വിക്കിപീഡിയ സംവാദം:മലയാളം വിക്കിപീഡിയ പത്താം വാർഷികം/പിറന്നാൾ സമ്മാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്താം പിറന്നാളിന് എല്ലാ വിക്കിമീഡിയരും മലയാളം വിക്കിപീഡിയയിലെത്തേണ്ടേ ? പരമാവധി പേരെ അന്നേദിവസം വിക്കിപീഡിയയിൽ എത്തിക്കുക, എത്തുന്നവരൊക്കെ വിക്കിയിൽ എന്തെങ്കിലും പ്രവൃത്തികൾ ചെയ്യുക, അതാണ് പത്താം പിറന്നാളിന് വിക്കിപീഡിയയ്കായി നമുക്ക് ചെയ്യാനാവുന്നത്.

പത്താം പിറന്നാളിന് എത്തുന്നവർ ചെയ്യുന്നതെല്ലാം പിറന്നാൾ സമ്മാനമായി കൂട്ടാമല്ലോ. പിറന്നാൾ സമ്മാനങ്ങൾ നൽകുന്നവർക്കെല്ലാം ദശവർഷ താരകം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയുമാവാം. ഇത് ഒരു ഓൺലൈൻ പരിപാടിയായി ആവിഷ്കരിക്കാമെന്ന് തോന്നുന്നു. കൂട്ടിച്ചേർക്കലുകൾ വരുത്തുമല്ലോ --Adv.tksujith (സംവാദം) 01:59, 30 നവംബർ 2012 (UTC)[മറുപടി]

വിക്കിക്ക് പിറന്നാൾ ആശുകൾ നേരുവാൻ ഇതിന്റെ പദ്ധതി താളിൽ ഒപ്പുവെയ്കാന് എല്ലാവരോടും പറയണേ. ആർക്കും വലിയ ആവേശമൊന്നും കാണുന്നില്ലല്ലോ ? --Adv.tksujith (സംവാദം) 14:24, 3 ഡിസംബർ 2012 (UTC)[മറുപടി]
ചിത്രത്തിൽ ഹാപ്പി ബർത്ത്ഡേ എന്നതു മാറ്റി, പിറന്നാൾദിന ആശംസകൾ എന്നോ, ജന്മദിനാശംസകൾ എന്നോ ആക്കി മാറ്റാമായിരുന്നു സമാധാനം (സംവാദം) 04:57, 12 ഡിസംബർ 2012 (UTC)[മറുപടി]

അത് gif ഇമേജാണ്. തിരുത്താൻ പറ്റുമോ എന്നറിയില്ല... കൂടുതൽ മനോഹരമായ ചിത്രങ്ങൾ ഉണ്ടെങ്കിൽ അതിന് പകരമായി അപ്‌ലോഡ് ചെയ്തോളൂ...--Adv.tksujith (സംവാദം) 09:36, 12 ഡിസംബർ 2012 (UTC)[മറുപടി]