Jump to content

ചോക്കലേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചോക്ലേറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Chocolate
ചോക്ലേറ്റുകൾ
Main ingredientsChocolate liquor, cocoa butter for white chocolate, often with added sugar

കൊക്കോ ചെടിയുടെ വിത്ത് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരുതരം ഭക്ഷണ പദാർത്ഥമാണ് ചോക്കലേറ്റ്. തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് കൊക്കോയുടെ ജന്മനാട്. കുറഞ്ഞത് മൂന്ന് സഹസ്രാബ്ദങ്ങളായി ഇത് മദ്ധ്യ അമേരിക്കയിലും മെക്സിക്കോയിലും കൃഷി ചെയ്യപ്പെടുന്നുണ്ട്.

ചരിത്രം

[തിരുത്തുക]

മിക്ക മിസോഅമേരിക്കൻ വർഗ്ഗങ്ങളും കൊക്കോ പാനീയങ്ങൾ നിർമിച്ചിരുന്നു. മായന്മാരും ആസ്ടെക്കുകളും കൊക്കൊ ഉപയോഗിച്ച് ക്സൊകൊലറ്റ്ൽ(xocolātl) എന്നൊരു പാനീയം നിർമിച്ചിരുന്നു. കയ്പ്പുള്ള വെള്ളം എന്നാണ് ആ നഹ്വാറ്റ്ൽ വാക്കിന്റെ അർത്ഥം.

സംസ്കരണരീതി

[തിരുത്തുക]

കടുത്ത കയ്പ്പ് രുചിയാണ് കൊക്കോ കുരുവിന്. അതിന്റെ പ്രത്യേക രുചിയും മണവും‍ ലഭിക്കുന്നതിന് ആദ്യം കൊക്കോ വിത്ത് പുളിപ്പിക്കുന്നു. പുളിപ്പിച്ച ശേഷം അതിനെ ഉണക്കി, വൃത്തിയാക്കി, ചുട്ടെടുക്കുന്നു.[1] പിന്നീട് പുറന്തോടിളക്കി കൊക്കോ നിബ്ബുകൾ ശേഖരിക്കുന്നു. നിബ്ബുകൾ പൊടിച്ച് ദ്രാവകരൂപത്തിലഅക്കുന്നു. അങ്ങനെ ലഭിക്കുന്ന ശുദ്ധ രൂപത്തിലുള്ള ദ്രാവക ചോക്കലെറ്റിനെ ചോക്കലെറ്റ് ലിക്വർ എന്ന് പറയുന്നു. ഇതിനെ പിന്നീട് സംസ്കരിച്ച് കൊക്കോ സോളിഡ്, കൊക്കോ ബട്ടർ ഇവയിലേതെങ്കിലും രൂപത്തിലാക്കുന്നു.[1]

വിവിധതരം ചോക്ലേറ്റുകൾ

[തിരുത്തുക]
മലേഷ്യയിലെ ഒരു ചോക്കലേറ്റ് നിർമ്മാണശാലയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ രൂപങ്ങളിലുള്ള ചോക്കലേറ്റുകൾ

ശുദ്ധവും മധുരം ചേർക്കാത്തതുമായ ചോക്കലേറ്റിൽ കൊക്കോ സോളിഡും കൊക്കോ ബട്ടറും പല അനുപാതത്തിൽ അടങ്ങിയിരിക്കും. പഞ്ചസാര ചേർത്ത മധുരമുള്ള ചോക്കലേറ്റാണ് (സ്വീറ്റ് ചോക്കലേറ്റ്) ഇന്ന് കൂടുതലും ഉപയോഗിക്കപ്പെടുന്നത്. മധുരമുള്ള ചോക്കലേറ്റിനൊപ്പം പാൽപ്പൊടിയോ കുറുക്കിയ പാലോ ചേർത്ത് ഉണ്ടാക്കുന്നതാണ് മിൽക്ക് ചോക്കലേറ്റ്. കൊക്കോ ബട്ടർ, പാൽ, പഞ്ചസാര എന്നിവടങ്ങുന്നതും കൊക്കോ സോളിഡ് ഇല്ലാത്തതുമായ ചോക്കലേറ്റാണ് വെളുത്ത ചോക്കലേറ്റ് (വൈറ്റ് ചോക്കലേറ്റ്).

ഇന്ന് ലോകത്തിൽ ഏറ്റവും ജനപ്രിയമായ ഫ്ലേവറുകളിലൊന്നാണ് ചോക്കലേറ്റ്. പല ആഘോഷങ്ങളിലും പ്രത്യേക രൂപത്തിലുള്ള ചോക്കലേറ്റ് സമ്മാനിക്കുന്നത് ഒരു പതിവായിക്കഴിഞ്ഞിരിക്കുന്നു. ഈസ്റ്ററിലെ ചോക്കളേറ്റ് ബണ്ണികളും എഗ്ഗുകളും, ഹനുക്കായിലെ ചോക്കലേറ്റ് നാണയങ്ങളും, ക്രിസ്തുമസിലെ സാന്റക്ലോസിന്റെയും മറ്റും രൂപത്തിലുള്ള ചോക്കലേറ്റ് വാലന്റൈൻസ് ദിനത്തിലെ ഹൃദയ രൂപത്തിലുള്ള ചോക്കലേറ്റും ചില ഉദാഹരണങ്ങൾ.തണുത്തതും ചൂടുള്ളതുമായ പാനീയങ്ങളിൽ ചേർത്ത് ചോക്കലേറ്റ് മിൽക്ക്, ഹോട്ട് ചോക്കലേറ്റ് എന്നിവ നിർമ്മിക്കുന്നതിനും ചോക്കലേറ്റ് ഉപയോഗിക്കുന്നു.[2]

ആരോഗ്യ വശങ്ങൾ

[തിരുത്തുക]

ചോക്കലേറ്റിന്റെ മിതമായ ഉപയോഗം ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദ്രോഗ കാരണമാകുന്ന എ.ഡി.എൽ. കോളസ്ട്രോലിന്റെ ഓക്സീകരണ പ്രക്രിയയെ ചോക്കലേറ്റിലുള്ള പോളിഫീനോളുകൾ തടയുന്നതു മൂലം ഹൃദയാഘാത സാധ്യത കുറയുന്നു. ഹൃദ്രോഗത്തിനും ഇൻസുലിൻ പ്രതിരോധത്തിനും ഉള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന തിയോബ്രോമിൻ എന്ന സംയുക്തം ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.[3] ചോക്‌ലേറ്റ് രക്തസമ്മർദം കുറക്കാനും ശരിയായ അളവിൽ നില നിർത്താനും സഹായിക്കുന്നുണ്ട്.[4] അമിതമായാൽ ചോക്ളേറ്റിൽ അടങ്ങിയിട്ടുള്ള കഫീൻ കഫീൻ ആസക്തി ഉണ്ടാക്കിയേക്കാം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "നല്ല ചോക്ലേറ്റ് തിരിച്ചറിയാൻ അഞ്ച് വഴികൾ". Retrieved 2022-09-22.
  2. "ചോക്ലേറ്റ് കേക്ക്".
  3. "കിടക്കാൻ നേരം ചോക്കലേറ്റ് കഴിയ്ക്കരുത്, കാരണം..." Retrieved 2022-09-22.
  4. "ദിവസവും ചോക്‌ലേറ്റ് കഴിച്ചോളൂ; ഗുണങ്ങൾ ഇങ്ങനെ". Retrieved 2022-09-22.
"https://ml.wikipedia.org/w/index.php?title=ചോക്കലേറ്റ്&oldid=3782004" എന്ന താളിൽനിന്ന് ശേഖരിച്ചത്