കൊല്ലയിൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kollayil Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലയിൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°23′30″N 77°7′59″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾനടൂർക്കൊല്ല, മാങ്കോട്ടുകോണം, പെരുമ്പോട്ടുകോണം, മഞ്ചവിളാകം, മലയിൽക്കട, പാങ്കോട്ടുകോണം, ചാരുവിളാകം, മേക്കൊല്ല, പൂവത്തൂർ, ധനുവച്ചപുരം, കൊറ്റാമം, പുതുശ്ശേരിമഠം, എയ്തുകൊണ്ടകാണി, ഉദിയൻകുളങ്ങര, ദേവേശ്വരം, പനയംമൂല
ജനസംഖ്യ
ജനസംഖ്യ21,491 (2001) Edit this on Wikidata
പുരുഷന്മാർ• 10,601 (2001) Edit this on Wikidata
സ്ത്രീകൾ• 10,890 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.08 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221796
LSG• G010902
SEC• G01009
Map

തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 13.73 ച.കി.മീ വിസ്തൃതിയുള്ള കൊല്ലയിൽ ഗ്രാമപഞ്ചായത്ത്. 1953 ആഗസ്റ്റ് 15-നാണ് ധനുവച്ചപുരം ആസ്ഥാനമായി ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പെരുങ്കടവിള
വിസ്തീര്ണ്ണം 13.73 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,491
പുരുഷന്മാർ 10,601
സ്ത്രീകൾ 10,890
ജനസാന്ദ്രത 1565
സ്ത്രീ : പുരുഷ അനുപാതം 1027
സാക്ഷരത 91.08%

1953-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് തിരുവനന്തപുരം ജില്ലയിൽ ധനുവച്ചപുരം ആസ്ഥാനമായി കൊല്ലയിൽ പഞ്ചായത്ത് നിലവിൽ വരുന്നത്.15-8-1953-ൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യയോഗം ചേർന്ന് പ്രസിഡന്റായി എ.നീലകണ്ഠപിള്ളയേയും വൈസ് പ്രസിഡന്റായി കെ.രാഘവൻപിള്ളയേയും ഐകകണ്ഠേന തെരഞ്ഞെടുത്തു. നാഷണൽ ഹൈവേ (47)യോടു തൊട്ടുകിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് കൊല്ലയിൽ. വയലേലകളും ഫലഭൂയിഷ്ഠവും കാർഷിക പ്രധാനവുമായ കൊല്ലയിൽ പഞ്ചായത്തിന് 13.73 ചതുരശ്രകിലോമീറ്റർ വിസ്തൃതിയാണുള്ളത്. അർജ്ജുനൻ അമ്പ് എയ്തുവിട്ട ശേഷം വില്ല് താഴെ വെച്ചുവെന്നും അങ്ങനെ ഈ സ്ഥലത്തിന് “ധനുവച്ചപുരം” എന്ന പേരു സിദ്ധിച്ചുവെന്നുമാണ് ഐതിഹ്യം. എയ്തുവിട്ട അമ്പ് ചെന്നുകൊണ്ട സ്ഥലം ധനുവച്ചപുരത്തിനടുത്ത് “എയ്തുകൊണ്ടകാണി” എന്നറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ പൊക്കത്തിൽ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് കൊല്ലയിൽ പഞ്ചായത്ത്. ഏറ്റവും പൊക്കം കൂടിയ നെല്ലിക്കുന്നിൽ നിന്നും നോക്കിയാൽ കടലിന്റെ അലകൾ ഇളകുന്നതു കാണാം. അത്രയ്ക്ക് തീരദേശത്തോടടുത്ത പ്രദേശമാണിത്. സഹ്യാദ്രിസാനുക്കളും താഴ്വരകളും കാണാം. നെയ്യാറിന് കിഴക്കു മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അയൽ സംസ്ഥാനമായ തമിഴ്നാടിനോട് തൊട്ടുകിടക്കുന്നു. വികസനപ്രവർത്തനത്തിന് മാതൃകയായി പ്രവർത്തിച്ച കൊല്ലയിൽ പഞ്ചായത്തിന് 1980-’81-ൽ തിരുവനന്തപുരം ജില്ലയിൽ നല്ല പഞ്ചായത്തിനുള്ള ട്രോഫി ലഭിച്ചിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

ഭരണചരിത്രം[തിരുത്തുക]

കൊല്ലയിൽ പഞ്ചായത്തിന്റെ ആസ്ഥാനം ധനുവച്ചപുരമാണ്. 15-8-53 ൽ ധനുവച്ചപുരം ഹൈസ്ക്കൂൾ കോമ്പൌണ്ടിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയും ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു പഞ്ചായത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. അന്ന ദിവസം തന്ന പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യയോഗം ചേർന്ന് പ്രസിഡന്റായി എ.നീലകണ്ഠപിള്ളയേയും വൈസ് പ്രസിഡന്റായി കെ.രാഘവൻപിള്ളയേയും ഐകകണ്ഠേന തെരഞ്ഞെടുത്തു. ഈ കാലയളവിൽ ധനുവച്ചപുരം ബ്രഹ്മശ്രീ. നീലകണ്ഠരു കൃഷ്ണരു അവർകൾ 25 സെന്റ് സ്ഥലം പഞ്ചായത്താഫീസ് മന്ദിരം നിർമ്മിക്കാൻ സൌജന്യമായി വിട്ടുതരികയും ആ സ്ഥലത്ത് ഓഫീസ് മന്ദിരം നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഗവ:ഹൈസ്ക്കൂൾ, ഗവ:ഐ.റ്റി.ഐ, വി.റ്റി.എം.എൻ.എസ്.എസ്.കോളേജ്, ധനുവച്ചപുരം ഗവ:പി.എച്ച്.സി, പഞ്ചായത്ത് പബ്ളിക് ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ബ്രഹ്മശ്രീ. നീലകണ്ഠരുകൃഷ്ണരു സംഭാവനയായി നൽകിയ സ്ഥലത്താണ്.

സാംസ്കാരികചരിത്രപശ്ചാത്തലം[തിരുത്തുക]

ധനുവച്ചപുരം എന്ന പേര് സിദ്ധിക്കാനുള്ള കാരണം പണ്ട് പഞ്ചപാണ്ഡവന്മാർ ഈ സ്ഥലത്തുകൂടി സഞ്ചരിച്ചിട്ടുളളതായും ആ സമയത്ത് ഇവിടെ നിന്ന് അർജ്ജുനൻ അമ്പ് എയ്തുവിട്ട ശേഷം വില്ല് താഴെ വെച്ചുവെന്നും അങ്ങനെ ഈ സ്ഥലത്തിന് “ധനുവച്ചപുരം” എന്ന പേരു ലഭിച്ചുവെന്നുമാണ് ഐതിഹ്യം. എയ്തുവിട്ട അമ്പ് ചെന്നുകൊണ്ട സ്ഥലമാണ് ഇന്നും ധനുവച്ചപുരത്തിനടുത്ത് എയ്തുകൊണ്ട കാണി എന്നറിയപ്പെടുന്നത്. ഹിന്ദുക്കളും ക്രിസ്താനികളും മുസ്ളീങ്ങളും ഇടകലർന്നുജീവിക്കുന്ന കൊല്ലയിൽ പഞ്ചായത്തിൽ വളരെ ശ്ളാഘനീയമായ മതസൌഹാർദ്ദമാണുള്ളത്. പുരാതനശില്പകലാമാതൃകകളുടെ ഉത്തമോദാഹരണമായാണ് ഇവിടുത്തെ ക്ഷേത്രങ്ങളും പള്ളികളും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കരോട്ടുകോണം, ഈരാറ്റ്, നരിമുഹത്ത്, തേരുമ്മൽ, പൊരതൽകോണം, കാലായിൽ, പനത്തടിക്കൽ, നെടുംമ്പറമ്പിൽ യക്ഷിഅമ്മൻ കോവിലുകൾ തുടങ്ങി നിരവധി ആരാധനാലയങ്ങളുണ്ട്. ധനുവച്ചപുരത്തുള്ള സിറിയൻ കാത്തലിക്, സി.എസ്.ഐ, ലൂദർമിഷൻ തുടങ്ങിയവ ഈ പഞ്ചായത്തിലെ പ്രധാന ക്രൈസ്തവദേവാലയങ്ങളാണ്. പഞ്ചായത്തിൽ സാംസ്കാരികനവോത്ഥാനത്തിന് തുടക്കം കുറിച്ച വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾക്കും, മറ്റു പൊതു സ്ഥാപനങ്ങൾക്കും വഴിയൊരുക്കിയ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരുടെ വിലപ്പെട്ട സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. ഗ്രാമപഞ്ചായത്തിൽ നിരവധി സാംസ്കാരികസംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്താഫീസിനോടനുബന്ധിച്ച് ഒരു ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]