മലയാളം വിക്കിപീഡിയയിലേക്ക്സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
അവൾക്ക് കൂടുതൽ വിക്കിപീഡിയ ഉള്ളതിനാൽ നിങ്ങൾ അപ്‌ലോഡുചെയ്യുന്ന മറ്റൊരു ചിത്രം. ദയവായി ഒരു ചിത്രം മാത്രം.
സുഹൃത്തേ, താങ്കൾ ആദ്യം ഒരു വിക്കിപീഡിയ അംഗത്വം എടുക്കുക. ശേഷം താങ്കളുടെ കൈവശം പകർപ്പവകാശമുള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ വിക്കിപീഡിയയിലേക്ക് താങ്കൾക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാവുന്നതാണ്. -Akhil Aprem😀be happy16:18, 25 മേയ് 2020 (UTC)[മറുപടി]
എനിക്ക് അക്ക ഉണ്ട് ണ്ട് ഉണ്ടെങ്കിലും അത് തടഞ്ഞു. അതിനാൽ നിങ്ങൾ വാണി ഭോജനിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യും. ദയവായി
@Akhilaprem: താങ്കളുടെ താളിൽ താങ്കളുടെ അനുവാദമില്ലാതെ ഒരു ചെറിയ അഭിപ്രായം രേഖപെടുത്തുന്നു. ഹേയ് ബ്ലോക്ക് ചെയ്ത ഉപയോക്താവേ. ഇവിടെ ലേഖനങ്ങൾ സൃഷ്ടിക്കുന്നതും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും പബ്ലിസിറ്റിക്ക് വേണ്ടിയല്ല എന്ന് ഓർക്കുക. താളുകൾ സന്ദർശിക്കുന്ന ഏതൊരു ഉപയോക്താവിനും, അംഗത്വമുണ്ടെങ്കിലും ശെരി ഇല്ലെങ്കിലും ശെരി, പേര് വായിച്ച് ചിത്രം നോക്കുമ്പോൾ ആളെ മനസ്സിലാവണം. അത്രയേ ഉള്ളു. Adithyak1997 (സംവാദം) 17:41, 25 മേയ് 2020 (UTC)[മറുപടി]
മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വാഗതം. ട്രെസ്-2ബി എന്ന ലേഖനം തുടക്കമിട്ട താങ്കൾക്ക് നന്ദി. എന്നാൽ പ്രസ്തുത ലേഖനം ഈ വെബ്സൈറ്റിൽ നിന്നും പകർത്തിയതായി കാണുന്നു. ലേഖനത്തിലെ ഉള്ളടക്കത്തിൽ മാറ്റം വരുത്തുവാൻ ശ്രമിക്കുമല്ലോ? നല്ലൊരു വിക്കി അനുഭവം ആശംസിക്കുന്നു.--റോജി പാലാ17:48, 13 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഞാൻ പൗ എന്നാണ് അൻപതു കൊല്ലമായി എഴുതിയും വായിച്ചും പരിചയിച്ചിരിക്കുന്നത്. അതു മറന്ന് മറ്റൊന്നു പെട്ടെന്നു ശീലിക്കാനുള്ള ബുദ്ധിമുട്ട് അഖിൽ സമ്മതിക്കുമല്ലോ. പിന്നെ, പൗ-പൌ-കളിൽ ഒന്നു തെറ്റും മറ്റേത് ശരിയും ആണെന്ന് ഉറപ്പു പറയാനൊക്കുമോ? എന്റെ കയ്യിൽ ബൈബിൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ, അഖിലിന്റെ സന്ദേശം കിട്ടിയശേഷം മറിച്ചു നോക്കി. മലയാളത്തിലെ സത്യവേദപുസ്തകത്തിലും ക.നി.മൂ.സ. മാണിക്കത്തനാരുടെ, ഒരു നൂറ്റാണ്ടോളം മുൻപിറിങ്ങിയ പുതിയനിയമപരിഭാഷയിലും പൌ കണ്ടു. അവയൊഴിച്ച് ബാക്കിയുള്ളവയിലൊക്കെ പൗ ആണ്. കത്തോലിക്കരുടെ പി.ഒ.സി. മലയാളം ബൈബിൾ; എൻ.വി.കൃഷ്ണവാര്യരുടേയും മറ്റും സംശോധനയിൽ ഇറങ്ങിയ ഓശാന മലയാളം ബൈബിൾ; വീട്ടിലുള്ള പ്രാർത്ഥനപ്പുസ്തകം; കെ.പി. അപ്പന്റെ "ബൈബിൾ വെളിച്ചത്തിന്റെ കവചം" എന്നിവയൊക്കെ പൗ പക്ഷത്താണ്. സ്നേഹാശംസകളോടെGeorgekutty06:32, 6 ഒക്ടോബർ 2011 (UTC)[മറുപടി]
Image:St.sebastian church.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവുംപകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
താങ്കൾ ർ എന്ന ചില്ലക്ഷരത്തിനു പകരം മലയാളം അക്കമായ ൪ ആണുപയോഗിക്കുന്നത്. ഇത് തെറ്റാണ്. താങ്കൾ മലയാളം എഴുതാൻ ലിപ്യന്തരമാണുപയോഗിക്കുന്നതെങ്കിൽ കീബോർഡിലെ r എന്ന കീ ഞെക്കിയാൽ മതി. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. --അനൂപ് | Anoop 08:43, 7 ഒക്ടോബർ 2011 (UTC)[മറുപടി]
താങ്കൾ തുടങ്ങിയ ജോഷി ചിറയ്ക്കൽ എന്ന ലേഖനം വിക്കിപീഡിയൽ വരാൻ തക്ക ശ്രദ്ധേയതയില്ലെന്ന് സംശയിക്കുന്നു. പ്രസ്തുതവ്യക്തി ഏതെങ്കിലും വിധത്തിൽ പ്രശസ്തനാണെങ്കിൽ അക്കാര്യം ലേഖനത്തിൽ ചേർക്കുക. താങ്കൾക്ക് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകണമെന്നുണ്ടെങ്കിൽ സംവാദം:ജോഷി ചിറയ്ക്കൽ എന്ന താളിൽ അത് നൽകുക. സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സുനിൽ) 16:14, 7 ഒക്ടോബർ 2011 (UTC)[മറുപടി]
ഇരട്ടലേഖനങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ മുകളിലെ കോളത്തിൽ ഒന്നു തിരഞ്ഞു നോക്കിയിട്ട് തുടങ്ങുന്നത് നന്നായിരിക്കും. അല്ലെങ്കിൽ പ്രധാനതാളിൽ നിന്നും അക്ഷരങ്ങൾ വഴി ലേഖനങ്ങളിൽ എത്തിപ്പെടാം--റോജി പാലാ17:20, 2 നവംബർ 2011 (UTC)[മറുപടി]
ഈ താളിൽ അഖിൽ ചേർത്ത യേശു വചനങ്ങളിൽ ചെറിയ മാറ്റം വേണമെന്ന് തോന്നുന്നു. ഉള്ളവനു പിന്നേയും നല്കപ്പെടും; ഇല്ലാത്തവനിൽ നിന്ന് ഉണ്ടെന്ന് അവൻ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും എന്ന വാക്യം യേശു പറഞ്ഞ Parable of Talents അഥവാ താലന്തുകളുടെ ഉപമ(ലൂക്കാ 19:12-27, മത്തായി 25:14-30)യുടെ ഒരു ഭാഗമാണ്. അതിനാൽ ഇത്രയും മാത്രം ഉദ്ധരണിയായി ഉപയോഗിക്കുമ്പോൾ ആശയക്കുഴപ്പമുണ്ടാകും. മാത്രമല്ല, ഇതു പറയുന്നത് യേശുവല്ല, യേശുവിന്റെ ഉപമയിലെ യജമാനകഥാപാത്രമാണ്. ശരിയായ വിനയോഗം നടത്താതെ, തനിക്ക് ലഭിച്ച താലന്ത് കുഴിച്ചിട്ടിരുന്ന അലസനായ ദാസന്റെ താലന്ത് എടുത്ത് സ്വപ്രയത്നം മൂലം അവ വർദ്ധിപ്പിച്ച വിശ്വസ്തദാസന് നൽകപ്പെടുമെന്നതാണല്ലോ ഈ ഉപമയുടെ സാരം. അതുപോലെ ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ട്' പോലെയുള്ള വാക്യങ്ങൾക്ക് പകരം അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും പോലെ പൊതുപ്രസക്തമായ വാക്യങ്ങളാവും അഭികാമ്യം എന്നും ഒരു അഭിപ്രായമുണ്ട്. ഇത്തരം മാറ്റങ്ങൾ അവിടെ വരുത്തുന്നതിൽ വിരോധമില്ലല്ലോ? -Johnchacks03:52, 6 നവംബർ 2011 (UTC)[മറുപടി]
ഫേസ്ബുക്കിലിട്ട ചിത്രങ്ങൾ അതിന്റെ ഉടമസ്ഥന് പകർപ്പവകാശമുള്ളതാണ്. അത്തരം ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കണമെങ്കിൽ ചിത്രമെടുത്തയാളുടെ/പകർപ്പവകാശ-ഉടമയുടെ അനുവാദം (ചിത്രം സ്വതന്ത്രന്ത്രാനുമതിയിൽ പ്രസിദ്ധീകരിക്കാനുള്ള) അനുവാദം വേണ്ടതാണ്. അല്ലെങ്കിൽ ഉടമ, സ്വതന്ത്രാനുമതിയിൽ ഇവിടെ അപ്‌ലോഡ് ചെയ്യണം/മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കണം. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുമല്ലോ? ആശംസകളോടെ --Vssun (സംവാദം) 02:49, 12 ഡിസംബർ 2011 (UTC)[മറുപടി]
Akhil_Aprem എന്നതാൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിക്കിപീഡിയയുടെ കീഴ്വഴക്കമനുസരിച്ച് ഉപയോക്താക്കളുടെ പേരിൽ താൾ തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. prettyurl ഫലകത്തിന് വേണ്ടിയാണെങ്കിൽ user:Akhilaprem ഉപയോഗിച്ചോളൂ. അതിന് തിരിച്ചുവിടൽ താളിന്റെ ആവശ്യമില്ല. ആശംസകളോടെ --മനോജ് .കെ10:12, 7 ജനുവരി 2012 (UTC)[മറുപടി]
ലേഖനങ്ങളിൽ താങ്കൾ ഒരോ സെന്റൻസിന്റെയും അവസാനവും നൽകുന്ന കുത്തുകൾ (.) ആ വരിയോട് ചേർത്തു നിർത്താൻ ശ്രദ്ധിക്കുമല്ലോ? കുത്തിനു ശേഷം ഒരു സ്പേസ് നൽകി അടുത്ത സെന്റൻസ് എഴുതുക.--റോജി പാലാ (സംവാദം) 04:37, 20 ജനുവരി 2012 (UTC)[മറുപടി]
പ്രമാണം:Meghana-raj.jpg എന്ന ചിത്രം ന്യായോപയോഗത്തിന്റെ പരിധിയിൽ വരില്ല. ഇതേ വിവരം നൽകുന്ന സ്വതന്ത്രമായ തത്തുല്യപ്രമാണത്തിന്റെ അഭാവത്തിലും, അത് നിർമ്മിക്കാൻ സാധ്യമല്ലെന്നിരിക്കിലും മാത്രമേ ന്യായോപയോഗമാകുകയുള്ളു. വ്യക്തി ജീവിച്ചിരിപ്പില്ലെങ്കിൽ ഇനി ചിത്രം എടുക്കാൻ സാധിക്കില്ല എന്ന കാരണത്താൽ മാത്രമാണ് ന്യായോപയോഗമായി ഉപയോഗിക്കുന്നത്. അതിനാൽ ചിത്രം നീക്കം ചെയ്യുന്നു. --റോജി പാലാ (സംവാദം) 17:35, 29 ജനുവരി 2012 (UTC)[മറുപടി]
നമസ്കാരം, Akhilaprem, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം!
ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.
നമ്മുടെ പ്രധാന ലക്ഷ്യം ലേഖനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഇതിൽ വരുന്ന ആർക്കെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് താങ്കളാലാവും വിധം സഹായിക്കുക. അതുപോലെ താങ്കളുടെ സംശയങ്ങൾ പദ്ധതി സംവാദ താളിലോ, ലേഖനത്തേ സംബന്ധിച്ചാണെങ്കിൽ അതിന്റെ സംവാദതാളിലോ ഉന്നയിക്കുക.
പലപ്പോഴും ശ്രദ്ധേയത, പരിശോധനായോഗ്യത എന്നീ നയങ്ങൾക്കെതിരായ താളുകൾ സംരക്ഷിക്കാൻ ആവശ്യമുണ്ടാകാം. ഇത് നിലനിർത്താൻ സാധ്യമല്ലെങ്കിൽ അതിന് ഒരു ഇതരമാർഗ്ഗമുണ്ടെങ്കിൽ അത് അവലംബിക്കുക. അല്ലെങ്കിൽ അതിന്റെ കാര്യകാരണങ്ങൾ അതിന്റെ ഒഴിവാക്കൽ ചർച്ചയിൽ വിശദീകരിക്കുക. പല പുതിയ ഉപയോക്താക്കളും ആദ്യമേ സൃഷ്ടിച്ച ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെടുമ്പോൾ അത് ഒരു കടിച്ചുകീറൽ ആയി തോന്നാനിടയുണ്ട്. അവർ സൃഷ്ടിക്കുന്ന ലേഖങ്ങൾക്ക് ആദ്യമേ തന്നെ ഒരു നീക്കം ചെയ്യൽ അനുഭവം ഉണ്ടായാൽ അവരെ പരസ്പരബഹുമാനത്തോടെയുംഅത്യധികം പരിഗണനയോടെയും പറഞ്ഞുമനസ്സിലാക്കുകയും അവർക്ക് വിക്കിപീഡിയയിലേക്ക് ഔദ്യോഗികമായി {{സ്വാഗതം}} നൽകി വിക്കിപീഡിയയിലെ നയങ്ങളെക്കുറിച്ച് അറിവുണ്ടാക്കാവുന്നതാണ്.
നമ്മുടെ പ്രധാന ലക്ഷ്യം രക്ഷിക്കാവുന്ന ലേഖനങ്ങൾ മികവുറ്റതാക്കുക എന്നതണ്. ഇതിനു താഴെക്കാണുന്ന പട്ടികയിൽ ഇപ്പോൾ സംരക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങൾ കാണാവുന്നതാണ്.ഇത് നിങ്ങളുടെ ഉപയോക്തൃതാളിൽ ചേർക്കുന്നതിന് {{ARS/Tagged}} എന്ന ഫലകം ഉപയോക്തൃപേജിൽ നൽകുക.
താങ്കളുടെ ആവശ്യപ്രകാരം മുൻപ്രാപനത്തിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ ഉപകരണം ഉപയോഗിക്കുന്നതിനു മുൻപ് മുൻപ്രാപനം എന്ന താൾ വായിക്കുമല്ലോ? നല്ല ഒരു വിക്കി അനുഭവം ആശംസിക്കുന്നു.--കിരൺഗോപി07:03, 24 ഫെബ്രുവരി 2012 (UTC)[മറുപടി]
വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. വിദ്യാർത്ഥികളുടെ ഗവേഷണങ്ങൾക്ക് (പ്രൊജെക്ട്കൾക്ക്) വിക്കിപീഡിയ എത്രമാത്രം സഹായകമാണ് എന്ന വിഷയത്തെക്കുറിച്ച് ഒരു കുഞ്ഞു പ്രബന്ധം സമർപ്പിക്കാമോ? അങ്ങനെ സ്കൂൾ വിദ്യാർത്ഥികളിൽ വരെ വിക്കിമീഡിയന്മാർ ഉണ്ട് എന്ന സന്ദേശം പൊതുജനത്തിനു നൽകാനും കഴിയും. പ്രബന്ധമെഴുതാൻ സഹായമെന്തെങ്കിലും വേണമെങ്കിൽ എന്നെ അറിയിക്കുമല്ലോ. രാജ്യന്തര വിക്കികോൺഫറൻസുകളിൽ ഭാവിയിൽ പങ്കെടുക്കുമ്പോൾ ഈ അവതരണം ഒരു മുതൽക്കൂട്ടായിരിക്കും. സസ്നേഹം --Netha Hussain (സംവാദം) 15:55, 27 ഫെബ്രുവരി 2012 (UTC)[മറുപടി]
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...
രണ്ടു 'ലെ'കൾ(ആധാരികാഭാസം) ഒരു വാക്യത്തിൽ വരുന്നത് ഒഴിവാക്കുന്നത് നന്നയിരിക്കും,കേൾക്കനുള്ള സുഖം മത്രമല്ല കാരണം- ലെ വിശേഷകത്വസൂചകങ്ങളാണെന്നതുകൂടിയാണ് കാരണം.ആദ്യത്തെ നാമപദം ആധാരികയിൽ എഴുതുന്നതാണ് ഇക്കാലത്ത് പത്രപ്രവർത്തകരുടെ രീതി. അതു സ്വീകരിക്കുന്നതകും ഉത്തമം. വെറുതെ 'കേരളത്തിലെ ഒരു പ്രധാനപാതയാണ് --- എന്നെഴുതിയാലും തരക്കേടില്ല. ഇന്ത്യയിലാണ് കേരളം എന്ന് മലയാളം വിക്കിയനെ പറഞ്ഞുമനസ്സിലാക്കേണ്ടതുണ്ടോ.ബിനു (സംവാദം) 05:58, 14 മേയ് 2012 (UTC)ബിനു 13:44, 6 മേയ് 2012 (UTC)kjbinukj[മറുപടി]
നമസ്കാരം Akhilaprem, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സംവാദം) 17:09, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ ഓട്ടോമൊബൈലിനെക്കുറിച്ച് മലയാളത്തിൽ ഒന്നുരണ്ട് പുസ്തകങ്ങളുണ്ട്. സമയം കിട്ടുമ്പോൾ വിക്കിയിലെഴുതാൻ വേണ്ടി ശേഖരിച്ച് വച്ചവയാണ്. സ്കാൻ ചെയ്യാൻ സമയം കിട്ടിയാൽ പേഴ്സണൽ ആയി അയച്ച് തരാട്ടോ. :)
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞംവിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...
പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
പ്രിയ സുഹൃത്തേ,
ഏഷ്യൻ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.
കിഴക്കൻ ജർമ്മനിയിലുള്ളവർ സംസാരിക്കുന്നതിൽ നിന്നും വ്യത്യാസമുണ്ട് പടിഞ്ഞാറേ ഭാഗത്തുള്ളവരുടെ ഉച്ഛാരണം. തദ്ദേശവാസികളുടെ ഉച്ഛാരണം മലയാളത്തിൽ എഴുതിയാൽ 'യൂലിഹ്' ആണ് കൂടുതൽ സാമ്യം എന്നാണ് മനസ്സിലായത്. Ishtham (സംവാദം) 11:08, 22 മേയ് 2020 (UTC)[മറുപടി]
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
Can you create the article en:Laacher See, which is the third most powerful volcano in Europe after Campi Flegrei and Santorini, in Malayalam Wikipedia?
വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.