ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
| ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ John Paul II |
|
|---|---|
![]() John Paul II in 1993 |
|
| Papacy began | 16 October 1978 |
| Papacy ended | 2 April 2005 (26 വർഷം, 168 ദിവസം) |
| മുൻഗാമി | John Paul I |
| പിൻഗാമി | ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ |
| പട്ടത്ത്വം | 1 November 1946 |
| അഭിഷേകം | 28 September 1958 |
| Created Cardinal | 26 June 1967 |
| വ്യക്തി വിവരങ്ങൾ | |
| ജനന നാമം | Karol Józef Wojtyła |
| ജനനം | 1920 18 മേയ് Wadowice, Poland |
| അന്തരിച്ചത് | 2005 ഏപ്രിൽ 2 (പ്രായം 84) Apostolic Palace, Vatican City |
| ദേശീയത | Polish |
| ഒപ്പ് | |
| Sainthood | |
| തിരുനാൾ ദിനം | 22 October |
| വാഴ്ത്തപ്പെടൽ | 1 May 2011 Saint Peter's Square, Vatican City |
| വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് | ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ |
| രക്ഷാധികാരി | World Youth Day (Co- Patron) |
| Other Popes named John Paul | |
ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവനാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. (ലാറ്റിൻ: Ioannes Paulus PP. II, ഇറ്റാലിയൻ: Giovanni Paolo II, പോളിഷ്: Jan Paweł II), ജന്മനാമം-Karol Józef Wojtyła (18 മേയ് 1920 – 2 ഏപ്രിൽ 2005),
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1920 മേയ് 18-ന് എമിലിയ, കാരോൾ വോജ്ടിയാല എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം.
[തിരുത്തുക] ധന്യപദവി
വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2009 ഡിസംബർ 19 - ന് ധന്യപദവിയിലേക്ക് ഉയർത്തി[1]. വിശുദ്ധനായി ഉയർത്തുന്നതിന്റെ രണ്ടാമത്തെ നടപടിക്രമമാണിത്. ഇതിനായുള്ള ഡിക്രിയിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അന്നേ ദിവസം ഒപ്പുവച്ചു.
[തിരുത്തുക] വാഴ്ത്തപ്പെടൽ
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മാധ്യസ്ഥതയാൽ ഫ്രഞ്ച് സന്യാസിനി മരിയേ സൈമണ് പാർക്കിൻസൺസ് രോഗം സുഖപ്പെട്ട സംഭവം സഭാകോടതിയിൽ തെളിയിക്കപ്പെട്ടതിനാൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 മെയ് ഒന്നിന് വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു[2]. സന്യാസി മരിയേ സൈമൺ ഉൾപ്പെടെ 40 ലക്ഷം പേരുടെ സാന്നിധ്യത്തിലാണ് ഈ ചടങ്ങ് നടന്നത്. വത്തിക്കാൻ ഗ്രോട്ടോയിൽ സംസ്കരിച്ചിരുന്ന മാർപാപ്പായുടെ മൃതദേഹം വാഴ്ത്തപ്പെടൽ പ്രഖ്യാപന ഭാഗമായി വെള്ളിയാഴ്ച പുറത്തെടുത്തു. തുടർന്ന് പ്രഖ്യാപന ശേഷം തിങ്കളാഴ്ച സെൻറ് പീറ്റേഴ്‌സ് ബസലിക്കയിലെ സെൻറ് സെബാസ്റ്റ്യൻ ചാപ്പലിൽ സംസ്‌കരിച്ചു.
2011 ഓഗസ്റ്റിൽ മെക്സിക്കോ നഗരത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണത്തിന് മുമ്പ് അദ്ദേഹത്തിന്റെ ശരീരത്തുനിന്നും എടുത്ത രക്തം തിരുശേഷിപ്പായി എത്തിച്ചിരുന്നു[3].
[തിരുത്തുക] ഭാരതത്തിൽ
രണ്ടു പ്രാവശ്യമാണ് പോപ്പ് ഇന്ത്യയിൽ സന്ദശനം നടത്തിയത്.1986 ഫെബ്രുവരി 1 മുതൽ 10 വരെയാണ് ജോൺ പോൾ മാർപ്പാപ്പാ ആദ്യ ഭാരതസന്ദർശനം നടത്തിയത്. 1998-ലായിരുന്നു രണ്ടാമത്തെ ഭാരതസന്ദർശനം.
[തിരുത്തുക] കേരളത്തിൽ
അക്കാലയളവിൽ അദ്ദേഹം കേരളത്തിലും സന്ദർശനം നടത്തിയിരുന്നു. കേരളത്തിൽ എറണാകുളം ജില്ലയിലെ കളമശ്ശേരി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ഈ സന്ദർശന വേളയിൽ കോട്ടയത്തു വച്ചാണ് അദ്ദേഹം അൽഫോൻസാമ്മ, ചാവറയച്ചൻ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
എറണാകുളം നഗരത്തിലെ സെന്റ്. മേരീസ് ബസിലിക്കാ (സ്ഥാപിതം:1112) പള്ളിയിൽ 2011 ഫെബ്രുവരി 7-ന് മാർപ്പാപ്പയുടെ ഭാരതസന്ദർശനത്തിന്റെ 25 -ആം വർഷം തികയുന്നതിന്റെ ആഘോഷങ്ങൾ നടത്തപ്പെട്ടു. അന്നേ ദിവസം കേരളത്തിലെ എല്ലാ മെത്രാന്മാരും ഒത്തുചേർന്നുള്ള ദിവ്യബലിയർപ്പണവും നടന്നു.
[തിരുത്തുക] സന്ദർശിച്ച രാജ്യങ്ങൾ
ജോൺ പോൾ മാർപ്പാപ്പായുടെ സ്ഥാനം വഹിച്ചിരുന്ന കാലങ്ങളിൽ 129 രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത് [4]:-
- പോളണ്ട് 9 - പ്രാവശ്യം സന്ദർശിച്ചു.
- ഫ്രാൻസ് 8 - പ്രാവശ്യം സന്ദർശിച്ചു.
- അമേരിക്ക 7 - പ്രാവശ്യം സന്ദർശിച്ചു.
- മെക്സിക്കോ, സ്പെയിൻ - 5 പ്രാവശ്യം സന്ദർശിച്ചു.
- ബ്രസീൽ, പോർച്ചുഗൽ, സ്വിറ്റ്സർലാന്റ് - 4 പ്രാവശ്യം സന്ദർശിച്ചു.
[തിരുത്തുക] മൂന്ന് പ്രാവശ്യം സന്ദർശിച്ച രാജ്യങ്ങൾ
ഓസ്ട്രിയ, കാനഡ, ഐവറി കോസ്റ്റ്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക് ( ചെക്കോസ്ലൊവാക്യയിലെ ഒരു സന്ദർശനം ഉൾപ്പെടുന്നു ), ഡൊമിനിക്കൻ റിപ്പബ്ലിക്, ജെർമനി, ഗ്വാട്ടിമാല, കെനിയ, മാൾട്ട (including one stopover in Luqa[5][6][7]), സ്ലോവാക്യ (ചെക്കോസ്ലൊവാക്യയിലെ ഒരു സന്ദർശനം ഉൾപ്പെടുന്നു),
[തിരുത്തുക] രണ്ട് പ്രാവശ്യം സന്ദർശിച്ച രാജ്യങ്ങൾ
അർജന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബെനിൻ, ബോസ്നിയ ഹെർസെഗോവിന, ബർക്കിനാ ഫാസോ, കാമറൂൺ, ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ, എൽ സാൽവദോർ, ഹങ്കറി, ഇന്ത്യ, നിക്കരാഗ്വ, നൈജീരിയ, പാപുവ ന്യൂ ഗിനിയ, പെറു, ഫിലിപ്പീൻസ്, സ്ലോവേനിയ, ദക്ഷിണ കൊറിയ, ഉറുഗ്വേ, വെനിസ്വേല
[തിരുത്തുക] ഒരിക്കൽ മാത്രം സന്ദർശിച്ച രാജ്യങ്ങൾ
അൽബേനിയ, അംഗോള, അർമേനിയ, അസെർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബെലീസ്, ബൊളീവിയ, ബോട്സ്വാന, ബൾഗേറിയ, ബറുണ്ടി, കേപ്പ് വേർഡ്, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഛാഡ്, ചിലി, കൊളംബിയ, കോംഗോ, കോസ്റ്റ റീക്ക, ക്യൂബ, Curaçao (Netherlands Antilles), ഡെന്മാർക്ക്, കിഴക്കൻ ടിമോർ ( ഇന്തോനേഷ്യയുടെ ഒരു ഭാഗം), ഇക്വഡോർ, ഈജിപ്റ്റ്, ഇക്വറ്റോറിയൽ ഗിനി, എസ്റ്റോണിയ, ഫിജി, ഫിൻലാൻഡ്, ഗാബോൺ, ഗാംബിയ, ജോർജ്ജിയ, ഘാന, ഗ്രീസ്, Guam, ഗിനി, ഗിനി-ബിസൗ, ഹെയ്റ്റി, ഹോണ്ടുറാസ്, ഐസ്‌ലാന്റ്, ഇന്തോനേഷ്യ, അയർലണ്ട്, ഇസ്രയേൽ, ജമൈക്ക, ജപ്പാൻ, ജോർദാൻ, ഖസാഖ്‌സ്ഥാൻ, ലാത്‌വിയ, ലെബനാൻ, ലെസോത്തോ, ലിക്റ്റൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മഡഗാസ്കർ, മലാവി, മാലി, മൗറീഷ്യസ്, മൊറോക്കൊ, മൊസാംബിക്ക്, നെതർലന്റ്സ്, ന്യൂസിലൻഡ്, നോർവെ, പാകിസ്താൻ, പലസ്തീൻ, പനാമ, പരഗ്വെ, പോർട്ടോ റിക്കോ, റൊമാനിയ, റുവാണ്ട, സെയ്ന്റ് ലൂസിയ, സാൻ മരീനോ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, സെനെഗൽ, സെയ്‌ഷെൽസ്, സിംഗപ്പൂർ, സോളമൻ ദ്വീപുകൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാൻ, സ്വാസിലാന്റ്, സ്വീഡൻ, സിറിയ, ടാൻസാനിയ, തായ്‌ലാന്റ്, ടോഗോ, ട്രിനിഡാഡ് ടൊബാഗോ, ടുണീഷ്യ, തുർക്കി, ഉഗാണ്ട, യുക്രെയിൻ, യുണൈറ്റഡ് കിങ്ഡം, സാംബിയ, സിംബാബ്‌വെ
[തിരുത്തുക] അവലംബം
- ↑ http://blogs.abcnews.com/theworldnewser/2009/11/pope-john-paul-iis-sainthood-on-fast-track.html
- ↑ http://www.mathrubhumi.com/story.php?id=183960
- ↑ A capsule containing the blood of Pope John Paul II heading to Mexico
- ↑ Vatican News Services (in Italian)
- ↑ The Malta Independent
- ↑ The Travels of Pope John Paul II
- ↑ Apostolic Journeys of His Holiness Pope John Paul II (in Italian)
