തിയോബ്രോമിൻ
![]() | |
![]() | |
Systematic (IUPAC) name | |
---|---|
3,7-dimethyl-1H-purine-2,6-dione | |
Clinical data | |
Routes of administration | Oral |
Legal status | |
Legal status |
|
Pharmacokinetic data | |
Metabolism | Hepatic demethylation and oxidation |
Biological half-life | 7.1±0.7 hours |
Excretion | Renal (10% unchanged, rest as metabolites) |
Identifiers | |
CAS Number | 83-67-0 ![]() |
ATC code | C03BD01 (WHO) R03DA07 |
PubChem | CID 5429 |
DrugBank | DB01412 ![]() |
ChemSpider | 5236 ![]() |
UNII | OBD445WZ5P ![]() |
KEGG | C07480 ![]() |
ChEBI | CHEBI:28946 ![]() |
ChEMBL | CHEMBL1114 ![]() |
Synonyms | xantheose diurobromine 3,7-dimethylxanthine |
Chemical data | |
Formula | C7H8N4O2[1] |
Molar mass | 180.164 g/mol |
| |
| |
![]() ![]() |
ഒരു ആൽക്കലോയ്ഡാണു് തിയോബ്രോമിൻ. കൊക്കോ, ചോക്കളേറ്റ് വ്യവസായങ്ങളുടെ ഒരു ഉപോത്പന്നമായ തിയോബ്രോമിൻ കൊക്കോച്ചെടി(Theobroma cacoa)യുടെ പഴുത്തുണങ്ങിയ വിത്തിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്.
കാപ്പിയിലടങ്ങിയിട്ടുള്ള കഫീൻ, തേയിലയിലടങ്ങിയിട്ടുള്ള തിയോഫൈലീൻ, തിയോബ്രോമിൻ എന്നീ ആൽക്കലോയിഡുകൾക്കു സമാനമായ ഘടനയും പ്രവർത്തനവുമാനുള്ളതു്. കഫീൻ, തിയോബ്രോമിൻ, തിയോഫൈലീൻ എന്നീ മൂന്ന് ആൽക്കലോയിഡുകളെയും ഒന്നിച്ച് സാന്തീനുകളെന്നാണു പറയുന്നതു്.[1]


ഉപയോഗങ്ങൾ[തിരുത്തുക]
മറ്റ് സാന്തീനുകളെപ്പോലെ തിയോബ്രോമിനും കേന്ദ്ര നാഡീ വ്യൂഹത്തിനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. കോക്കോ പാനീയങ്ങളുടെ ഉത്തേജക ഗുണത്തിന് പ്രധാന കാരണം തിയോബ്രോമിനാണ്. ശരീരത്തിലുണ്ടാകുന്ന പല തരത്തിലുള്ള നീർവീക്കങ്ങളുടെ ചികിത്സയ്ക്ക് ഒരു മൂത്ര സംവർധകമായി തിയോബ്രോമിൻ ഉപയോഗിക്കാറുണ്ട്. ഹൃദയപേശികൾക്ക് അയവു വരുത്തുവാനും അൻജൈന(Angina)യുണ്ടാകുമ്പോൾ ഹൃദയത്തിലെ രക്തക്കുഴലുകളിൽ രക്തയോട്ടം കൂട്ടുവാനും തിയോബ്രോമിൻ ഉപയോഗിക്കുന്നു. ജലത്തിലും മറ്റു സാധാരണ ലായകങ്ങളിലും വളരെ കുറച്ചു മാത്രമേ ലയിക്കുകയുള്ളൂ. അതിനാൽ കൂടുതൽ ലേയമായ മിശ്രിതങ്ങളുടെ രൂപത്തിലാണ് തിയോബ്രോമിൻ ഉപയോഗിക്കുന്നത്.