ഉപയോക്താവിന്റെ സംവാദം:Rajeshodayanchal

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സംവാദം നിലവറയിലുണ്ട്

ക്രൈസ്തവ കാളിദാസൻ[തിരുത്തുക]

അഹോ കഷ്ടം! കേവലം സമസ്യാപൂരണത്തിനു വേണ്ടി മാത്രമാണ് ഒരു കവിയെ ഇങ്ങനെ നിന്ദിച്ചത് എന്ന കണ്ടുപിടിത്തം ശുദ്ധ അസംബന്ധമായിരിക്കുന്നു. സമസ്യാപൂരണത്തിനു വേണ്ടിയോ പ്രാസപൂർത്തീകരണത്തിനു വേണ്ടിയോ ഇത്തരം കളിയാക്കലുകൾ പണ്ടുണ്ടായിരുന്നു എന്നത് അതിലും രസകരമായിരിക്കുന്നു. ലോകം കണ്ടതിൽ വച്ചേറ്റവും ശാസ്ത്ര പ്രകൃത്യ പ്രേമ സൌന്ദര്യാവബോധങ്ങളുണ്ടായിരുന്ന, വൈദേശികരെ പോലും അൽഭുതം കൊള്ളിച്ച കാളിദാസ മഹാപ്രതിഭയോട് കേവലം ശ്രീയേശുവിജയം എന്ന കാവ്യം കൊണ്ട് പ്രശസ്തനായ കട്ടക്കയത്തെ ഉപമിച്ചതിലെ ബുദ്ധിശൂന്യതയെയാണ് ഈ ചെറിയ കവിതയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. കേരളകാളിദാസൻ എന്നറിയപ്പെട്ട കോയിത്തമ്പുരാനെ ആരും ഇത്തരുണത്തിൽ കളിയാക്കിയതായി കേട്ടിട്ടില്ല. ഈ പ്രയോഗം അദ്ദേഹം അർഹിച്ചിരുന്നു എന്നത് തന്നെയാണ് അതിനുള്ള കാരണം. പ്രോ ക്രൈസ്തവ പത്രമായ ദീപികയിലെ ലേഖനങ്ങളായിരിക്കാം ഈ കണ്ടുപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. അന്ന് കലാ സാഹിത്യ രംഗത്ത് നില നിന്നിരുന്ന ഹൈന്ദവ മേൽക്കോയ്മ അന്യ മതസ്ഥരായ എഴുത്തുകാരെ പുച്ഛിച്ചിരുന്നു എന്നും തരം കിട്ടുമ്പോഴൊക്കെ കളിയാക്കാൻ ശ്രമിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കട്ടക്കയത്തെ ഇങ്ങനെ കളിയാക്കാൻ കാരണം അദ്ദേഹത്തെ കാളിദാസനോട് ഉപമിച്ചതിലെ രോഷമല്ലാതെ മറ്റൊന്നുമല്ല. ശിവപ്രസാദ് 16:39, 10 ഒക്ടോബർ 2013 (UTC)

ഭൂപട നിർമ്മാണത്തിലെ ജെർഹാർഡ്സ് മാർക്കാറ്റർ മാതൃക[തിരുത്തുക]

മെർക്കാറ്റർ പ്രക്ഷേപം എന്ന താൾ ഇപ്പോഴേ നിലവിലുണ്ട്. ഭൂപട നിർമ്മാണത്തിലെ ജെർഹാർഡ്സ് മാർക്കാറ്റർ മാതൃക എന്ന താളിൽ ചേർത്ത വിവരങ്ങൾ അങ്ങോട്ട് ലയിപ്പിക്കാമോ? -- റസിമാൻ ടി വി 21:56, 26 ഫെബ്രുവരി 2013 (UTC)

എന്റെ സേർച്ചിങ് ഗുണം കൊണ്ട് ഞാനത് കണ്ടില്ല. അങ്ങോട്ട് ലയിപ്പിച്ചേക്കാം... Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:50, 27 ഫെബ്രുവരി 2013 (UTC)

മംഗലാപുരം ടാങ്കർ ദുരന്തം[തിരുത്തുക]

ചാല ടാങ്കർ ദുരന്തം എന്ന താളാണ്‌ മംഗലാപുരം ടാങ്കർ ദുരന്തം പ്രേരണയായത്. ചാല ടാങ്കർ ദുരന്തം എന്ന താളിൽ ഇതുപോലെയുള്ള സംവാദം ഒന്നും കണ്ടില്ലല്ലോ! --♥Aswini (സംവാദം) 13:01, 11 ഏപ്രിൽ 2013 (UTC)

വോട്ടെടുപ്പുതാളിലെ അഭിപ്രായം[തിരുത്തുക]

എഡിറ്റിങ് കൂടുതലുള്ളതും ഉള്ളടക്കവികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതും ഒരു അയോഗ്യതയായി ആളുകൾ കണ്ടുവെന്ന് ഡോക്റ്റർ അജയ് പറഞ്ഞത് തെറ്റിദ്ധാരണ പരത്തണം എന്ന ഉദ്ദേശ്യത്തോടെ ആണെന്നു കരുതുന്നു.

ഈ പ്രസ്താവന താങ്കൾ നടത്തിയത് മറ്റാരുടെയോ ഏതോ പോസ്റ്റ് എന്റേതാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് ഞാൻ കരുതുന്നു. കാരണം ഇങ്ങനെയൊരു കാര്യം ഞാൻ പറഞ്ഞിട്ടേയില്ല. ബിപിന് ആൾക്കാർ എന്തെങ്കിലും അയോഗ്യത കണ്ടു എന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. താങ്കൾ നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താങ്കൾ മനഃപൂർവ്വമാണ് ഈ പ്രസ്താവന നടത്തിയതെങ്കിൽ ഞാൻ പറയാത്ത കാര്യം ആരോപിച്ച് എനിക്കെതിരേ തെറ്റിദ്ധാരണ പരത്തുക എന്ന ദുരുദ്ദേശത്തോടെയാണ് എന്നു ഞാൻ സംശയിക്കുന്നു. അല്ലെങ്കിൽ ദയവായി താങ്ക‌ളുടെ പിശക് അംഗീകരിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:16, 18 ഏപ്രിൽ 2013 (UTC)

താങ്കളുടെ സൗകര്യത്തിനായി തിരഞ്ഞെടുപ്പ് താളിൽ ബിപിന്റെ വോട്ടെടുപ്പ് സംബന്ധിച്ച് ഞാൻ നടത്തിയ പോസ്റ്റുകൾ കൂടി ചേർക്കുന്നു. \

താങ്കളുടെ സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പരാമർശത്തിനു മുൻപ് ഞാൻ നടത്തിയ പോസ്റ്റുകൾ
  • Symbol support vote.svg അനുകൂലിക്കുന്നു (കണ്ണൻ മാഷ്, അഡ്വക്കേറ്റ് സുജിത്ത്, ഇർവിൻ കാലിക്കട്ട് എന്നിവരും സജീവരായ ഉപയോക്താക്കളാണ്, വിക്കിപീഡിയയിലും പുറത്തും ധാരാളം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരുമാണ്. അടുത്ത നാമനിർദ്ദേശങ്ങൾക്ക് ഇവരെയും പരിഗണിക്കാവുന്നതല്ലേ എന്നൊരു തോന്നൽ.)
  • സിദ്ധാർത്ഥനോട് യോജിക്കുന്നു. മോശം അവസ്ഥയിൽ നിൽക്കുന്ന ഒരു താളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ യോഗ്യമായ താളാക്കുക, ഓൺലൈനായി ലഭ്യമല്ലാത്തതും ചരിത്രപ്രാധാന്യമു‌ള്ളതുമായ വാർത്തകൾ അവലംബമായി കൊണ്ടുവരാനുള്ള ശ്രമം നടത്തുക എന്നിങ്ങനെയുള്ള വഴിയിൽ പ്രവർത്തിക്കുകയും പ്രവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് ബിപിൻ എന്നാണ് ഞാൻ വിലയിരുത്തുന്നത്. പുതിയ കാര്യങ്ങൾ പഠിച്ച് ചെയ്യാൻ ശ്രമിക്കുന്നയാൾക്ക് എന്തായാലും കാര്യനിർവ്വാഹകന്റെ പുതിയ പണികളും ഏറ്റെടുത്ത് ചെയ്യാൻ സാധിക്കുമായിരുന്നു.
താങ്കളുടെ സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പരാമർശത്തിനു ശേഷം ഞാൻ നടത്തിയ പോസ്റ്റ്
  • I apologize for posting in English, but I cant use malayalam from this computer. But I feel that it is necessary to dispel the misunderstanding caused by Rajesh's post. I never said that people consider that Bipin's efforts to expand the contents and his focuz on editing articles is an inaligibility. I consider that as an eligibility. I also specifically said that given his ability to learn new things, he could have imbibed the skills necessary to be an administrator in no time. I was all for Bipin becoming an admin - I think you have misread my posts.

ഇതിൽ എവിടെയാണ് എഡിറ്റിങ് കൂടുതലുള്ളതും ഉള്ളടക്കവികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതും ഒരു അയോഗ്യതയായി ആളുകൾ കണ്ടുവെന്ന് ഞാൻ പറഞ്ഞത്?

താങ്കൾ തെറ്റിദ്ധരിച്ചാണ് പറഞ്ഞതെങ്കിൽ ഒരു ക്ഷമാപണവും പറഞ്ഞ വേദിയിൽ തന്നെ ഒരു തിരുത്തലും ഞാൻ പ്രതീക്ഷിക്കുന്നു. മനഃപൂർവ്വമാണ് ഇത് പറഞ്ഞതെങ്കിൽ ഇത് വ്യക്തിപരമായ ആക്രമണമായേ കാണാൻ സാധിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:53, 18 ഏപ്രിൽ 2013 (UTC)

തിരുത്തിനു വളരെ നന്ദി. മുകളിലത്തെ പോസ്റ്റ് കടന്നുപോയെങ്കിൽ ദയവായി ക്ഷമിക്കുക. വിഷമം കൊണ്ടാണ്. കുറച്ചു ദിവസങ്ങളായി ആൾക്കാർ എന്റെ പ്രവൃത്തികളിൽ ദുരുദ്ദേശം ആരോപിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:26, 18 ഏപ്രിൽ 2013 (UTC)

നയരൂപീകരണം ചർച്ച[തിരുത്തുക]

ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു 18:03, 21 മേയ് 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Rajeshodayanchal

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:47, 16 നവംബർ 2013 (UTC)

You have new messages
നമസ്കാരം, Rajeshodayanchal. താങ്കൾക്ക് സംവാദം:റിക്കി പോണ്ടിങ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കെ.എം.സി.ടി. കോളേജ്‌ ഓഫ് എഞ്ചിനീയറിംഗ്[തിരുത്തുക]

കെ.എം.സി.ടി. കോളേജ്‌ ഓഫ് എഞ്ചിനീയറിംഗ് എന്തുകൊണ്ടാണ് SD ഫലകമിട്ടത് ? ഇങ്ങനെയൊരു കോളേജില്ലേ ? പരസ്യമാണോ ! ഒന്ന് വ്യക്തമാക്കാമോ --മനോജ്‌ .കെ (സംവാദം) 11:23, 22 ഫെബ്രുവരി 2014 (UTC)


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan[തിരുത്തുക]

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:11, 10 മാർച്ച് 2014 (UTC)

സംഘാടക സമിതി / സ്വാഗതസംഘം എന്തായി.?[തിരുത്തുക]

വിക്കിസംഗമോത്സവം-2014 സംഘാടക സമിതി / സ്വാഗതസംഘം എന്തായി.? അതിനെ കുറിച്ചോരറിവും ഇല്ലല്ലോ.?

വല്ലതും നടക്ക്വോ.? എനിക്ക് തോന്നുന്നില്ല.. ഇനി 20 ദിവസംകൊണ്ട് എന്ത് ചെയ്യാനാണ്.? ഡിസംബർ 8 വരെ ഞാൻ ഫ്രീയാണ്. എന്റെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ വേണമെങ്കിൽ തൃശൂർ വന്ന് നിൽക്കാം.--ഇർഫാൻ ഇബ്രാഹിം സേട്ട് 09:25, 30 നവംബർ 2014 (UTC)

വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

WikiSangamothsavam-2015-logo.png

നമസ്കാരം! Rajeshodayanchal

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 08:40, 9 ഡിസംബർ 2015 (UTC)

GI edit-a-thon updates[തിരുത്തുക]

Geographical Indications in India collage.jpg

Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.

  1. Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
  2. Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
Prizes/Awards

Prizes/awards have not been finalized still. These are the current ideas:

  1. A special barnstar will be given to all the participants who will create or expand articles during this edit-a-thon;
  2. GI special postcards may be sent to successful participants;
  3. A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.

We'll keep you informed.

Train-a-Wikipedian

Biology-icon.png We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)

Rio Olympics Edit-a-thon[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)

Taluk[തിരുത്തുക]

subdivision of taluk is village. https://wiki.openstreetmap.org/wiki/Kerala#Divisions. panchayat and Municipality are political division. administrative division district, taluk and village -- നവീൻ ഫ്രാൻസിസ് (സംവാദം) 05:02, 15 നവംബർ 2016 (UTC)

നീ മെയിലയച്ച കാര്യങ്ങൾ ഇപ്പോൾ ഒന്ന് ഓടിച്ചു വായിച്ചു നോക്കി നവീൻ. താലൂക്ക് വിവരങ്ങൾ മാത്രമല്ല കൂടുതൽ കാര്യങ്ങൾ ഉണ്ട് എന്നൊരു ഗുണവും കണ്ടു. പലസ്ഥലത്തും ഉപകാരപ്രദമായി ഇവയെ ആശ്രയിക്കാവുന്നതാണ്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:05, 15 നവംബർ 2016 (UTC)

തുളു ആണ് ഔദ്യോഗിക ഭാഷ എങ്കിലും മലയാളം അംഗീകൃത ഭാഷയാണ്.???[തിരുത്തുക]

ഒടയഞ്ചാൽ എന്ന ലേഖനത്തിൽ കണ്ടു: "തുളു ആണ് ഔദ്യോഗിക ഭാഷ എങ്കിലും മലയാളം അംഗീകൃത ഭാഷയാണ്". കേരളത്തിലെ കാര്യമാണോ? അതോ ദക്ഷിണ കന്നഡയിലേയോ? Ramjchandran (സംവാദം) 20:03, 7 ഡിസംബർ 2016 (UTC)

അതിൽ കാര്യമൊന്നുമില്ല. തുളു സംസാരിക്കുന്നവർ തന്നെ ഇല്ലാന്നു പറയാം. ആരൊക്കെയോ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുന്നു. എവിടെയൊക്കെയോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെ കുടുത്തിട്ടുണ്ടായിരുന്നു. പല ലേഖനങ്ങളും മിക്സ് ചെയ്യേണ്ട അവസ്ഥയുണ്ട്. ആക്ടീവ് വിക്കിപീഡിയ എഡിറ്റേർസിന്റെ കുറവുകൊണ്ടാണിതൊക്കെ വരുന്നത് എന്നു തോന്നുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:48, 8 ഡിസംബർ 2016 (UTC)

ഒറ്റവരി ലേഖനമായി 2016 നവംബർ മുതൽ തുടരുന്നു.[തിരുത്തുക]

ബൊംബ്രാണ എന്ന ലേഖനത്തിൽ അത് ഒറ്റവരി ലേഖനമായി 2016 നവംബർ മുതൽ തുടരുന്നു എന്ന് ചേർത്തിട്ടുണ്ട്. ഈ ലേഖനം നിർമ്മിച്ചതു തന്നെ 18:15, 29 ഒക്ടോബർ 2016‎ നു ആണ്. നവംബർ 10നാണ് ഈ അറിയിപ്പു ചേർത്തിരിക്കുന്നത്. ഡിസംബർ 10നു ഒരു മാസം മാത്രമേ ആകുന്നുള്ളു ഈ ലേഖനം തുടങ്ങിയിട്ട്. സുഹൃത്തെ,

  • ഒറ്റവരി ലേഖനം എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത്?
  • ഈ ലേഖനത്തിൽ ഒരു വരി മാത്രമല്ല തുടക്കത്തിലേ ഉള്ളത്.
  • മലയാളം വിക്കിപീഡിയയിൽ ആകെയുള്ളത് 46,846 ലേഖനങ്ങൾ മാത്രം. അവയിൽ ഒറ്റവരി ലേഖനം എന്നു ചേർക്കാത്ത വർഷങ്ങൾ പഴക്കമുള്ള ലേഖനങ്ങൾ അനേകം ഉണ്ട്. (ഒറ്റവരിയാണ് മാനദണ്ഡമെങ്കിൽ)
  • അതുകൊണ്ട് ഒറ്റവരി ലേഖനം എന്നതിനുള്ള മാനദണ്ഡം എന്താണ്?
  • എത്ര നാൾകൊണ്ടാണ് ഒറ്റവരി ലേഖനം എന്ന് ഒരു ലേഖനത്തെ വിളിച്ച് ഫലകം ചേർക്കുന്നത്?
  • ഒറ്റവരി ലേഖനത്തിൽ അനേകം വരികളുണ്ടെങ്കിലും ഒറ്റവരി എന്നു കണക്കാക്കുമോ?(എത്ര വരിയാണ് മിനിമം വേണ്ടത്?)
  • ഒറ്റവരി ലേഖനമാണെങ്കിൽത്തന്നെ അതിനെ പൂർണ്ണ ലേഖനമാക്കാൻ അനേകം പേരുടെ പരിശ്രമം വേണ്ടിവരില്ലെ? അതിനു സമയവും വേണമല്ലൊ? അപ്പോൾ എതാനും മാസങ്ങൾകൊണ്ടോ ആഴ്ചകൾ കൊണ്ടോ ഒറ്റവരി മാറുമോ?

വ്യക്തമായ ഉത്തരം പ്രതീക്ഷിക്കുന്നു. --Ramjchandran (സംവാദം) 12:35, 17 ഡിസംബർ 2016 (UTC)

ഒറ്റവരി താനേ പൂർണലേഖനമായി മാറില്ലല്ലോ. അത് ശ്രദ്ധിക്കേണ്ടവരുടെ കാഴ്ചയിലേക്ക് എത്തിക്കാനുള്ള ഒരു വഴിയാണു ഫലകം. അതുവെച്ച് വിക്കിപീഡിയയിൽ എഡിറ്ററായി എത്താവുന്ന ആർക്കും സമ്പൂർണലേഖനമായി മാറ്റുന്നതിലേക്ക് അതിനെ ശ്രദ്ധിക്കാനും പറ്റും. ലേഖനം എഴുതുന്നവരൊക്കെ ഒറ്റവരിയാണോ പൂർണലേഖനമാണോ എഴുതുന്നത് എന്നു നോക്കാനൊന്നും ഞാനിതുവരെ പോയിട്ടില്ല. ഏതെങ്കിലും അടിസ്ഥാനത്തിൽ ഒരുകൂട്ടം ലേഖനങ്ങൾ ആവശ്യമായി വരുമ്പോളൊക്കെ അത് ചെക്ക് ചെയ്യും. കണ്ടന്റിനാണു പ്രാധന്യം, അല്ലാതെ അതുണ്ടാക്കിയ ഡേറ്റും ടൈമും ഒന്നും നോക്കാനും പോകാറില്ല. ഒറ്റവരി ലേഖനങ്ങൾ നിരവധി കാണും. പലതിനും ഈ ഫലകവും കാണും. ഫലകങ്ങളും വർഗങ്ങളും റഫറൻസസും ഇൻഫോ ബോക്സും വിട്ട് കണ്ടന്റായിട്ട് ഒരു ഫുൾസ്റ്റോപ്പിൽ തീരുന്ന ലേഖനങ്ങളിൽ എല്ലാം തന്നെ ഈ ഫലകവും ചേർത്തോളൂ. അതുതന്നെയാ ഒറ്റവരി എന്നതിനാൽ ഉദ്ദേശിക്കുന്നതും.
ഇത്ര നാളുകൾക്ക് ശേഷം ഒറ്റവരി ലേഖനം എന്നു വിളിക്കാം എന്നൊന്നും ഇല്ല. കാണുന്നയാൾ ഇതൊക്കെ എഴുതിയ ഡേറ്റും ടൈമും എഴുതിയ ആളുടെ പേരും നോക്കിയായിരിക്കില്ല ലേഖനം വായിക്കുന്നതും ആവശ്യമെങ്കിൽ ഇത്തരം ഫലകങ്ങൾ ചേർക്കുന്നതും. എഴുതുന്ന ആൾതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. എഴുതാൻ ഉദ്ദേശിക്കുന്ന ലേഖനം ഒരു നോട്ട്പാട് പോലുള്ള ടെക്സ്റ്റ് എഡിറ്ററിലോ മറ്റോ സേവ് ചെയ്ത് വെച്ച് കേമമാക്കിയാൽ നല്ലത്. ഒറ്റ കോപ്പി പേസ്റ്റിൽ നല്ല കണ്ടന്റ് വരികയും ചെയ്യുമല്ലോ. ഒറ്റവരി ലേഖനം എന്ന നില വിട്ട് അല്പം ഇൻഫോർമേറ്റീവാകും എന്ന പ്രാധാന്യം കൂടെയുണ്ട്.
ലേഖനം അനേകം വരികളായി കാണുന്നവർക്ക് മനസ്സിലായാൽ അത് ഒറ്റവരിയല്ല. വ്യക്തമായി പറഞ്ഞാൽ, വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ചിന്തിക്കുക. അത്രേയുള്ളൂ കാര്യം. ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ മുകളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. എഡിറ്റിങ് വിൻഡോയിലെ വരികളല്ല മറിച്ച് ഔട്പുട്ട് വിൻഡോയിൽ കാണുന്നതുതന്നെയാ മുഖ്യം. ഒറ്റവരി മാറാൻ വിഷയവുമായി അറിവുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ എളുപ്പം പറ്റും. അങ്ങനെയുള്ളവരിലേക്ക് ശ്രദ്ധ തിരിക്കാനും ഈ ഫലകം ഉഅപകരിക്കും. പൂർണലേഖനം എന്നൊക്കെ ചുമ്മാ പറയാമെന്നേ ഉള്ളൂ. തിരുത്തലുകൾ വന്നുകൊണ്ടേ ഇരിക്കണം. അതാണല്ലോ വിക്കിലേഖനങ്ങളുടെ ഒരു പ്രത്യേകതയും. ഒറ്റവരി എന്നത് ലേഖനത്തിന്റെ തുടക്കം എന്ന നിലയിൽ അല്ല; താഴോട്ട് കേമമായി തന്നെ കണ്ടന്റ് ഉണ്ടായാലും മതി.
ഇത്രയും പറഞ്ഞതിൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ? ചോദിച്ചോളൂ, അറിയാവുന്ന കാര്യങ്ങൾ തീർച്ചയായും പറയാം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:21, 18 ഡിസംബർ 2016 (UTC)