ഞാൻ എബിൻ ജോൺ വർഗ്ഗീസ്. പത്തനംതിട്ട ജില്ലയിലുള്ള ആറന്മുളയാണു എന്റെ സ്വദേശം. 2018 മുതൽ
ജോലിസംബന്ധമായി സിംഗപൂരിൽ താമസം.
2012 ഓഗസ്റ്റ് മുതലാണ് ഞാൻ മലയാളം വിക്കിയിൽ എഴുതാൻ തുടങ്ങിയത്. ക്രിക്കറ്റ്, ക്രിസ്തുമതം, ജീവചരിത്രങ്ങൾ, ഭക്ഷണം തുടങ്ങിയ വിഷയങ്ങളിൽ എനിക്ക് കൂടുതൽ താല്പര്യമുണ്ട്.
ഇവിടെ എനിക്ക് ലഭിക്കുന്ന എല്ലാ താരകവും മികച്ച അംഗീകാരമായി ഞാൻ കാണുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത, പേരുകളിലൂടെ മാത്രം പരിചയമുള്ള വിക്കീപീഡിയ സുഹൃത്തുക്കൾ തരുന്ന അംഗീകാരങ്ങൾക്ക് ഒരു പ്രത്യേക സുഖമുണ്ട്.
മികച്ച നാവാഗതവിക്കിപീഡിയനുള്ള ശലഭപുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun (സംവാദം) 17:41, 4 സെപ്റ്റംബർ 2012 (UTC)
ആഭ്യന്തര ക്രിക്കറ്റും മറ്റു ക്രിക്കറ്റ് വിഷയങ്ങളും ഇവിടെയെത്തിക്കുന്ന താങ്കൾക്ക് ഈ നക്ഷത്രം എഴുതാൻ വീണ്ടും ഇന്നിങ്ങ്സുകൾ നൽകട്ടെ എന്നാശംസിച്ചുകൊണ്ട് --എഴുത്തുകാരിസംവാദം 14:41, 30 ഡിസംബർ 2012 (UTC)
എന്റെയൊരൊപ്പ്--റോജി പാലാ (സംവാദം) 07:29, 31 ഡിസംബർ 2012 (UTC)
കുഞ്ഞുകുഞ്ഞു തിരുത്തലുകളിലൂടെ വിക്കിപീഡിയയെ സമ്പുഷ്ടമാക്കുന്നതിന് ഈ താരകം സമർപ്പിക്കുന്നു. ഇനിയും സധൈര്യം മുന്നോട്ടു പോകുക..സസ്നേഹം,--സുഗീഷ് (സംവാദം) 05:42, 1 ജൂൺ 2013 (UTC)
ലോകകപ്പ് ക്രിക്കറ്റിനെയും കളിക്കാരേയും സ്റ്റേഡിങ്ങളെയും വിക്കിയിലെത്തിക്കുന്ന താങ്കൾക്ക് ഈ നക്ഷത്രം. വീണ്ടും വീണ്ടും ഊർജ്ജിതമായി എഴുതാൻ ഇന്നിങ്ങ്സുകൾ നൽകട്ടെ എന്നാശംസിച്ചുകൊണ്ട് --രൺജിത്ത് സിജി {Ranjithsiji} ✉ 06:17, 11 ഫെബ്രുവരി 2015 (UTC)
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.