വിക്കിപീഡിയ:വിക്കി ഓണത്തെ സ്നേഹിക്കുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കി ഓണത്തെ സ്നേഹിക്കുന്നു
ലക്ഷ്യംഓണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെ ഉത്സവവുമായി ബന്ധപ്പെട്ട അറിവുകൾ സംഭാവന ചെയ്യാൻ ക്ഷണിക്കുന്നു.
അംഗങ്ങൾവിക്കിയേയും ഓണത്തിനേയും സ്നേഹിക്കുന്ന എല്ലാ ആളുകളും
കണ്ണികൾമെറ്റാ വിക്കി താൾ
വിക്കിമീഡിയ കോമൺസ് താൾ
സഹായം:ചിത്ര സഹായി
അപ്‌ലോഡ് മാന്ത്രികൻ
ജിയോകോഡിങ് സഹായം

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളായ വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, വിക്കിപാഠശാല തുടങ്ങിയ വിക്കിമീഡിയ പ്രോജക്റ്റുകളിലും ഓണം എന്ന ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ ചേർത്തു സാംസ്കാരിക പ്രാധാന്യമുള്ള ഉത്സവത്തിന്റെ സാരാംശം പകർത്താനും ആഘോഷിക്കാനും എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണ് വിക്കി ഓണത്തെ സ്നേഹിക്കുന്നു.

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെറ്റാ താൾ കാണുക.

  • പരിപാടി: വിക്കി ഓണത്തെ സ്നേഹിക്കുന്നു
  • തീയ്യതി: ഓഗസ്റ്റ് 28, 2023 മുതൽ സെപ്തംബർ 10, 2023 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
  • ലക്ഷ്യം:
    • ഓണവുമായി ബന്ധപ്പെട്ട് പുതിയ ലേഖനങ്ങൾ സൃഷ്‌ടിക്കുക അല്ലെങ്കിൽ നിലവിലുള്ളവ മെച്ചപ്പെടുത്തുക കൂടാതെ ലേഖനങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ ചേർത്തുകൊണ്ട് ലേഖനങ്ങൾ മെച്ചപ്പെടുത്തുക.
    • ആവശ്യമായ പ്രസ്താവനകൾ ഉപയോഗിച്ച് വിക്കിഡാറ്റ ഇനങ്ങൾ സൃഷ്ടിക്കുക/മെച്ചപ്പെടുത്തുക.
    • ഓണവിഭവങ്ങളുടെ ശേഖരം സൃഷ്‌ടിക്കുക/അപ്‌ഡേറ്റ് ചെയ്യുക. പരമ്പരാഗത ഓണവിഭവങ്ങൾ, പ്രത്യേകിച്ച് വിപുലമായ ഓണസദ്യ തയ്യാറാക്കുന്നതിൽ വായനക്കാരെ നയിക്കാൻ ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ, ചേരുവകളുടെ ലിസ്റ്റുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ഉൾപ്പെടുത്തുക.
    • വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര ഓണവുമായി ബന്ധപ്പെട്ട സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിയിൽ എത്തിക്കുക.

പങ്കെടുക്കുക[തിരുത്തുക]

  1. ഒരു സ്വതന്ത്ര അക്കൗണ്ട് സൃഷ്ടിക്കുക അല്ലെങ്കിൽ ലോഗിൻ ചെയ്യുക.
  2. പങ്കെടുക്കുന്നവരുടെ പട്ടികയിൽ താങ്കളുടെ പേര് ചേർക്കാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക..
  3. ചുവടെയുള്ള ഏതെങ്കിലും ടാസ്‌ക്കുകൾ തിരഞ്ഞെടുത്ത് സംഭാവന ചെയ്യാൻ ആരംഭിക്കം::

ഓണവുമായി ബന്ധപ്പെട്ട് പുതിയ ലേഖനങ്ങൾ സൃഷ്‌ടിക്കുകയും നിലവിലുള്ളവ മെച്ചപ്പെടുത്തുകയും ചെയ്യുക. കൂടാതെ ചിത്രങ്ങളില്ലാത്ത ലേഖനങ്ങൾളിൽ ചിത്രങ്ങൾ ചേർത്തുകൊണ്ട് ലേഖനങ്ങൾ മെച്ചപ്പെടുത്തുക.

ഓണ പൂക്കളം, ഓണ വിഭവങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, നൃത്ത പ്രകടനങ്ങൾ, ഓണക്കളികൾ, മറ്റ് ഓണവുമായി ബന്ധപ്പെട്ട ഉയർന്ന നിലവാരമുള്ള ഓണവുമായി ബന്ധപ്പെട്ട താങ്കൾ എടുത്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.