വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/ആലപ്പുഴ വിക്കിമീഡിയയെ സ്നേഹിക്കുന്നു - ഫോട്ടോവാക്ക് 1
ആലപ്പുഴ വിക്കിമീഡിയയെ സ്നേഹിക്കുന്നു - ഒന്നാം പതിപ്പ് ഡിസംബർ 15 | |
---|---|
ലക്ഷ്യം | സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതി |
വർഗ്ഗം | കോമൺസിൽ |
അംഗങ്ങൾ | വിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും |
കണ്ണികൾ | അപ്‌ലോഡ് (കോമൺസിൽ) സഹായം:ചിത്ര സഹായി അപ്‌ലോഡ് മാന്ത്രികൻ കോമണിസ്റ്റ് ആൻഡ്രോയിഡ് ആപ്പ് ഐഫോൺ ആപ്പ് ജിയോകോഡിങ് സഹായം |
ഈ പരിപാടിയിലൂടെ സമാഹരിച്ച ചിത്രങ്ങൾ: 35 |
വിക്കിജലയാത്രയിൽ സമാഹരിച്ച ചിത്രങ്ങൾ
ആലപ്പുഴയിൽ വച്ച് നടക്കുന്ന വിക്കി സംഗമോത്സവത്തിന്റെ ഭാഗമായാണ്ഈ ഫോട്ടോവാക്ക്. മലയാളം വിക്കിപീഡിയയിലും ആലപ്പുഴ ക്യൂ.ആർ പദ്ധതിയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് ആലപ്പുഴ വിക്കിമീഡിയയെ സ്നേഹിക്കുന്നു .
- പരിപാടി: ആലപ്പുഴ വിക്കിമീഡിയയെ സ്നേഹിക്കുന്നു - ഒന്നാം ഭാഗം.
- തീയ്യതി: ഡിസംബർ 15.
- ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
- ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ എത്തിക്കുക
- അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ്
- ഫേസ്ബുക്ക് ഇവന്റ് പേജ് || ഗൂഗിൾ പ്ലസ്സ് ഇവന്റ് പേജ്
താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?
[തിരുത്തുക]- വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ 2013 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെയുള്ള തീയതികളിൽ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ അപ്‌ലോഡ് ചെയ്യുക. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഉപയോഗാനുമതി സ്വതന്ത്രമാണോയെന്ന് രണ്ടുവട്ടം ഉറപ്പാക്കുക (en:Wikipedia:Public domain image resources പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുവാൻ സഹായകരമാണ്)
- ഈ പദ്ധതിയെ പ്രചരിപ്പിക്കുക.
നിബന്ധനകൾ
[തിരുത്തുക]- മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ് ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥർ വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം.
- മറ്റൊരാൾ എടുത്ത ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്.
- എല്ലായിടത്തും ലഭ്യമാണ് എന്ന കാരണത്താൽ ചിത്രത്തിന് പകർപ്പവകാശം ഇല്ലെന്ന് അനുമാനിച്ച് അപ്‌ലോഡ് ചെയ്യരുത് (ഉദാ: ദൈവങ്ങളുടെ ചിത്രങ്ങൾ)
- സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ ഉടമയുടെ അനുവാദം വാങ്ങിയിരിക്കണം.
- ഫ്ലിക്കർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചിത്രം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെന്നും നോൺ-ഡെറിവേറ്റീവ്, നോ-കമ്മേർസ്യൽ നിബന്ധനകൾ ഇല്ലെന്നും ഉറപ്പ് വരുത്തണം. (താങ്കളുടെ സ്വയം എടുത്ത ചിത്രം ഫ്ലിക്കറിലുമുണ്ടെങ്കിൽ ഈ നിബന്ധന ബാധകമല്ല, സ്വതന്ത്രമായ അനുമതിയാവും പിന്നീട് പ്രാബല്യത്തിൽ വരിക)
- ചിത്രം കഴിയുന്നതും EXIF അഥവാ മെറ്റാഡാറ്റ ഉൾപ്പടെ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത വ്യക്തി പകർപ്പവകാശ ഉടമയാണെന്നുള്ളതിന്റെ നല്ലൊരു തെളിവാണ് അത്.
- കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event - 3}} അല്ലെങ്കിൽ {{MLW3}} എന്ന ഫലകം ചേർത്തിരിക്കണം. "മറ്റ് വിവരങ്ങൾ" (Other information) എന്ന ഫീൽഡിലാണ് ഈ ഫലകം ചേർക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ഇതാവശ്യമാണ്.
എവിടെ അപ്‌ലോഡ് ചെയ്യണം
[തിരുത്തുക]- http://commons.wikimedia.org/-ൽ അപ്‌ലോഡ് ചെയ്യുക.
- ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ചിത്ര സഹായി കാണുക
- ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ - കോമൺസിലെ അപ്‌ലോഡ് സഹായിയോ, കോമണിസ്റ്റ് എന്ന ജാവാ പ്രോഗ്രാമോ ഉപയോഗിക്കാം
- സംശയങ്ങൾ ഇവിടെ ചോദിക്കുകയോ അല്ലെങ്കിൽ help@mlwiki.in എന്ന വിലാസത്തിലേക്ക് അയക്കുകയോ ചെയ്യുക
ആവശ്യമുള്ള ചിത്രങ്ങൾ
[തിരുത്തുക]വർഗ്ഗം:ചിത്രം_ആവശ്യമുള്ള_ലേഖനങ്ങൾ
ചിത്രമാവശ്യപ്പെട്ടിരിക്കുന്ന ലേഖനങ്ങളുടെ പട്ടിക ഉള്ളടക്കം മുഴുവനായി കാണാൻ വർഗ്ഗത്തിൽ ക്ലിക്ക് ചെയ്യുക ആദ്യ 200 താളുകൾ മാത്രമേ ഇവിടെ ലഭ്യമാവൂ |
---|
പകർത്താവുന്ന സ്ഥലങ്ങൾ
[തിരുത്തുക]- ആലപ്പുഴ ബീച്ച്
- കടൽപ്പാലം
- ലൈറ്റ് ഹൗസ്
- ബിഷപ്പ് ഹൗസ്
- മുപ്പാലം
- ജില്ലാക്കോടതി
- കിടങ്ങാംപറമ്പു ക്ഷേത്രം
- കല്ലുപാലം
- ശവക്കോട്ടപ്പാലം
- രവികരുണാകരൻ മ്യൂസിയം
- മുല്ലക്കൽ ക്ഷേത്രം
- ലത്തീൻ പള്ളി
- പഴവങ്ങാടി പള്ളി
- ഓർത്തഡോക്സ് പള്ളി
- YMCA
- ACകനാൽ
- പാർക്ക്
- വില്യം ഗുഡേക്കർ കമ്പനി
- എൻ.സി ജോൺ കമ്പനി
- കയർ കയറ്റുമതി സ്ഥാപനങ്ങൾ
- പുന്നപ്ര സ്മാരകം
- എസ്.ഡി. കോളേജ്
- EMS സ്റ്റേഡിയം
- ഗുജറാത്തി ടെമ്പിൾ
- പുന്നമട കായൽ /നെഹ്രുട്റോഫി പവലിയൻ
നഗരാതിർത്തിക്ക് പുറത്തുള്ള സ്ഥലങ്ങൾ
[തിരുത്തുക]- അർത്തുങ്കൽ ബസിലിക്ക ,
- അന്ധകാരനഴി ബീച്,
- ചെത്തി പൊഴി,
- തണ്ണീർമുക്കം ബണ്ട്,
- പാതിരാമണൽ ദ്വീപു,
- പുന്നപ്ര വയലാർ സ്മാരകം @ വയലാർ സ്മാരകം
- പാടശേഖരങ്ങൾ
- ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്,
- അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ടെമ്പിൾ,
- കരുമാടിക്കുട്ടൻ
- സ്റ്റീൽ പ്ളാൻറ്റ്
- ചെത്തി ഹാർബർ
പദ്ധതിയുടെ അവലോകനം
[തിരുത്തുക]പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തവർ - എണ്ണത്തിനനുസരിച്ച്
[തിരുത്തുക]- user:പേര് : എണ്ണം
പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചവർ
[തിരുത്തുക]- അഡ്വ. എം.പി. മനോജ്കുമാർ
- അരുൺ ഭവൻ
- രഞ്ജിത്ത്
- ജ്യോതി രാജ്
- സാബു ആനന്ദ്
- ടിഫിൻ അഗസ്തി
- ആദിൽ
- രേണു
- ഇന്ദു
- ജീപക് ദയാനന്ദൻ
- രാജീവ്
- സാബു
- രതീഷ്കുമാർ
- സനിൽ കണ്ണോത്ത്
- അശോകൻ മാഷ്, കായംകുളം
- ജയകുമാർ പുന്നപ്ര (എറണാകുളം)
- സാലിച്ചൻ, ചെത്തി
- സാലിമോൻ, തിരുവല്ല
- ഇർഫാൻ ഇബ്രാഹിം സേട്ട്
പങ്കെടുത്തവർ
[തിരുത്തുക]സോഷ്യൽ നെറ്റ്‌വർക്ക്
[തിരുത്തുക]പതിവ് ചോദ്യങ്ങൾ
[തിരുത്തുക]വിശദാംശങ്ങൾക്കായി പതിവ് ചോദ്യങ്ങൾ കാണുക.
കേരളത്തിൽ ഉള്ള വിക്കിപീഡിയർ മാത്രമേ ഇതിൽ പങ്കെടുക്കാൻ പാടുള്ളോ?
[തിരുത്തുക]അങ്ങനെ ഒരു നിബന്ധന ഇല്ല. താല്പര്യമുള്ള ഏവർക്കും ഏത് സ്ഥലത്ത് നിന്നും ഇതിന്റെ ഭാഗമാകാം.
ഈ തീയതികളിൽ എടുത്ത ചിത്രം മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?
[തിരുത്തുക]അങ്ങനെ ഒരു നിബന്ധന ഇല്ല. താങ്കൾ എപ്പോൾ എടുത്ത ചിത്രം വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.
ഈ തീയതികളിൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?
[തിരുത്തുക]അങ്ങനെ നിബന്ധന ഇല്ല. വിക്കിയിലേക്ക് സ്വതന്ത്ര അനുമതി ഉള്ള ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം എന്ന് താങ്കൾക്ക് അറിയാമല്ലോ. പ്രത്യേക വിക്കിപദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഒരുമിച്ച് ഒരു ആഘോഷം പോലെ നടത്തുന്ന ഒന്നാണിത്. താങ്കളും അതിൽ ചേരുന്നതിൽ സന്തോഷമേ ഉള്ളൂ. അതിനാൽ ഈ തീയതികൾ അപ്‌ലോഡ് ചെയ്യുന്നത് ഉത്തമം.
എതൊക്കെ തരത്തിലുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം?
[തിരുത്തുക]വൈജ്ഞാനിക സ്വഭാവമുള്ള ഏത് ചിത്രവും അപ്‌ലോഡ് ചെയ്യാം. പക്ഷെ ചിത്രങ്ങൾ താങ്കൾ എടുത്തതായിരിക്കണം അല്ലെങ്കിൽ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് മുകളിലുള്ള നിബന്ധനകൾ കാണുക.
സംശയങ്ങൾ എവിടെ ചോദിക്കണം?
[തിരുത്തുക]ഒന്നുകിൽ ഈ താളിന്റെ സംവാദം താളിൽ ചോദിക്കുക അല്ലെങ്കിൽ help@mlwiki.in എന്ന ഇമെയിൽ വിലാസത്തിൽ മെയിൽ അയക്കുക.