ദേവി പ്രസാദ് ഷെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. ദേവി പ്രസാദ് ഷെട്ടി

പ്രശസ്തനായ ഒരു ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനാണ് ഡോ. ദേവി പ്രസാദ് ഷെട്ടി. വൈദ്യശാസ്ത്ര രംഗത്തെ ഇദ്ദേഹത്തിന്റെ സേവനങ്ങൾ കണക്കിലെടുത്തു കൊണ്ട് 2012-ൽ പത്മഭൂഷൺ പുരസ്കാരം നൽകപ്പെട്ടു.[1]

ജീവിതരേഖ[തിരുത്തുക]

കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിലുൾപ്പെട്ട കിന്നിഗോളി ഗ്രാമത്തിൽ ജനനം.[2] മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും എം.എസും നേടിയ ശേഷം ലണ്ടനിലെ ഗൈസ് ഹോസ്പിറ്റൽ, ബ്രോംപ്റ്റൺ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പരിശീലനം നേടി. പിന്നീട് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിന്നസോട്ട മെഡിക്കൽ സ്കൂളിൽ ഇന്റർനാഷണൽ ഹെൽത്ത് പ്രഫസർ, ബാംഗ്ലൂരിലെ രാജീവ്ഗാന്ധി ഓഫ് ഹെൽത്ത് സയൻസിൽ പ്രഫസർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.[3]

2012-ൽ ബാംഗ്ലൂർ നഗരപരിധിക്ക് പുറത്തുള്ള ബൊമ്മസാന്ദ്ര എന്ന സ്ഥലത്ത് ഇദ്ദേഹം നാരായണ ഹൃദയാലയ എന്ന മൾട്ടി-സ്പെഷാലിറ്റി ആശുപത്രിക്ക് തുടക്കമിട്ടു. കാർഡിയോളജിക്ക് പുറമേ ന്യൂറോസർജറി, പീഡിയാട്രിക് സർജറി, ഹെമെറ്റോളജി, നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

കിരൺ മജുംദാർ ഷായുടെ ബയോക്കോണുമായി ചേർന്ന് ആരോഗ്യരക്ഷായോജനക്കു തുടക്കമിട്ടു. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന 'യശസ്വിനി' നടപ്പാക്കാൻ കർണാടക സർക്കാരിനു പ്രേരണയായത് ഡോ. ഷെട്ടിയായിരുന്നു.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ പുരസ്കാരം - 2012
  • സർ എം.വിശ്വേശരയ്യ സ്മാരക പുരസ്കാരം -2003
  • ഡോ. ബി.സി. റോയ് പുരസ്കാരം- 2003
  • കർണാടക രാജ്യോൽസവ പുരസ്കാരം -200

അവലംബം[തിരുത്തുക]

  1. "പത്മ പുരസ്കാരങ്ങൾ". pib. January 27, 2013. ശേഖരിച്ചത് January 27, 2013. 
  2. http://indiatoday.intoday.in/story/heart-surgeon-devi-prasad-shetty/1/107081.html
  3. 3.0 3.1 "ദരിദ്രർക്ക് മികച്ച ചികിത്സ: ഡോ.ഷെട്ടിയുടെ സ്വപ്നം". മലയാള മനോരമ, പേജ് 2. ജനുവരി 26, 2012. 
"https://ml.wikipedia.org/w/index.php?title=ദേവി_പ്രസാദ്_ഷെട്ടി&oldid=2784546" എന്ന താളിൽനിന്നു ശേഖരിച്ചത്