയാണ് ക്ലാസ് നയിച്ചത്. സംസ്കൃതം ബിരുദബിരുദാന്തര വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു. തുടർന്ന് മലയാളം വിക്കിപീഡിയയും മറ്റ് വിക്കിസംരഭങ്ങളെയും പരിചയപ്പെടുത്തി. മലയാളത്തിലും സംസ്കൃതത്തിലും ലേഖനങ്ങൾ തുടങ്ങുന്നതും തിരുത്തുന്നതും പ്രദർശിപ്പിച്ചു.
തുടർ പരിപാടികൾ
[തിരുത്തുക]മലയാളം, സംസ്കൃതം വിക്കിപീഡിയകളുടെ ഒരു ദിവസത്തെ പ്രായോഗിക പരിശീലനം വരും ദിവസങ്ങളിൽ സംഘടിപ്പിക്കാമെന്ന് ധാരണയായിട്ടുണ്ട്.
ചിത്രശാല
[തിരുത്തുക]