ഐ.ആർ.സി.
(IRC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഒരു കൂട്ടം ആളുകളുമായി തത്സമയം ഇന്റർനെറ്റ് അല്ലെങ്കിൽ ഒരു നെറ്റ്‌വർക്ക് ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു പ്രോട്ടോകോൾ ആണ് ഐ.ആർ.സി. അഥവാ ഇന്റർനെറ്റ് റിലേ ചാറ്റ് . 1988 ആഗസ്റ്റിൽ ജർക്കോ ഒയികരിനേൻ (Jarkko Oikarinen) ആണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. ക്ലയന്റ് സോഫ്റ്റ്‌വെയർ നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഐ.ആർ.സി ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.
വിവിധ ബ്രൗസറുകൾക്കുള്ള ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകൾ[തിരുത്തുക]
- വെബ്ചാറ്റ് ബ്രൗസർ വഴി പ്രവർത്തിക്കും പ്രത്യേകം സോഫ്റ്റ്‌വെയർ സജ്ജീകരിക്കേണ്ടതില്ല.
- ഓപ്പറ (ഓപ്പറയിൽ പ്ലഗ് ഇൻ ആവശ്യമില്ല. irc://irc.freenode.net എന്ന ലിങ്കിൽ ഞെക്കിയാൽ തനിയെ പുതിയ പേജ് തുറന്നു വരും, അതിൽ ചെല്ലപ്പേര് കയറ്റി സംവാദം ആരംഭിക്കാം)
- മോസില്ല ഫയർഫോക്സ് - ചാറ്റ്സില്ല
- മാക്ക് ഉപയോക്താക്കൾ, ഇൻ സ്ക്രിപ്റ്റ് ഉപയോഗിച്ചാൽ ബ്രൗസറിലേക്ക് നേരിട്ടു എഴുതാൻ സാധിക്കുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക.
മറ്റ് ഐ.ആർ.സി. ക്ലയന്റ് സോഫ്റ്റ്‌വെയറുകൾ[തിരുത്തുക]
- പിസി ചാറ്റ് - സുവഹനീയ (പോർട്ടബിൾ) വിൻഡോസ് ക്ലൈന്റ് സോഫ്റ്റ്‌വേർ.
- കെവി ഐആർസി - സുവഹനീയ (പോർട്ടബിൾ) വിൻഡോസ്/ലിനക്സ്/യുനിക്സ് ക്ലൈന്റ് സോഫ്റ്റ്‌വേർ.
- എം.ഐ.ആർ.സി - ഇന്റർനെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവർത്തിക്കും.